Image

പി ജയരാജന് സീറ്റില്ലാത്തതില്‍ പ്രതിഷേധം ശക്തം; കണ്ണൂരില്‍ രാജി

Published on 06 March, 2021
പി ജയരാജന് സീറ്റില്ലാത്തതില്‍ പ്രതിഷേധം ശക്തം; കണ്ണൂരില്‍ രാജി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് ഇത്തവണയും സീറ്റ് നല്‍കാത്തതില്‍ വടക്കന്‍ മേഖലകളില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുന്നു. ജയരാജനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് രാജിവെച്ചു. ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് വ്യക്തമാക്കിയ ധീരജ് സ്ഥാനം ഉപേക്ഷിച്ചെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് വ്യക്തമാക്കി. ജയരാജന് സീറ്റ് നല്‍കാത്തത് നീതിനിഷേധമാണെന്ന് ധീരജ് പറഞ്ഞു.


പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ സൈബര്‍ പ്രതിഷേധലവും ശക്തമാവുന്നുണ്ട്. പിജെ ആര്‍മി എന്ന ജയരാജന്റെ ഫാന്‍ പേജില്‍ മുഖ്യമന്ത്രിക്കെതിരെ കമന്റുകളും വരുന്നുണ്ട്. ഒതുക്കാനാണ് തീരുമാനമെങ്കില്‍ വില നല്‍കേണ്ടി വരുമെന്നാണ് പോസ്റ്റുകളിലെ മുന്നറിയിപ്പ്.


സംസ്ഥാന യോഗത്തിനു ശേഷം പുറത്തു വന്ന വിവരങ്ങളില്‍ പി ജയരാജന് സീറ്റില്ലെന്ന് വ്യക്തമായതോടെയാണ് പ്രതിഷേധം ശക്തമായത്. ജില്ലാകമ്മിറ്റി കൊടുത്ത പട്ടികയില്‍ ജയരാജന്റെ പേര് കൊടുത്തില്ലായിരുന്നെന്നതും എതിര്‍ശബ്ദം കടുപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക