Image

നടി ലൈലാ ഖാന്‍ കൊല്ലപ്പെട്ടത്‌ വെടിയേറ്റെന്ന്‌

Published on 05 July, 2012
നടി ലൈലാ ഖാന്‍ കൊല്ലപ്പെട്ടത്‌ വെടിയേറ്റെന്ന്‌
മുംബൈ: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ കാണാതായ ബോളിവുഡ്‌ നടി നടി ലൈലാ ഖാന്‍ കൊല്ലപ്പെട്ടത്‌ വെടിയേറ്റെന്ന്‌ അറസ്റ്റിലായ പര്‍വേസ്‌ ഇഖ്‌ബാല്‍ പോലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ്‌ മറ്റൊരുകേസില്‍ ലൈലയുടെ ബന്ധു കൂടിയായ പര്‍വേസ്‌ ഇഖ്‌ബാല്‍ താക്കിനെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌.

ഡല്‍ഹി ഹൈക്കോടതിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ലൈലയ്‌ക്കെതിരേ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടിരുന്നു. സ്‌ഫോടകവസ്‌തുക്കള്‍ കൊണ്‌ടുവന്ന മിസ്‌തുബിഷി വാഹനം ലൈലയുടെ അമ്മ സലീന പട്ടേലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തതാണെന്ന്‌ കണ്‌ടെത്തിയിരുന്നു. തുടര്‍ന്നാണ്‌ അമ്മയ്‌ക്കും സഹോദരി അസ്‌മിനയ്‌ക്കും സഹോദരനും ഒരു ബന്ധുവിനും ഒപ്പം ഇവരെ മുംബൈയില്‍ നിന്നും കാണാതായത്‌. എന്നാല്‍ മൃതശരീരങ്ങള്‍ ഇതുവരെ കണ്‌ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനാകില്ലെന്നുമാണ്‌ പോലീസ്‌ പറയുന്നത്‌.

ഹിന്ദി നടന്‍ രാജേഷ്‌ ഖന്നയ്‌ക്കൊപ്പം വാഫ എന്ന ചിത്രത്തിലാണ്‌ ലൈലാ ഖാന്‍ അവസാനമായി അഭിനയിച്ചത്‌.
നടി ലൈലാ ഖാന്‍ കൊല്ലപ്പെട്ടത്‌ വെടിയേറ്റെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക