Image

മലയാള സിനിമകള്‍ വീണ്ടും ഇന്റര്‍നെറ്റില്‍

Published on 13 November, 2012
മലയാള സിനിമകള്‍ വീണ്ടും ഇന്റര്‍നെറ്റില്‍
കൊച്ചി: മലയാള സിനിമകളുടെ സംരക്ഷകനായി അവതരിപ്പിച്ച സോഫ്റ്റ് വെയര്‍ ഏജന്റ് ജാദു സൂപ്പര്‍ പരാജയം. ജാദുവിന്റെ സംരക്ഷണയിലുളള സിനിമകളും ഇന്റര്‍നെറ്റില്‍ എത്തി. പൈറസി തടയുമെന്ന് വെല്ലുവിളി നടത്തിയ സോഫ്റ്റ് വെയറാണ് ഏജന്റ് ജാദു.

ജാദുവിന്റെ സംരക്ഷണയിലുള്ള സ്പിരിറ്റും ഇന്റര്‍ നെറ്റിലെത്തി. ജാദു ടെക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടും നെറ്റില്‍ ലഭ്യമാകുന്ന നാലാമത്തെ മലയാളം സിനിമയാണ് സ്പിരിറ്റ്. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് സ്പിരിറ്റ്. നേരത്തെ ബാച്ചിലര്‍ പാര്‍ട്ടി, ഡയമണ്ട് നെക്‌ലിസ്, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ ജാദുവിന്റെ സംരക്ഷണമുണ്ടായിട്ടും നെറ്റില്‍ എത്തിയിരുന്നു. 

ജാദുവിന്റെ വെബ് സൈറ്റില്‍ കഴിഞ്ഞദിവസം വരെ സ്പിരിറ്റിന്റെ സംരക്ഷണവും അവകാശപ്പെട്ടിരുന്നെങ്കിലും ചിത്രം നെറ്റിലെത്തിയതോടെ സൈറ്റിന്റെ നിന്ന് സ്പിരിറ്റിനെ ഒഴിവാക്കിയിരിക്കുകയാണ്.
സ്പിരിറ്റിന്റെ ടൊറന്റ് ലഭ്യമായി മൂന്ന് ദിവസം പിന്നിടുമ്പോള്‍ പൈറേറ്റ് ബേയില്‍ ലഭ്യമായ കണക്കനുസരിച്ച് ആയിരത്തിലധികം ആളുകള്‍ ഈ സിനിമ ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്തതുകഴിഞ്ഞു. നേരത്തെ ബാച്ചിലര്‍ പാര്‍ട്ടി ടോറന്റിലൂടെ ഡൗണ്‍ലോഡ് ചെയ്തുകണ്ടതിന് ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. 

എന്നാല്‍ ഇതിന്റെ തുടര്‍നടപടികള്‍ കാര്യമായി ഉണ്ടായിട്ടില്ല. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമമനുസരിച്ച് സ്വകാര്യാവശ്യത്തിനു പകര്‍പ്പെടുക്കുന്നതും വീക്ഷിക്കുന്നതും അനുവദനീയമാണ്. അതിനാല്‍ പകര്‍പ്പവകാശ വ്യവസ്ഥ ലംഘിച്ച് ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് ആദ്യം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയ ആള്‍ക്കെതിരെ മാത്രമേ കേസ് എടുക്കാനാകുകയുള്ളൂ വകുപ്പുള്ളു. ടോറന്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ എടുക്കുന്ന കേസുകള്‍ അതുകൊണ്ടുതന്നെ ഇല്ലാതാകുന്നു. ഏജന്റ് ജാദുവിന്റെ പേരില്‍ സിനിമാ ഡൗണ്‍ലോഡ് ചെയ്യുന്നവരെ പേടിപ്പിക്കാലായിരുന്നു ലക്ഷ്യം. ഈ ഉദ്ദേശ്യമാണ് ചീറ്റിപ്പോയിരിക്കുന്നത്.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാദൂടെക് സൊല്യൂഷന്‍സ് എന്ന ഐടി കമ്പനിയാണ് ഏജന്റ് ജാദൂ എന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആപഌക്കേഷനാണിത്. ലോകത്ത് എവിടെയെങ്കിലും പുതിയ സിനിമകളുടെ വ്യാജ പ്രിന്റുകള്‍ അപേഌഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഏന്റ് ജാദു മുന്നറിയിപ്പ് നല്‍കും. എന്നിട്ടും അവര്‍ ശ്രമം തുടരുകയാണെങ്കില്‍ അവരുടെ എല്ലാ വിവരങ്ങളും ഏജന്റ  ജാദൂ ശേഖരിക്കുമെന്നുമായിരുന്നു നിര്‍മ്മാതാക്കള്‍ അവകാശവാദം. 

മലയാള സിനിമകള്‍ വീണ്ടും ഇന്റര്‍നെറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക