Image

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോമോയുടെ കോവിഡ് അധികാരങ്ങൾ പിൻവലിക്കുന്നു

Published on 06 March, 2021
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോമോയുടെ കോവിഡ് അധികാരങ്ങൾ പിൻവലിക്കുന്നു

ന്യൂയോർക്ക് : സംസ്ഥാനം കോവിഡിന്റെ പ്രഭവകേന്ദ്രമായിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം ഗവർണർ ആൻഡ്രൂ കോമോയ്ക്ക് നൽകിയ അടിയന്തര അധികാരങ്ങൾ പിൻവലിക്കുന്ന നടപടിക്ക് നിയമനിർമ്മാതാക്കൾ വെള്ളിയാഴ്ച  അംഗീകാരം നൽകി. 

അസംബ്ലിയുമായി കൂടിയാലോചിക്കാതെ പുതിയ കോവിഡ് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിൽ നിന്ന്  കോമോയെ തടയുന്നതാണ് പ്രസ്തുത ബിൽ. കൂടാതെ, മാസ്ക് മാൻഡേറ്റ്, റെസ്റ്റോറന്റ് ശേഷി പോലുള്ള നിലവിലെ നടപടികളുടെ വിപുലീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാൻ ഗവർണർ നിയമ നിർമ്മാതാക്കളുടെ അഭിപ്രായം കൂടി മുഖവിലയ്‌ക്കെടുക്കാൻ നിർബന്ധിതനാകും. കോവിഡുമായി ബന്ധപ്പെട്ട കാര്യമല്ലെങ്കിൽ  30 ദിവസത്തിനപ്പുറം നടപടികൾ നീട്ടാനും ഗവർണർക്ക്  കഴിയില്ല.

 നിയമനിർമ്മാതാക്കൾക്ക് ഭൂരിപക്ഷ വോട്ടോടെ ഏത് ഓർഡറും റദ്ദാക്കാൻ കഴിയും.

 നഴ്സിംഗ് ഹോം അന്തേവാസികളുടെ മരണസംഖ്യ മറച്ചുവച്ചതും മുൻ വനിതാ സഹായി ഉൾപ്പെടെ മൂന്ന് പേർ നടത്തിയ ലൈംഗിക ആരോപണങ്ങളുയർത്തിയതും മൂകം  വിവാദത്തിൽ കുരുങ്ങിയ കോമോയുടെ അടിയന്തര അധികാരം പിൻവലിക്കുന്നത് സംബന്ധിച്ച് അസംബ്ലി ഹൗസിലും സെനറ്റിലും വോട്ടെടുപ്പ് നടത്തി.  

 സഹ ഡെമോക്രാറ്റുകൾ ബില്ലിനെതിരെ ആഞ്ഞടിച്ചതിനാൽ, റിപ്പബ്ലിക്കൻമാരുടെ വോട്ട് പര്യാപ്തമല്ലെന്ന് വാദം ഉയർന്നു. 

സെനറ്റിൽ  43 ഡെമോക്രാറ്റുകളും  അനുകൂലമായി  വോട്ടുചെയ്തപ്പോൾ  20 റിപ്പബ്ലിക്കൻമാർ എതിർത്തുകൊണ്ട് വോട്ട് രേഖപ്പെടുത്തി. പിന്നീട്, 107-43 എന്ന വോട്ടിങ് നിലയിലാണ് ബിൽ അസംബ്ലിയിൽ പാസായത്.

ബിൽ ഒപ്പിടാനോ വീറ്റോ ചെയ്യാനോ കൊമോയ്ക്ക്  10 ദിവസത്തെ സാവകാശമുണ്ട്. ഡെമോക്രറ്റുകളുടെ നിയന്ത്രണത്തിലുള്ള അസംബ്ലിയിൽ വീറ്റോ പ്രൂഫ് സൂപ്പർ മജോറിറ്റി  ഉണ്ട്.

തന്റെ ഓഫീസ് അസംബ്ലിയുമായിചർച്ച നടത്തിയെന്നും  നിബന്ധനകൾ അംഗീകരിച്ചതായും കോമോ ബുധനാഴ്ച അവകാശപ്പെട്ടത് റിപ്പബ്ലിക്കന്മാരുടെ പ്രതിഷേധത്തിനും 'പിൻവാതിൽ ഇടപാടിന്റെ' ആരോപണത്തിനും കാരണമായി.

നിയമനിർമ്മാണത്തിൽ ഗവർണറുടെ കൈയില്ലെന്ന് വെള്ളിയാഴ്ച നടന്ന ചർച്ചയിൽ ഡെമോക്രാറ്റിക്‌ സെനറ്റർ മൈക്കൽ ജിയാനറിസ് പറഞ്ഞു.

Join WhatsApp News
ഡെമോRAT 2021-03-06 16:17:47
കാശ് കൊടുത്ത് കൊടുംകാറ്റ് ഡാനിയേലിന്റെ പിന്നാലെ പോയ ട്രംപ് മണ്ടൻ! കാശ് കൊടുക്കാതെ എങ്ങനെ കാര്യം സാധിക്കണമെന്ന് ട്രംപ് ഞങ്ങളുടെ നേതാവ് കുമ കുമായെ നോക്കി പഠിക്കട്ടെ. ജോലിസ്ഥലത്തെ ലൈംഗിക പീഡനം, ഒരു പത്തു വർഷം അകത്തുകിടക്കാനുള്ള വകുപ്പുണ്ട്, മര്യാദക്ക് കേസ് അന്വേഷിച്ചാൽ. പക്ഷേ ഞങ്ങൾ അന്വേഷിക്കില്ലല്ലോ, വെറുതെ അന്വേഷിക്കുന്നതായി കാണിക്കും. എല്ലാരേം പറ്റിച്ചേ എല്ലാരേം പറ്റിച്ചേ
CID Moosa 2021-03-06 16:37:38
For Como 3 cases and 10 years For Trump 20 cases/3 =6.6 x 66 years They both can stay in the same prison cell and talk about their past glorious days.
കൂമു കൂറ്റൻ 2021-03-06 18:46:11
കുറ്റവാളികൾ ആരായാലും അവർ ജയിലിൽ സംസാരിച്ചു രസിക്കട്ടെ.. കുറ്റത്തിൽ ഒറ്റ വ്യത്യാസമേ ഉള്ളു, പക്ഷേ അത് അതിഭയങ്കര വ്യത്യാസമാണ്... വ്യഭിചാരം പല സ്ഥലങ്ങളിലും നിയമവിധേയം, അതേസമയം വിശ്വസിച്ച് കൂടെ ജോലി ചെയ്യുന്നവരെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്താൽ അത് വലിയ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ഇനിയും ന്യായീകരിച്ചോളൂ, ഫേക്ക് ചാനൽ ഫ്രീഡോ വാദിക്കാനുള്ള points പറഞ്ഞുതരും.
5 ഡോളർ എങ്കിലും തരു! 2021-03-07 00:38:08
5 ഡോളർ എങ്കിലും തരു! ക്യാപിറ്റൽ അക്രമിച്ചവരിൽ ഭൂരി ഭാഗവും യേശു ഉടൻ വരും; അവരെയെല്ലാം ഉടലോടെ സ്വർഗത്തിൽ കൊണ്ടുപോകും എന്ന് കരുതുന്നവർ ആണ്. അവർ കരുതിയത് ട്രംപ് ആണ് അ അന്തിക്രിസ്തു എന്നാണ്. എന്നാൽ ആരും ഉടലോടെ സ്വർഗത്തിൽ പോയില്ല, യേശു വന്നില്ല, ട്രംപ് അവരെ രക്ഷിച്ചില്ല, അവരെക്കാൾ കൂടുതൽ നിയമ കുരുക്കിലാണ് ട്രംപ്. ലോയർമാർക്കു കൊടുക്കാൻ ഫണ്ട് ശേഖരണവും നടക്കുന്നു. 2024 ൽ വീണ്ടും മത്സരിക്കാൻ ആണ് പണ പിരിവ് വെറും 5 ഡോളർ കിട്ടിയാലും സ്വീകരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക