Image

കാവ്യ തിരക്കിലാണ്

Published on 11 November, 2012
കാവ്യ തിരക്കിലാണ്
പുതുമുഖങ്ങള്‍ ഏറെയെത്തിയെങ്കിലും മലയാളത്തിന്റെ പ്രിയനടി കാവ്യാ മാധവന്റെ തിരക്കിന് ഒരുകുറവുമില്ല. ഈ വര്‍ഷം ഒടുവില്‍ കാവ്യയുടേതായി തിയേറ്ററുകളിലെത്തുന്നത് മമ്മൂട്ടി,മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മമ്മൂട്ടി ചിത്രമായ ബാവുട്ടിയുടെ നാമത്തില്‍ ഒരു കുടുംബിനിയുടെ റോളിലാണ് കാവ്യയെത്തുക. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജി.എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട് കാവ്യയ്ക്ക്.

റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാല്‍-ജോഷി ടീം ഒന്നിക്കുന്ന ലോക്പാലാണ് കാവ്യയുടെ മറ്റൊരു ചിത്രം. ചിത്രത്തില്‍ ഏറെ ബോള്‍ഡായൊരു കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. ബാവുട്ടിയുടെ നാമത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ കാവ്യയിപ്പേള്‍ ചിത്രത്തില്‍ ഡബിങ് തീര്‍ക്കുന്ന തിരക്കിലാണ്. കാവ്യയുടെ ജന്മദേശമായ നീലേശ്വരം ഭാഷാശൈലിയിലാണ് കാവ്യ ചിത്രത്തില്‍ സംസാരിക്കുക. ഇത് തീര്‍ത്താലും കാവ്യയ്ക്ക് വെറുതെയിരിക്കാന്‍ നേരമില്ല.

ലോക്പാലിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്കും കാവ്യയ്ക്ക് പോകേണ്ടതുണ്ട്. ഈ സിനിമകള്‍ക്ക് പുറമെ ദിലീപിന്റെ ചിത്രമുള്‍പ്പെടെ ഒട്ടേറെ പ്രൊജക്ടുകള്‍ കാവ്യയെ തേടിയെത്തിയിട്ടുണ്ട്. തിരക്കഥകള്‍ വായിച്ചുനോക്കി അഭിനയസാദ്ധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് കാവ്യയുടെ തീരുമാനം.

കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്കാവ്യ തിരക്കിലാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക