'താപ്പാന'യിലെ നായിക ചാര്‍മി തെലുങ്ക് സിനിമയില്‍ സെക്സ് വര്‍ക്കറായി അഭിനയിക്കുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയിലാണ് ചാര്‍മി ലൈംഗീക തൊഴിലാളിയായി എത്തുക. 'പ്രേമ ഒക്ക മൈകം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ 'ഹാപ്പി ഡെയ്സ്' ഫെയിം രാഹുല്‍ ആണ് ചാര്‍മിയുടെ നായകനാകുന്നത്. 'ടെന്ത് ക്ലാസ്' ഒരുക്കിയ ചന്തു ആണ് സംവിധായകന്.
വിനയന്റെ 'കാട്ടുചെമ്പകം' എന്ന ചിത്രത്തിലൂടെയാണ് ചാര്‍മി മലയാളത്തിലെത്തുന്നത്. പിന്നീട് കമല്‍ സംവിധാനം ചെയ്ത 'ആഗതന്' എന്ന ചിത്രത്തില്‍ ദിലീപിന് നായികയായി. 'താപ്പാന'യില്‍ മമ്മൂട്ടിയുടെ നായികയായാണ് ചാര്‍മി അഭിനയിച്ചത്. തെലുങ്കിലെ ഒന്നാം നിര ഗ്ലാമര്‍ നായികയാണ് ചാര്‍മി.
നേരത്തേ, 'വേദം' എന്ന ചിത്രത്തില്‍ അനുഷ്ക ഷെട്ടി, ധനത്തില്‍ സംഗീത, വെപ്പത്തില് ബിന്ദു മാധവി, പവിത്രയില്‍ ശ്രീയ സരണ്‍ തുടങ്ങിയവര്‍ അടുത്തകാലത്ത് ലൈംഗികത്തൊഴിലാളി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു.