ബോളിവുഡ് നടി വിദ്യാ ബാലന് ഡിസംബറില്‍ വിവാഹിതയാകും. സിനിമാ നിര്‍മ്മാണരംഗത്തെ കോര്‍പ്പറേറ്റ് സ്ഥാപനമായി അറിയപ്പെടുന്ന യുടിവിയുടെ സി.ഇ.ഒ. സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് വരന്.രാജ്കുമാര് ഗുപ്ത സംവിധാനം ചെയ്യുന്ന ഗഞ്ചാകര് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് വിദ്യാബാലന് ഇപ്പോള്‍.
ഡിസംബറില്‍ വിദ്യ പുതിയ സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് കപൂര്‍ ഡിസംബര്‍ മാസം മുഴുവന്‍ അവധിയാണെന്നും വിവാഹത്തിനുള്ള ഒരുക്കത്തിനാണെന്ന് പറയപ്പെടുന്നു. രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നത് വിദ്യ കഴിഞ്ഞ മെയ് മാസം തന്നെ സമ്മതിച്ചിരുന്നു. നിരവധി പ്രോഗ്രാമുകള്‍ക്കും ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. ഡിസംബര്‍ അവസാനവാരം ഹണിമൂണ്‍ ആഘോഷത്തിനായി ഒരു ആഫ്രിക്കന്‍ ദ്വീപില്‍ റിസോര്‍ട്ട് ബുക്ക് ചെയ്തു കഴിഞ്ഞു.
ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വിദ്യാബാലന് പാലക്കാട്ടുകാരിയാണ്. ഡേര്‍ട്ടി പിക്ച്ചറിന്റെ വിജയത്തിന് ശേഷം പുറത്തുവന്ന കഹാനി എന്ന ചിത്രവും വലിയതോതില്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ ചിത്രമായ ഗഞ്ചാകറില് ഇമ്രാന് ഹഷ്മിയാണ് നായകന്.
വിദ്യാ ബാലന്റെ പ്രണയ ബന്ധത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നതിനിടയിലാണ് കഴിഞ്ഞ മെയില്‍ വിദ്യ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. മാദക നടി സില്‍ക്ക് സ്മിതയെ തിരശ്ശീലയില്‍ അവതരിപ്പിച്ച് ദേശീയ പുരസ്കാരം നേടിയ വിദ്യാ ബാലന്റെ കാമുകനെപ്പറ്റി പല കഥകളും പ്രചരിച്ചിരുന്നു. ഷാഹിദ് കപൂറുമായി ചേര്‍ന്നായിരുന്നു പല കഥകളും. ഇരുവരും ചേര്‍ന്ന് അഭിനയിച്ച 'കിസ്മത് കണക്ഷന്' എന്ന ചിത്രത്തില്‍ ഇവര്‍ അടുപ്പത്തിലായെന്നും പലരും പറഞ്ഞു.
ഇതിനു ശേഷം എക്താ കപൂറിന്റെ 'ഹം പാഞ്ച്' എന്ന ടി.വി പ്രോഗ്രാമിലും ഡേര്‍ട്ടി പിക്ചറിലും കഹാനിയിലും അഭിനയിക്കുമ്പോള്‍ പല ഗോസിപ്പുകളും ഉയര്‍ന്നുവെങ്കിലും വിദ്യ മനസ്സ് തുറന്നില്ല. ഒരു എസ്.ആര്.കെയുമായി ബന്ധപ്പെട്ട് വിദ്യയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. അത് ഷാരൂഖ് ഖാന് ആണെന്ന് ചിലര്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഒടുവില്‍ വിദ്യ തന്നെയാണ് എസ് ആര് കെ, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആണെന്ന് വെളിപ്പെടുത്തിയത്. ഓസ്ട്രേലിയന്‍ ട്രിപ്പിനിടെയാണ് വിദ്യ തന്റെ മനസ്സ് തുറന്നത്. മെല്‍ബണില്‍ എത്തിയ വിദ്യ മാധ്യമങ്ങളുടെ ചോദ്യത്തിന് വഴങ്ങിയാണ് ഇരുവരും തമ്മിലുള്ള ബന്ധം തുറന്നുപറയാന്‍ തയ്യാറായത്.