Image

ഷൈലു ഭാമയുടെ കന്നഡ സിനിമ

Published on 04 August, 2011
ഷൈലു ഭാമയുടെ കന്നഡ സിനിമ
തമിഴിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ്‌ സിനിമയായ മൈനയുടെ കന്നട റീമേക്കില്‍ ഭാമ നായികയാകുന്നു. ഷൈലു എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ മൈനയില്‍ മലയാളിയായ അമലാ പോള്‍ അനശ്വരമാക്കിയ ടൈറ്റില്‍ കഥാപാത്രത്തെയാണ്‌ മൈനയുടെ കന്നഡ പതിപ്പില്‍ ഭാമ അവതരിപ്പിക്കുന്നത്‌. ചിത്രത്തിലെ ബസിലെ അതിസാഹസിക രംഗത്തില്‍ അമല കാഴ്‌ചവച്ച പ്രകടനം പ്രേക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ചാണ്‌ കണ്ടത്‌. ഈ രംഗം ചിത്രീകരിക്കുന്നതിനിടെയാണ്‌ കഴിഞ്ഞ ദിവസം ഭാമയ്‌ക്കും പരിക്കേറ്റിരുന്നു.

കന്നഡയിലെ ഹിറ്റ്‌മേക്കര്‍ എസ്‌ നാരായണ്‍ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. അമലാ പോളിനെ തന്നെയാണ്‌ മൈനയെ കന്നഡത്തില്‍ അവതരിപ്പിക്കാന്‍ ആദ്യം സംവിധായകന്‍ ക്ഷണിച്ചത്‌. എന്നാല്‍ അമല ആ ക്ഷണം നിരസിക്കുകയായിരുന്നു. തുടര്‍ന്ന്‌ സനൂഷയ്‌ക്ക്‌ അവസരം ലഭിച്ചെങ്കിലും അത്‌ വേണ്ടെന്ന്‌ വയ്‌ക്കുകയായിരുന്നു. ഒടുവില്‍ സനൂഷയ്‌ക്ക്‌ പകരം ഭാമയെ നായികയാക്കാന്‍ ഷൈലുവിന്റെ നിര്‍മാതാവ്‌ കെ മഞ്‌ജുവും സംവിധായകന്‍ എസ്‌ നാരായണനും തീരുമാനിക്കുകയായിരുന്നു. ഭാമയുടെ രണ്ടാമത്തെ കന്നഡ ചിത്രമാണ്‌ ഷൈലു.
ഷൈലു ഭാമയുടെ കന്നഡ സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക