Image

സ്റ്റുഡന്‍സ് ഓഫ് ദ ഇയറിനെതിരെ ക്രിമിനല്‍ കേസ്

Published on 06 November, 2012
സ്റ്റുഡന്‍സ് ഓഫ് ദ ഇയറിനെതിരെ ക്രിമിനല്‍ കേസ്
മുംബൈ: കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംവിധായകന്‍ കരണ്‍ ജോഹര്‍, നിര്‍മ്മാതാവ് ഗൗരി ഖാന്‍, ഗായകരായ ഉദിത് നാരായണ്‍, ശ്രേയാഘോഷാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഹൈന്ദവ വിശ്വാസത്തിലെ രാധാകൃഷ്ണ സങ്കല്‍പത്തെ അവഹേളിച്ചതിന്റെ പേരിലാണ് കേസെടുത്തത്. ശ്രീവിഷന്‍ സോഷ്യല്‍ എമ്പവര്‍മെന്റ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

ചിത്രത്തിലെ രാധാ തേരാ എന്നു തുടങ്ങുന്ന ഗാനമാണ് കേസിന് ആധാരം. ഗാനം രാധയെ സെക്‌സിയായ സ്ത്രീയായി വിശേഷിപ്പിക്കുന്നുവെന്നാണ് പരാതി. 

സ്റ്റുഡന്‍സ് ഓഫ് ദ ഇയറിനെതിരെ ക്രിമിനല്‍ കേസ്  സ്റ്റുഡന്‍സ് ഓഫ് ദ ഇയറിനെതിരെ ക്രിമിനല്‍ കേസ്  സ്റ്റുഡന്‍സ് ഓഫ് ദ ഇയറിനെതിരെ ക്രിമിനല്‍ കേസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക