Image

ഐസ്‌ക്രീമില്‍ ഒരു സ്‌പൂണിനെങ്കിലും...സുപ്രീംകോടതി വിധി മാനിക്കണം

Kairali, New Yok Published on 08 August, 2012
ഐസ്‌ക്രീമില്‍ ഒരു സ്‌പൂണിനെങ്കിലും...സുപ്രീംകോടതി വിധി മാനിക്കണം
എന്താണെന്നോ? പറയാം.. കുഞ്ഞാലി മരക്കാറിന്റെ.. ശ്ശോ.. തെറ്റിപ്പോയി-കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീമില്‍ നിന്നും ഒരു സ്‌പൂണ്‍ വി.എസ്‌ അച്ചുതാനന്ദനും കൊടുക്കണമെന്ന്‌ സുപ്രീം കോടതി. അതില്‍ യാതൊരു തെറ്റുമില്ല; ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണം;അതു ന്യായവും യുക്തവുമാകുന്നു.

അദ്ദേഹത്തിനെന്താ കുഴപ്പം? തൊണ്ണൂറു വയസ്സായെങ്കിലും പതിനേഴുകാരന്റെ തിമര്‍പ്പിപ്പാലാണ്‌
വിഢിത്തരങ്ങളും വെട്ടിനിരത്തലുകളും തട്ടിക്കൂട്ടുന്നത്‌. കൊതിക്കെറുവോ എന്തോ അദ്ദേഹവും കൂടി കഠിനാധ്വാനം ചെയ്‌ത്‌ പിടിച്ചുപറിച്ച ഐസ്‌ക്രീമില്‍, ഒരു സ്‌പൂണിനെങ്കിലും അദ്ദേഹം അര്‍ഹനല്ലേ-
വായനക്കാര്‍ പറയുക- ആ ആവശ്യം ന്യായമല്ലേ ?

ഇനിയും കഥയിലേക്ക്‌ കടക്കാം. ഏതാണ്ട്‌ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നമ്മുടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു ഐസ്‌ക്രീംപാര്‍ലറില്‍ ജോലി ചെയ്‌തിരുന്ന ഒരു സ്‌ത്രീയുമായി അല്‍പം ഹം ഹാ.. ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. നാട്ടുകാര്‍ക്കും ഈ ലേഖകനുമെല്ലാം എഴുതി വന്ന പത്ര വാര്‍ത്തയെ പറ്റിയേ അറിയുള്ളു. എന്തായാലും ആ ഐസ്‌ക്രീം അങ്ങോട്ട്‌ അലുത്തിട്ട്‌ കുഞ്ഞാലിക്കുട്ടിക്കും കൂട്ടര്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. ഒടുവില്‍ കേസായി - കേസിന്റെ അവസാനം തെളിവില്ലാതെ കുഞ്ഞാലിക്കുട്ടിക്കനുകൂലമായി വിധി വന്നു. അലുത്തുപോയ ഐസ്‌ക്രീമിനെവിടെ തെളിവ്‌ ?

അങ്ങനെ രക്ഷപെട്ടു എന്നോര്‍ത്തു നടക്കുമ്പോള്‍ ഇതാ വരുന്നു. ശ്രീ വി.എസിന്റെ റവ്യൂ പെറ്റീഷന്‍. സിവില്‍ കോടതിയുടെ നിയമങ്ങള്‍ അനുസരിച്ച്‌ ഒരു വിധിയും ഫൈനലല്ലാ. അതുകൊണ്ട്‌്‌ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും റവ്യൂന്‌ അപേക്ഷിക്കാം. കേസു ഫയലില്‍ സ്വീകരിച്ച്‌ അന്വേഷണത്തിന്‌ ഒരു കമ്മീഷണറേയും കേരളാ ഗവണ്മേന്റ്‌ ഏല്‍പിച്ചു.

അങ്ങനെ കമ്മീഷണര്‍ ഐസ്‌ക്രീമിന്റെ വരും വരായമകളെല്ലാം പഠിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പക്ഷേ ആ റിപ്പോര്‍ട്ട്‌ കേസുകൊടുത്ത വി.എസിനെ കാണിക്കണ്ടെന്ന്‌ കേരളാ ഗവണ്മേന്റിനു നിര്‍ബന്ധം.

വഴികളെല്ലാം അടഞ്ഞപ്പോള്‍ കോടതിയെയും നീതിന്യായ വകുപ്പിനെയും നിത്യം ചീത്ത പറയുന്ന അച്ചുതാനന്ദന്‍ നേരെ സിപ്രീം കോടതിയിലേക്ക്‌ പാഞ്ഞു. ഒടുവില്‍ വിധി വി.എസ്സനനുകൂലായി. ഇവിടെ ആരുടെ പക്ഷത്താണ്‌ തെറ്റ്‌? നമ്മുടെ വിഷയം പെണ്‍വാണിഭമല്ല, കമ്മീഷണേഴ്‌സ്‌ റിപ്പോര്‍ട്ടാണ്‌. ആ റിപ്പോര്‍ട്ട്‌ കാണിക്കല്‍, അല്ലെങ്കില്‍ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി കേസു കൊടുത്തയാളിനു നല്‍കില്ല എന്നുു പറയുന്നതിലെ ന്യായം? അതു പഠിക്കേണ്ടതുതന്നെ.
ചുരുക്കത്തില്‍-

ഏതു സര്‍ക്കാരാണെങ്കിലും സുതാര്യമായ ഭരണമാണ്‌ എപ്പോഴും പീസ്‌ ഓഫ്‌ മൈന്റ്‌ നല്‍കുന്നത്‌. എല്ലാ തീരുമാനങ്ങളും നിയമങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ ഭരിക്കുന്നിടത്തോളം കാലം വളരെ ആനന്ദത്തോടെ ഭരിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ എന്നും ദുരിതമായിരിക്കും. എന്തിനു കോടതിയും നിയമങ്ങളും ഉള്ള രാജ്യത്ത്‌ മറ്റുള്ളവരുടെ കടുത്ത പ്രശ്‌നങ്ങള്‍, മുഖ്യമന്ത്രി സ്വന്തം തലയില്‍ വലിച്ചു കയറ്റുന്നു?

അച്യുതാനന്ദന്‍ ഒരു സ്‌ത്രീ വിദ്വേഷിയാണെന്ന്‌ ആരും വാദിക്കുന്നില്ല. അതുപോലെ കുഞ്ഞാലിക്കുട്ടി ഒരു വാണിഭക്കാരനാണെന്നോ അല്ലെന്നോ ആര്‍ക്കും പറയാന്‍ സാധിക്കില്ല. തെളിവുകള്‍ അനുസരിച്ച്‌ കോടതിയാണ്‌ തീരുമാനമെടുക്കുന്നത്‌. തീരുമാനത്തിനു തടയിടാന്‍ മുഖ്യനെന്തിന്‌ തയ്യാറെടുക്കുന്നു!

രണ്ടാഴ്‌ച മുമ്പ്‌ മറ്റൊരു സംഭവം പൊന്തി വന്നു. പാട്ടക്കാലാവധി തീര്‍ന്ന എസ്റ്റേറ്റുകള്‍ ഗവണ്മേന്റ്‌ തിരിച്ചെടുക്കും വനം വകുപ്പു മന്ത്രി ഗണേഷ്‌ കുമാര്‍. ഈ തീരുമാനം ശരിയോ തെറ്റോ എന്നു പറയാന്‍ - വിടുവായന്‍ - ചീഫ്‌ വിപ്പിനെന്തധികാരം ? ഓരോരുത്തരും അവരവര്‍ക്കു കിട്ടിയിരിക്കുന്ന ഫയലുകള്‍ ക്രുത്യമായി നോക്കിതീര്‍ക്കുന്നതല്ലേ ഭംഗി.

മറുവശം-

സുഗമമായി ഓടിക്കൊണ്ടിരിക്കുന്ന തോട്ടം ബിസിനസ്‌ എടുത്ത്‌ പബ്ലിക്ക്‌ സെക്‌ടറെ ഏല്‍പിക്കുന്നത്‌ നേരായ മാര്‍ഗമെന്ന്‌ ആരും പറയില്ല. കാരണം കമ്യൂണിസ്റ്റ്‌ ഗവണ്മേന്റ്‌ ഇരുന്ന കാലത്ത്‌ മുരിക്കന്റെ ആറ്‌ ബ്ലോക്ക്‌ പിടിച്ചെടുത്തു. കിട്ടാനുള്ളത്‌ പുതിയൊരു ലോകം എന്നാര്‍ത്തു വിളിച്ചുകൊണ്ട്‌ കമ്യൂക്കളെല്ലാം വെട്ടി നിരത്താന്‍ തുടങ്ങി. ഒടുവില്‍ എന്തുപറ്റി - മുരിക്കന്‍
ഉണ്ടാക്കിയിരുന്ന നാലിലൊന്ന്‌ വിളവുപോലും ഇന്ന്‌ ആ പാടശേഖരത്തില്‍ നിന്നും കിട്ടുന്നില്ല. ഇതു തന്നെയാണ്‌ പാട്ടക്കരാര്‍ അവസാനിച്ചു എന്നു പറഞ്ഞ്‌ ആ ഭൂമി മുഴുവന്‍ ഗവണ്മേന്റ്‌ എറ്റെടുത്താല്‍ സംഭവിക്കാന്‍ പോകുന്നത്‌ . പകരം പാട്ടക്കരാര്‍ തീര്‍ന്നെങ്കില്‍ പുതിയ ഒരു കരാര്‍ ഉണ്ടാക്കി ഗവണ്മേന്റിനു പത്തു രൂപ ലഭിക്കത്തക്ക വിധത്തില്‍ തിരിച്ചു വിടുന്നത്‌ അഭികാമ്യം. പകരം ആവശ്യമില്ലാത്ത സംസാരങ്ങള്‍ അഴിച്ചുവിട്ട്‌ സൂചികൊണ്ട്‌ എടുക്കേണ്ടത്‌ തൂമ്പകൊണ്ടെടുക്കേണ്ട പരിവത്തിലാക്കുന്നത്‌ വലിയ കഷ്‌ടം തന്നെ.

വിനാശകാലേ വിപരീത ബുദ്ധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക