തന്റെ പുതിയ ചിത്രമായ മാറ്റിനിയില്‍ മൈഥിലിയുടെ ഐറ്റം ഡാന്‍സും. വളരെ ബോള്‍ഡായ കഥാപാത്രമായാണ് മൈഥിലി മാറ്റിനിയില്‍ എത്തുന്നത്. സാവിത്രി എന്ന കഥാപാത്രം ഇതുവരെ ചെയ്തിട്ടുള്ള മൈഥിലി കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
അനീഷ് ഉപാസന സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം തികച്ചും പരീക്ഷണാടിസ്ഥാനത്തിലുള്ളതാണ്. വ്യത്യസ്തമായ അവതരണശൈലിയും കഥാപാത്രങ്ങളും മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇതുവരെ 17 ചിത്രങ്ങളില്‍ മൈഥിലി അഭിനയിച്ചിട്ടുണ്ടെങ്കിലും സാവിത്രി വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണെന്നാണ് താരത്തിന്റെ വിലയിരുത്തല്‍.