Image

ലതാ മങ്കേഷ്‌കറും ഭൂപന്‍ ഹസാരികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന്

Published on 07 November, 2012
ലതാ മങ്കേഷ്‌കറും ഭൂപന്‍ ഹസാരികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന്
പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറും സംഗീത സംവിധായകന്‍ ഭൂപന്‍ ഹസാരികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് ഹസാരികയുടെ ഭാര്യ പ്രിയം വദയുടെ വെളിപ്പെടുത്തല്‍. പ്രമുഖ ആസാമീസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയംവദ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രിയംവദയുടെ വെളിപ്പെടുത്തലിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ലതാമങ്കേഷ്‌കറും നാല്പതുവര്‍ഷമായി ഹസാരികയുടെ ഉറ്റസുഹൃത്തായ ചലച്ചിത്ര നിര്‍മ്മാറ്റ്ഹാവ് കല്പന ലജ്മിയും.

ശനിയാഴ്ചയാണ് പ്രിയംവദയുടെ അഭിമുഖം ചാനല്‍ സംപ്രേക്ഷണം ചെയ്തത്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചത് ലതയുമായുള്ള ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെതുടര്‍ന്നാണെന്നും അവര്‍ ആരോപിച്ചു. 

ഇരുവരും കൊല്‍ക്കത്ത നഗരത്തില്‍ ഒന്നിക്കുന്ന അവസരങ്ങളില്‍ ലത ടോളിഗുങ് ഫ്‌ലാറ്റിലെ ഒരു കിടപ്പുമുറി ഭൂപന്‍ ഹസാരികയുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഇക്കാര്യം ആരാഞ്ഞപ്പോള്‍ ഇന്ത്യന്‍ സംഗീതലോകത്ത് ഒരു സംവിധാകന് ഉയരണമെങ്കില്‍ അയാളുടെ ഗാനങ്ങള്‍ ലതാ മങ്കേഷ്‌കര്‍ പാടണമെന്നായിരുന്നു ഹസാരികയുടെ മറുപടി. ഒരു മുറിയില്‍ ഇരുവരും രാത്രിമുഴുവന്‍ ചിലവഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആവശ്യമെങ്കില്‍ നിനക്കും അങ്ങനെ ആകാം എന്നായിരുന്നു പ്രതികരണം. പ്രിയംവദ പറഞ്ഞു.

എന്നാല്‍ പ്രിയംവദയുടെ ആരോപണങ്ങള്‍ ലതാ മങ്കേഷ്‌കര്‍ ശക്തമായി എതിര്‍ത്തു. പ്രിയം വദയെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്. തന്നെക്കുറിച്ച് ഇത്തരത്തില്‍ അവര്‍ പറയുന്നതെന്തിനാണെന്ന് വ്യക്തമല്ല. പ്രിയംവദയ്‌ക്കെതിരെ തീര്‍ച്ചയായും നിയമനടപടി സ്വീകരിക്കും ലതാ മങ്കേഷ്‌കര്‍ അറിയിച്ചു. 

ലതാ മങ്കേഷ്‌കറും ഭൂപന്‍ ഹസാരികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക