Image

രണ്‍ബീറും ദീപികയും വീണ്ടും ഒരുമിക്കുന്നു

Published on 15 November, 2012
രണ്‍ബീറും ദീപികയും വീണ്ടും ഒരുമിക്കുന്നു
ബോളിവുഡിലെ പ്രണയജോഡികളായിരുന്ന രണ്‍ബീര്‍ കപൂറും ദീപിക പദുകോണും വീണ്ടും ഒരുമിക്കുന്നു. ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തില്‍ ഇവര്‍ ഒരുമിക്കുന്നുവെന്നാണ് ബോളിവുഡ് വാര്‍ത്ത. 'യേ ജവാനി ഹായ് ദിവാനി' എന്ന ചിത്രമാണ് രണ്‍ബീര്‍  ദീപിക ജോഡിയെ ഹിറ്റാക്കിയത്. ജീവിതത്തിലും പ്രണയത്തിലായ ഇവര്‍ പിന്നീട് പിരിയുകയായിരുന്നു.

പ്രണയം അവസാനിപ്പിച്ചെങ്കിലും ഇരുവരും സൗഹൃദം നിലനിറുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വീണ്ടും ഒരുമിച്ച് അഭിനയിക്കാന്‍ ഇരുവരും തീരുമാനിച്ചത്. ഇരുവരുടെയും അഭിനയത്തില്‍ സംവിധായകന് വളരെ പ്രതീക്ഷയും വിശ്വാസവുമാണുളളത്.

രണ്‍ബീറും ദീപികയും വീണ്ടും ഒരുമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക