Image

മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍

പ്രൊഫ.എം.പി. ലളിതാഭായി Published on 10 August, 2012
മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍
ഇത് അഞ്ചാമത്തെ തവണയാണ് ഞാന്‍ അമേരിക്കയിലെത്തിയിരിക്കുന്നത്. ന്യൂജേഴ്‌സിയിലുള്ള എന്റെ മകളുടെ വീട്ടില്‍ താമസിക്കുമ്പോള്‍ നീണ്ട പകലുകളുടെ വൈരസ്യം ഒഴിവാക്കാന്‍ ഞാന്‍ ടി.വിയെയാണ് അഭയം പ്രാപിക്കാറുള്ളത്. ഇത്തവണയും, വീട്ടിലെ പാചകം, ശുചീകരണം തുടങ്ങിയ ജോലികള്‍ക്കുശേഷം ഞാന്‍ ടി.വി കാണാനൊരുങ്ങി. പതിവായി കണ്ടുകൊണ്ടിരുന്ന സൂര്യ, ഇന്ത്യാവിഷന്‍ തുടങ്ങിയ ചാനലുകള്‍ കൂടാതെ മലയാളം ടെലിവിഷന്‍ എന്നൊരു ചാനല്‍ കൂടികാണുന്നു. മ എന്ന് അതിമനോഹരമായി തയ്യാറാക്കിയ ലോഗോയോടു കൂടിയ ആ ചാനലില്‍ എന്തൊക്കെയാണെന്നറിയാന്‍ എനിക്ക് കൗതുകം വര്‍ദ്ധിച്ചു. അവതരിപ്പിക്കുന്ന ഓരോ പരിപാടിയും പുതുമകൊണ്ടും ഗരിമകൊണ്ടും വൈവിധ്യം കൊണ്ടും എന്നെ പെട്ടെന്ന് തന്നെ ആകര്‍ഷിച്ചു. ചാനല്‍ പ്രളയത്തിന്റെ നാട്ടില്‍ നിന്ന് വന്ന എനിക്ക് ഈ അന്യനാട്ടിലും മലയാളത്തിന്റെ തനിമയും മാധുര്യവും അറിയാനും ആസ്വദികകാനും ഈ ചാനലിലൂടെ സാധിച്ചു എന്ന് തന്നെ പറയാം.

കൊളംബസിന്റെയും പരശുരാമന്റെയും നാടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി ഈ ചാനലിനെ വിശേഷിപ്പിക്കാം. ആയിരക്കണക്കിന് മലയാളികള്‍ പണ്ടും ഇന്നും വന്നുംകൊണ്ടിരിക്കുന്ന അതിവിശാലമായൊരു ഭൂവിഭാഗമാണ് അമേരിക്ക. സ്വന്തമായൊരു ജീവിതം കരുപിടിപ്പിക്കുവാന്‍ ഇവിടെ ചേക്കേറിയ ഇന്ത്യക്കാര്‍ ലക്ഷക്കണക്കിനാണ്. ഒരു നഴ്‌സിനോ, എന്‍ജിനീയര്‍ക്കോ നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് വേതനം ഇവിടെ ലഭിക്കുന്നു. സ്വന്തമായിത്തിരി മണ്ണും, അതില്‍ കൊച്ചല്ലത്തൊരു കൂരയും തീര്‍ത്ത്, ബാങ്കില്‍ അല്ലലില്ലാതെ ജീവിക്കാനുള്ള നിഷേപുമായാലും മലയാളി മറ്റെന്തിനോവേണ്ടികേഴും. വല്ലപ്പോഴുമെങ്കിലും നഷ്ടബോധത്താല്‍ നെടുവീര്‍പ്പിടും. സ്വന്തം നാട്ടില്‍ നിന്ന്, മണ്ണില്‍ നിന്ന്, രക്തബന്ധങ്ങളില്‍ നിന്ന് ഒക്കെ അകന്നുപോകുന്ന വല്ലാത്തരു വിങ്ങലാണത്. ഇങ്ങനെയുള്ള ഗൃഹാതുരതകളില്‍ നിന്ന് മലയാളിയെ പ്രത്യാശയിലേക്കും, നാടിന്റെ ചാരുതയിലേക്കും, സ്വപ്നസുരഭിലതയിലേയ്ക്കും നയിക്കുക എന്ന ധര്‍മ്മമാണ് മലയാളം ടെലിവിഷന്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളിയുടെ സ്വന്തം ചാനലായി മാറിയിരിക്കുന്ന മലയാളം ടി.വി. ഏഴുകടലുകള്‍ക്കും മാമലകള്‍ക്കുമപ്പുറത്തുള്ള മലനാട്ടിലേയ്ക്കു തുറന്നുവച്ച ജാലകമായി ഈ ചാനലിനെ കരുതുന്നത് അതുകൊണ്ടാണ്.

ഏഷ്യാനെറ്റ്, സൂര്യ, കൈരളി തുടങ്ങിയ പ്രമുഖ ചാനലുകളെല്ലാം ഇവിടെ കാണാന്‍ കഴിയുന്നുണ്ടെങ്കിലും മലയാളം ടി.വി അവയില്‍ നിന്നൊക്കെ വ്യത്യസ്തമാകുന്നു. കാരണം പെറ്റമ്മയെയും പോറ്റമ്മയെയും ഒരുമിച്ചു കാണാന്‍ ഈ ചാനല്‍ വേദിയൊരുക്കുന്നു എന്നതാണ്. മലയാളികളുടേതായി എണ്ണിയാലൊടുങ്ങാത്ത സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജാതി, മതം, സ്ഥലം, ഉദ്യോഗം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തി രൂപീകരിച്ചിട്ടുള്ളവയും ഇവയെല്ലാമുള്‍ക്കൊള്ളുന്ന ഫൊക്കാന, ഫോമ തുടങ്ങിയ വമ്പന്‍ സംഘടനകളും ഈ നാട്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദിനം പ്രതിയെന്നോണം ചെറുതും വലുതുമായ പരിപാടികള്‍ നടത്തികൊണ്ടിരിക്കുന്നു. കേരളത്തനിമയോടെ കലാപരിപാടികള്‍ അരങ്ങേറുന്നു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പല മലയാളികളും ഉന്നതനീതിപീഠങ്ങളിലേയ്ക്കും, ഭരണസംവിധാനങ്ങളിലേയ്ക്കും പങ്കാളികളാക്കപ്പെടുന്നു. കലാരംഗത്തും, ശാസ്ത്രരംഗത്തും, സാമൂഹ്യരംഗത്തും മറ്റും മലയാളികള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നു. ഇത്തരം കാര്യങ്ങളും മലയാളികള്‍ അിറയേണ്ടതല്ലേ? അങ്ങനെയുള്ള അമേരിക്കന്‍ മലയാളികളുടെ സംസ്‌ക്കാരികപദ്ധതികളും പ്രവര്‍ത്തനങ്ങളും ദൃശ്യവിരുന്നാക്കിമാറ്റുന്നു ഈ ചാനല്‍. അങ്ങനെയാണ് ഈ ചാനല്‍ രണ്ടുരാജ്യങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയായി മാറുന്നത്.

ഇപ്പോള്‍ ഒന്നാംവയസിലേയ്ക്ക് പ്രവേശിക്കുന്ന ഈ സ്ഥാപനം ബാലാരിഷ്ടതകള്‍ക്കിടയിലും പുതുമയേറിയ പല പരിപാടികളും അവതരിപ്പിക്കുന്നുണ്ട്. മറുനാടിനെയും മലനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വാര്‍ത്ത തന്നെയാണ് പ്രധാന പരിപാടി. എന്നു രാത്രി 9മണിക്ക് വാര്‍ത്ത അവതരിപ്പിക്കുന്നു. വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതിലും, അത് നന്നായി എഡിറ്റ് ചെയ്യുന്നതിലും, നല്ല മലയാളത്തില്‍ അക്ഷരശുദ്ധിയോടെ അവതരിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അമേരിക്കന്‍ മലയാളി സാഹിത്യക്കാരന്‍മാരെ പരിചയപ്പെടുത്തുന്ന ദൂരഗോപുരങ്ങള്‍, കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന 'പ്രവാസി ശബ്ദം' എന്ന സംവാദപരിപാടി, കലാകാരന്മാരെ അടുത്തറിയിക്കുന്ന 'ചമയങ്ങളില്ലാതെ' , ഇവിടെയും മികവു തെളിയിച്ച കലാപ്രതിഭകളെ പരിചയപ്പെടുത്തുന്ന 'പ്രവാസി പ്രതിഭ', പ്രമുഖ വ്യക്തികളുമായുള്ള മുഖാമുഖം പരിപാടി, അമേരിക്കന്‍ സല്ലാപം, രാഗാദ്രം, ഹൃദയരാഗങ്ങള്‍ തുടങ്ങിയ ചലച്ചിത്ര പരിപാടികള്‍, എന്റെ കേരളം, Amazing India തുടങ്ങിയ ഫീച്ചറുകള്‍, 'ഫണ്‍ സിറ്റി'എന്ന ഹാസ്യപരിപാടി, തെരഞ്ഞെടുത്ത നല്ല മലയാളം ചലച്ചിത്രങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നുണ്ട്. നിരവധി പുതിയ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

എങ്കിലും ജനപ്രിയങ്ങളായ പല പരിപാടികളും ഇനിയും ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും. ജീവിതഗന്ധിയായ പരമ്പരകള്‍ പലരും ഇഷ്ടപ്പെടുന്ന ഇനമാണ്. പക്ഷേ അത് കണ്ണീര്‍ പരമ്പരകളോ, ഇലാസ്റ്റിക് പരമ്പരകളോ ആകരുതെന്ന് മാത്രം. നല്ല റിയാലിറ്റി ഷോകള്‍, ഹാസ്യപരിപാടികള്‍, സാഹിത്യ പരിപാടികള്‍, യുവപ്രതിഭകള്‍ക്കായുള്ള പരിപാടികള്‍ തുടങ്ങിയവ കൂടി ഉള്‍ക്കൊള്ളിച്ചു ഇതിന്റെ മികവ് വര്‍ദ്ധിപ്പിക്കാവുന്നതാണ്.

പിറന്ന നാടിനെയും ഭാഷയെയും പെറ്റമ്മയെപോലെ സ്‌നേഹിക്കുന്ന മൂന്ന് മഹാശയന്മാരാണ് ഈ ചാനലിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ചെലവ് നിര്‍വ്വഹിക്കുന്നതെന്നറിഞ്ഞു. ആത്മാര്‍ത്ഥതയും, കഠിനാധ്വാനവും, സര്‍വ്വോപരി സ്വന്തം ഭാഷയോടും സംസ്‌ക്കാരത്തോടുമുള്ള അളവില്ലാത്ത സ്‌നേഹവും കൈമുതലായുള്ള കുറച്ചുപേരുടെ പ്രവര്‍ത്തനഫലമാണ് ഈ ചാനല്‍. ഇത് വടക്കേ അമേരിക്കയിലെ മലയാളികളുടെ മാത്രം ചാനല്‍. മലയാളികള്‍ മാത്രം കാണേണ്ട ചാനല്‍. എല്ലാ മലയാളികളും മലയാളം ടെലിവിഷന്റെ വരിക്കാരകേണ്ടതുണ്ട്. എന്നാല്‍ രണ്ടാണ് ഗുണം. ഈ ചാനല്‍ നന്നായി പ്രവര്‍ത്തിക്കും. കാണുന്ന മലയാളികളുടെ മനസ്സിന് ആനന്ദവും ഉന്മേഷവും ഉളവാക്കുകയും ചെയ്യും.

ലേഖിക: പ്രൊഫ.എം.പി. ല
ളിതാഭായി. തിരുവന്തപുരം നിറമണ്‍കര, എന്‍.എസ്.എസ്.കോളേജ് ഫോര്‍വിമെനില്‍ നിന്ന് മലയാളം പ്രൊഫസറായി വിരമിച്ചു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. കോളേജ് അദ്ധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ യുടെ വൈസ് പ്രസിഡന്റായിരുന്നു. 2000 മുതല്‍ 2010 വരെ തിരുവന്തപുരം നഗരസഭയില്‍ കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസണുമായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ,സംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എഴുത്തുകാരിയും പ്രഭാഷകയുമാണ്.
മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍മലയാളം ടെലിവിഷന്‍ യു.എസ്.എയ്ക്ക് ഒന്നാം പിറന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക