Image

കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ചു വയസ്...

Published on 06 March, 2021
കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ചു വയസ്...
മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണിവിടപറഞ്ഞിട്ട്‌ ഇന്ന് അഞ്ച് വര്‍ഷം....

കലാഭവനില്‍നിന്നും സിനിമലോകത്തെത്തിയ മണി, മലയാള സിനിമയിലെ  സകലകലാ വല്ലഭനായാണ് അറിയപ്പെട്ടത്. മിമിക്രി, അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്.... രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച, കരയിപ്പിച്ച, ചിന്തിപ്പിച്ച മണിയുടെ സാന്നിധ്യം തെന്നിന്ത്യന്‍ സിനിമയിലേക്ക് വളര്‍ന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്‍റെ വിയോഗമുണ്ടായത്...


ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, കലാഭവന്‍റെ മിമിക്രി ട്രൂപ്പിലൂടെ ശ്രദ്ധേ നേടി, ഹാസ്യ താരമായി സിനിമ രംഗത്തേയ്ക്ക് ചുവടുവച്ച മണി പിന്നീട് വില്ലനായും നായകനായും സിനിമയില്‍ ഇടം കണ്ടെത്തി .  

മലയാളികളുടെ മനസില്‍നിന്നും മറഞ്ഞുപോയ നാടന്‍ പാട്ടുകള്‍ക്ക് പുനര്‍ജീവന്‍ നല്‍കിയ  അദ്ദേഹം പാടിയ നാടന്‍ പാട്ടുകള്‍ ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 

തികച്ചും നാട്ടിന്‍ പുറത്തുകാരനായ മണി പ്രശസ്തിയുടെ കൊടുമുടി കയറുമ്ബോഴും തന്‍റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും നെഞ്ചോട് ചേര്‍ത്തു വച്ചു .
'അക്ഷരം' എന്ന ചിത്രത്തില്‍ ഓട്ടോഡ്രൈവറുടെ വേഷത്തിലാണ് മണി ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. 'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്‍ എന്ന കഥാപാത്രത്തെ ആരും മറക്കില്ല... കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങള്‍ മണിയിലെ അസാമാന്യ പ്രതിഭയെ മലയാളികള്‍ക്ക് തുറന്നുകാട്ടിക്കൊടുത്ത ചിത്രങ്ങളായി മാറി.

ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നില്‍ക്കുമ്ബോഴാണ് 2016 മാര്‍ച്ച്‌ ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണി മരണമടയുന്നത്. 2016 മാര്‍ച്ച്‌ അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ 'പാഡി'യില്‍ കലാഭവന്‍ മണിയെ രക്തം ഛര്‍ദിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


എന്നാല്‍, അദ്ദേഹത്തിന്‍റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ  സഹോദരന്‍ ഉള്‍പ്പടെ കുടുംബാംഗങ്ങള്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ രംഗത്തെത്തി. അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല...


ഏറെ ദുരൂഹതകള്‍ ബാക്കിയാക്കിയാണ് കലാഭവന്‍ മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാന്‍ പ്രമുഖ അനേഷണ എജന്‍സികള്‍ക്കുപോലും ഇതുവരെ സാധിച്ചിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക