Image

പോപ്പിന്‍സില്‍ കുഞ്ചാക്കോ ബോബന് മേജര്‍ വേഷം

Published on 29 June, 2012
പോപ്പിന്‍സില്‍ കുഞ്ചാക്കോ ബോബന് മേജര്‍ വേഷം
തിരിച്ചുവരവില്‍ ഒട്ടേറെ ഹിറ്റുചിത്രങ്ങളുടെ ഭാഗമായ കുഞ്ചാക്കോ ബോബന്‍ കരിയറിലാദ്യമായി വ്യത്യസ്തത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്നു. ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം എന്ന ചിത്രത്തില്‍ മൂന്നു ഗെറ്റപ്പുകളാണ് കുഞ്ചാക്കോ ബോബന്. ഇതിലെ സ്വാമിയായി മുടിനീട്ടിയുള്ള(സന്തോഷ് മാധവന്‍ സ്‌റ്റൈലിലുള്ള) വേഷപ്പകര്‍ച്ചയുടെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ വി.കെ പ്രകാശിന്റെ പുതിയ ചിത്രമായ പോപ്പിന്‍സില്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായ രൂപത്തിലും ഭാവത്തിലുമാണ് അദ്ദേഹം പ്രത്യക്ഷപ്പെടുക.

മേജര്‍ പ്രതാപ് സിങ് എന്ന കഥാപാത്രത്തെയാണ് ഈ വി.കെ.പി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുക. ചോക്ലേറ്റ് മുഖഭാവത്തില്‍ പതിവായി കണ്ടുപോന്ന താരത്തില്‍ നിന്നും പ്രേക്ഷകര്‍ തീരെ പ്രതീക്ഷിക്കാത്ത മേക്കോവറാകും പോപ്പിന്‍സില്‍. വരമീശയും പ്രത്യേകരീതിയില്‍ ചീകിയൊതുക്കിയ മുടിയുമായി ഈ സ്‌റ്റൈലില്‍ പെട്ടെന്ന് കണ്ടാല്‍ ഇത് കുഞ്ചാക്കോ ബോബനാണെന്ന് തന്നെ തോന്നില്ല.

'ബ്യൂട്ടിഫുള്‍' ടീമിനെ അണിനിരത്തിയ 'ട്രിവാന്‍ഡ്രം ലോഡ്ജ്' പൂര്‍ത്തിയാക്കി തൊട്ടുപിന്നാലെ തന്നെ പോപ്പിന്‍സിന്റെ ഷൂട്ടിങ് വി.കെ പ്രകാശ് ആരംഭിച്ചു. സ്ത്രീ പുരുഷ ബന്ധവും വൈകാരിക തലവും വിഷയമാക്കി നാല് ദമ്പതികളുടെ ജീവിതത്തിലൂടെയാണ് പോപ്പിന്‍സ് കഥ പറയുന്നത്. ഇതില്‍ കുഞ്ചാക്കോ ബോബന്റെ ജോഡിയാകുന്നത് നിത്യ മേനോനാണ്. അനൂപ് മേനോന്‍ആന്‍ അഗസ്റ്റിന്‍, ജയസൂര്യമേഘ്‌ന രാജ്, ഇന്ദ്രജിത്ത്പത്മപ്രിയ എന്നീ താര ജോഡികളാവും ശേഷിക്കുന്ന കഥാപാത്രങ്ങളാകുക. 

ജയപ്രകാശ് കൂളൂരിന്റെ നാടകത്തെ ആസ്പദമാക്കിയാണ് വി.കെ.പി പോപ്പിന്‍സ് ഒരുക്കുന്നത്. ബാംഗ്ലൂരും തിരുവനന്തപുരവും ലൊക്കേഷനാകുന്ന ചിത്രം രണ്ട് ഷെഡ്യൂളിലായി പൂര്‍ത്തിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക