Image

താടി വളര്‍ന്നപ്പോള്‍ ജിഡിപി തളര്‍ന്നു; പ്രധാനമന്ത്രിയെ പരിഹസിച്ച്‌ ശശി തരൂര്‍

Published on 03 March, 2021
താടി വളര്‍ന്നപ്പോള്‍ ജിഡിപി തളര്‍ന്നു; പ്രധാനമന്ത്രിയെ പരിഹസിച്ച്‌ ശശി തരൂര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രിയുടെ താടിയും ആഭ്യന്തര വളര്‍ച്ചാനിരക്കും താരതമ്യം ചെയ്ത് കൊണ്ടുള്ള ചിത്രം സഹിതമാണ് ശശി തരൂരിന്റെ പരിഹാസം.

2017-18 സാമ്ബത്തിക വര്‍ഷത്തില്‍ താടി കുറവുണ്ടായിരുന്നപ്പോള്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച. അടുത്ത വര്‍ഷം താടി അല്‍പ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും പ്രധാനമന്ത്രിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍നിന്നു വ്യക്തം. 2017 മുതലുള്ള പ്രധാനമന്ത്രിയുടെ അഞ്ച് ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.

എന്നാല്‍ ഡിസംബറില്‍ അവസാനിച്ച സാമ്ബത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപിയില്‍ 0.4 ശതമാനം വര്‍ധനയുണ്ടായിരുന്നു. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്ബത്തിക വളര്‍ച്ച നിരക്ക് തിരിച്ച്‌ കയറിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക