Image

സസ്‌പെൻഡഡ് കോഫി: നമുക്കും മാതൃകയാക്കാം

സ്വന്തം ലേഖകൻ Published on 07 March, 2021
 സസ്‌പെൻഡഡ് കോഫി: നമുക്കും മാതൃകയാക്കാം

വിശപ്പാണ് ലോകത്തിലെ  ഏറ്റവും വലിയ മതം..  ഭക്ഷണമാണ് ഭൂമിയിലെ ഏറ്റവും ശക്തിയുള്ള ദൈവം.

4.3 മില്യൺ മനുഷ്യരാണ് ലോകജനതയിൽ ദരിദ്രരായിട്ടുള്ളത്. ഇത് എണ്ണപ്പെട്ട കണക്കുകൾ മാത്രം.. ഇനിയും സെൻസസുകൾ എത്താത്ത എത്രയോ ഭൂഗണ്ടങ്ങളും കൊച്ചുകൊച്ചു രാജ്യങ്ങളുമുണ്ട് നമ്മുടെ ഭൂമിയിൽ..

ഇന്ത്യൻ ജനതയുടെ 68.8% മനുഷ്യരും ഇപ്പോഴും ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരാണ്. ജോലിയില്ലായ്മയും ദാരിദ്ര്യവും കാരണം ദിവസത്തിൽ 10 മനുഷ്യരെന്ന കണക്കിൽ ഇന്ത്യയിൽ മരണപ്പെടുന്നുണ്ട്.. അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നുണ്ട്..

ഇവിടെയാണ്‌ സസ്‌പെൻഡസ് കോഫി എന്ന ആശയം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നമ്മൾ ശ്രമിക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുന്നത്..

എന്താണ് സസ്‌പെൻഡസ് കോഫി

തൽക്കാലത്തേക്ക് മാറ്റി വച്ച അല്ലെങ്കിൽ നിർത്തിവച്ച ഒരു കോഫി.. എന്തിനായിരിക്കാം തൽക്കാലത്തേക്ക് ഒരു കോഫി മാറ്റി വയ്ക്കുന്നത്..
ഈ ലോകത്തെ ജനതയുടെ ദാരിദ്ര്യത്തിലേക്കാണ് അത് നീക്കി വയ്ക്കുന്നത്..

ജോൺ എം. സ്വീനിയാണ്
സസ്പെൻഡഡ് കോഫി എന്ന ആശയത്തിന്റെ തുടക്കക്കാരൻ    കഫെ സോസ്പെസോ എന്ന പഴയ ഇറ്റാലിയൻ പാരമ്പര്യത്തെക്കുറിച്ച് വായിച്ചതിനുശേഷം ഈ ആശയം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി  ആദ്യമായി  നേപ്പിൾസിലെ തൊഴിലാളിവർഗ കഫേകളിലാണ് ഇത് പരീക്ഷിച്ചത്.  അങ്ങനെ ചെയ്യാൻ കഴിയുന്ന ഒരാൾ ഒരു കഫേ സോസ്പെസോയ്ക്ക് ഓർഡർ നൽകും, രണ്ട് കോഫികളുടെ വില നൽകുകയും എന്നാൽ ഒരെണ്ണം മാത്രം സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.  രണ്ടാമത്തെ കോഫിക്ക് നിർഭാഗ്യവശാൾ  കോഫി കുടിക്കാൻ പണമില്ലാത്തതോ കഴിവില്ലാത്തതോ ആയ ഒരാൾക്ക് ക്ലെയിം ചെയ്യാൻ കഴിയും.

സസ്‌പെൻഡഡ് കോഫി ലോകത്തിന്റെ എല്ലാ കോണിലേക്കും പടരേണ്ടത്തിന്റെ ആവശ്യകതയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.ഒരാൾ മാറ്റിവയ്ക്കുന്ന ഒരു ചായ നമ്മുടെ നാട്ടിലെ ഓരോ കടകളിലും ഉണ്ടായിരുന്നുവെങ്കിൽ 68.8% വരുന്ന ജനങ്ങൾ ഇന്ത്യയിൽ ദാരിദ്രരാകില്ലായിരുന്നു..

ഒരാൾ സസ്പെൻസ് ചെയ്ത് വയ്ക്കുന്ന ഭക്ഷണപ്പൊതി നമ്മുടെ ഇന്ത്യയിലെ ചുരുക്കം ചില ഹോട്ടലുകളിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പേരിൽ ഇന്ത്യയിൽ ദിവസത്തിൽ 10 മനുഷ്യർ മരിക്കുന്നുവെന്ന കണക്കുകൾ എപ്പോഴേ ലഘൂകരിക്കാമായിരുന്നു.

സസ്‌പെൻഡഡ് കോഫി മാതൃകയാക്കേണ്ട ഒരാശയമാണ് അതിജീവിക്കാൻ ഒന്നുമില്ലാത്തവർ ഒരുപാടുണ്ട് നമുക്ക് ചുറ്റുമെന്ന ഓർമ്മയെ അടയാളല്ലെടുത്താൻ പോന്ന ആശയമാണ്.

ദാരിദ്ര്യം എപ്പോഴും ആർക്കും പടർന്നുപിടിച്ചെക്കാവുന്ന ഒരു സാമ്പത്തിക സാമൂഹിക അരക്ഷിതാവസ്ഥയിലാണ് നമ്മളൊക്കെ ജീവിക്കുന്നത്.. ഇന്ന് നീക്കി വയ്ക്കുന്ന ഓരോ ഭക്ഷപ്പൊതിയും മറ്റൊരാളുടെ വിശപ്പും ആഗ്രഹവും ശമിപ്പിക്കുമെങ്കിൽ അതിനേക്കാൾ ഭംഗിയിൽ എങ്ങനെയാണ് നിങ്ങൾക്ക് നിങ്ങളെ ഈ ഭൂമിയിൽ അടയാളപ്പെടുത്താനാവുക.


അതേ ഇനി എപ്പോഴും ഹോട്ടലുകളിൽ കയറുമ്പോൾ ഒരു സസ്‌പെൻഡഡ് കോഫിയോ ഒരു സസ്‌പെൻഡഡ് ഭക്ഷണമോ നമ്മൾ ഓരോരുത്തരും നീക്കിവച്ചാൽ തീരാവുന്നതേയുളൂ ഈ രാജ്യത്തിന്റെ ദാരിദ്രക്കണക്കുകൾ..

ഓർക്കുക നിങ്ങൾ നീക്കിവയ്ക്കുന്ന ഓരോന്നിലും മറ്റൊരുപാട് മനുഷ്യരുടെ ജീവിതമുണ്ട്.. നമ്മുടെ ഇന്ത്യയിലും കേരളത്തിലും സസ്‌പെൻഡസ് കോഫിക്ക് മാതൃകയായി പല മനുഷ്യരും പല പ്രോഗ്രാമുകളും നടത്തുന്നുമുണ്ട്.. അതെല്ലാം സ്വാഗതാർഹം ചെയ്യുക..

മറ്റൊരാൾ പട്ടിണി കിടക്കുമ്പോൾ എങ്ങനെയാണ് നമുക്ക് നമ്മുടെ തീന്മേശകളെ ആഘോഷമാക്കാൻ കഴിയുക എന്ന തോന്നലിൽ നിന്ന് നമ്മൾക്കിടയിലും സസ്‌പെൻഡഡ് കോഫികളും സസ്‌പെൻഡഡ് ഭക്ഷണങ്ങളും രൂപപ്പെടട്ടെ

Join WhatsApp News
അമിത ഭക്ഷണം 2021-03-07 12:15:10
'കൊട്ടാരം ആയാലും വിട്ടേ മതിയാവു, കോട്ടക്കകത്തേക്കും മൃതു കേറും'. നമ്മൾ ഓരോരുത്തരും കഴിക്കുന്ന അമിത ഭക്ഷണം മാറ്റി വെച്ചാൽ ആഗോള പട്ടിണി ഇല്ലാതാക്കാം. ദരിദ്ര രാജ്യങ്ങളിൽ നിന്നും എക്സ്പോർട്ട് ചെയ്തു വരുന്ന ആഹാരങ്ങൾ വാങ്ങാതിരിക്കുക. അ രാജ്യത്തെ പാവങ്ങൾ കഴിക്കുന്ന ആഹാരം ആണ് പണ കൊതിയൻമ്മാർ കയറ്റി അയച്ചു പണം ഉണ്ടാക്കുന്നത്. ഉദാഹരണമാണ് ഇന്ത്യയിൽനിന്നും കയറ്റി അയക്കുന്ന ബീഫ്. ബീഫ് നിരോധിച്ച ഇന്ത്യയിലെ പട്ടിണി പാവങ്ങൾക്ക് ലഭിക്കേണ്ട പ്രോട്ടീൻ ആണ് രാഷ്ട്രീയ ശക്തിയുള്ള മുതലാളിമാർ കയറ്റി അയക്കുന്നത്. ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളിൽ മുൻപന്തിയിൽ ആണ് ഇന്ത്യ. പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നവർ തന്നെയാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്. അ സത്യം മനസ്സിലാക്കി ബീഫ് നിരോധകരെ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കുക -ചാണക്യൻ * Beef that is sold in Bronx Market in NY is probably from India.
josecheripuram 2021-03-07 13:13:16
Lots of charity organizations are working to reduce poverty & lots of contributions are given by people, but it doesn't reach it's destination. America sends ship loads of food to India through Christian Charity media. I know personally, It been sold to black market. Corruption & greed is infested in Charity organizations as well.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക