Image

ധനുഷ് ദോശയുണ്ടാക്കി ഹോട്ടല്‍ ഉല്‍ഘാടനം ചെയ്തു

Published on 12 November, 2012
ധനുഷ് ദോശയുണ്ടാക്കി ഹോട്ടല്‍ ഉല്‍ഘാടനം ചെയ്തു
യുവനടന്‍ ധനുഷ് ദോശയുണ്ടാക്കി ഹോട്ടല്‍ ഉല്‍ഘാടനം ചെയ്തു. കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലെ കമ്മത്ത് ബ്രദേഴ്‌സിനുവേണ്ടിയാണ് ധനുഷ് ഹോട്ടല്‍ ഉല്‍ഘാടനത്തിനെത്തിയത്. മമ്മുട്ടിയും ദിലീപുമാണ് കമ്മത്ത് ആന്റ് കമ്മത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നത്.

തന്റെ ആദ്യ മലയാള ചലച്ചിത്രത്തില്‍ മമ്മുട്ടിക്കും ദിലീപിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറേ സന്തോഷമുണ്ടെന്ന് ധനുഷ് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി അഞ്ച് ദിവസത്തേയ്ക്കാണ് ധനുഷ് കേരളത്തിലെത്തിയത്. 

തോംസണ്‍ ആണ് കമ്മത്ത് ആന്റ് കമ്മത്തിന്റെ സംവിധായകന്‍. ഉദയകൃഷ്ണയും സിബി കെ തോമസുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റീമ കല്ലിങ്കല്‍, കാര്‍ത്തിക നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 

ധനുഷ് ദോശയുണ്ടാക്കി ഹോട്ടല്‍ ഉല്‍ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക