Image

ദമ്പതികളുടെ മരണം: നടുക്കം വിട്ടു മാറാതെ സമുഹം

Published on 27 September, 2011
ദമ്പതികളുടെ മരണം: നടുക്കം വിട്ടു മാറാതെ സമുഹം
പ്യുബ്ലൊ വെസ്റ്റ്, കൊളറാഡോ: ഹെവേയില്‍ വേഗത്തില്‍ പോകുന്ന വാഹനത്തെ അതേ വേഗതയില്‍ എതിരെ വന്ന വാഹനം നേര്‍ക്കുനേര്‍ ഇടിച്ചപ്പോഴത്തെ ശബ്ദം സമൂഹത്തെയാകെ ഞെട്ടിച്ചു. മദ്യപിച്ചോ, അശ്രധയിലോ വണ്‍വേ തെറ്റിച്ച് വാഹനമോടിച്ച മൈക്കള്‍ റസല്‍ നിരപരാധികളായ മലയാളി ദമ്പതികളുടെ ജീവന്‍ കവര്‍ന്നു. ബിനു ജോര്‍ജും (38) അലിസയും (36)അവിടെ മരിച്ചു വീണു.

ശനിയാഴ്ച പുലര്‍ച്ചേ ഒരു മണിയോടെയാണു സംഭവം. ഇന്റര്‍‌സ്റ്റേറ്റ് 25 (ഐ-25) ഹൈവേയുടെ 131-ാം മയിലില്‍ വച്ചാണു ബിനുവും അലിസയും സഞ്ചരിച്ച അക്യുറ സ്‌പോര്‍ട്ട്‌സ് വെഹിക്കിളില്‍ റസലിന്റെ (36) ടൊയോട്ട സ്‌പോര്‍ട്ട്‌സ് വെഹിക്കിള്‍എതിരെ നിന്നു വന്ന് ഇടിച്ചതു. അധ്യാപകനായ റസലിന്റെ വാഹനം വണ്‍വേ തെറ്റിച്ച് പോകുന്നത് കണ്ട മറ്റു വാഹനങ്ങളിലുള്ളവര്‍ പോലീസിനെ വിളിച്ചതാണു. ഒരു ട്രൂപ്പറെ സംഭവ സ്ഥലത്തേക്ക് നിയോഗിക്കുകയും ചെയ്തായി പോലിസ് അറിയിച്ചു. പക്ഷെ ട്രൂപ്പര്‍ എത്തും മുന്‍പ് അപകടം സംഭവിച്ചിരുന്നു.ആര്‍ക്കും ഏറെയൊന്നും ചെയ്യാനാവുന്നതിനു മുന്‍പ് മുന്നു ആത്മാക്കള്‍ ലോകത്തോട് വിട പറഞ്ഞു.- മറ്റൊരാളുടെ തെറ്റിനു ബിനുവും അലിസയും ജീവന്‍ കൊടുക്കേണ്ടി വന്നു.

എഞ്ചിനിയറായ ബിനു ജോര്‍ജ് റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ലാന്‍ഡ് അപ്രൈസിംഗ് ജോലിയാണു ചെയ്തിരുന്നത്. ലാബ് ടെക്‌നിഷനായ അലിസ പഠനം തുടരുന്നുണ്ടായിരുന്നു. കുട്ടികളില്ല.

പുളിങ്കുന്ന് കവലച്ചിറ ജോര്‍ജ്കുട്ടിയും റോസമ്മയും ആണു ബിനുവിന്റെ മാതാപിതാക്കള്‍. എറണാകുളത്തു താമസിക്കുന്ന അവര്‍ തിങ്കളാഴ്ചയോടെ കൊളറാഡോയിലെത്തും. സിന്‍സിനറ്റിയിലുള്ള ടിനു ജോര്‍ജ് സഹോദരനും മിനസോട്ടയിലുള്ള സിനു ജോര്‍ജ് സഹോദരിയുമാണു.

അലിസയുടെ കുടുംബം ചങ്ങനാശേരി പാറേല്‍ പള്ളിക്കു സമീപം തേവലശേരി. മാതാപിതാക്കളായ ചാക്കോ തോമസ്, റോസ് എന്നിവര്‍ ഫില്‍ഡല്‍ഫിയയിലാണു താമസം. നാലു സഹോദരികളില്‍ ഇളയതായിരുന്നു അലിസ. സഹോദരിമാരായ ബീന ജോര്‍ജ്, ബെറ്റി ചാക്കോ എന്നിവര്‍ ഹുസ്റ്റണിലുണ്ട്. മറ്റൊരു സഹോദരി ബിന്നി ചാക്കൊ മദ്രസില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്നു.
വര്‍ഷങ്ങാളായി കൊളറാഡോയിലാണെങ്കിലും ബിനുവിന്റെയും അലിസയുടെയും കുടുംബാംഗങ്ങള്‍ കൂടുതല്‍ ഹൂസറ്റണിലാണു. അതിനാല്‍ സംസ്‌കാരം എവിടെ നടത്തണമെന്നതു ബിനുവിന്റെ മാതാപിതാക്കള്‍ എത്തിയ ശേഷമെ തീരുമാനിക്കുകയുള്ളു.

അലിസയുടെ പിതാവ് ചാക്കോ തോമസ്, സഹോദരിമാരായ ബീനയുടെ ഭര്‍ത്താവ് ബിജു ജോര്‍ജ്, ബെറ്റിയുടെ ഭര്‍ത്താവ് ബിനോയി ഐക്കരേത്ത്, അമ്മയുടെ കസിന്‍ ബാബു ജോസഫ് എന്നിവര്‍ ഞായറാഴ്ച വെകിട്ടത്തോടെ കോളറാഡോയിലെത്തി.
ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ് ലഭിച്ചിട്ടുള്ള വ്യക്തിയയാണു റസല്‍. ഫൗണ്ടന്‍ വാലി ഹൈസ്‌കുളില്‍ സ്പാനിഷ് അധ്യാപകനായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമൊത്ത് ഹാവായിയില്‍ നിന്ന് ഇവിടെ എത്തിയിട്ട് അധികം ആയിട്ടില്ല.

ആര്‍ക്കും എന്തു സഹായവും ചെയ്യാന്‍ സദാ സന്നധനായ ബിനു ജോര്‍ജിന്റെ പുഞ്ചിരിക്കുന്ന മുഖമാണു സുഹ്രുത്തുക്കളൂടെ അനുസ്മരണകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 
 

 

Three people died early Saturday morning after a vehicle traveling in the wrong direction on I-25 struck head-on with another vehicle at mile marker 131. All lanes of southbound I-25 near the Fountain exit were blocked, but have since been reopened.

Investigators say 36-year-old Michael Russell’s SUV crossed the highway and hit 38-year-old Binu George and 36-year-old Aleysa George head on in their vehicle.

KKTV 11 News has learned Russell was a Fountain Valley teacher and coach.

According to Trooper Brian Harris, Colorado State Patrol received several 911 calls just before 1 a.m. regarding a 2001 Toyota SUV traveling in the wrong direction on I-25. A nearby trooper was dispatched, but by the time the trooper got to the area, the accident already occurred.

Troopers say this was one of the most vicious accidents they’ve seen. The Toyota struck a 2005 Acura SUV head-on, killing the driver of the Acura and his female passenger. The man driving the Toyota also died on scene.

Harris says alcohol may have been a factor is this crash, but the investigation in on-going.

Facebook friends remember the Pueblo West couple from their time at CSU-Pueblo. Binu specifically was known for being generous, giving and willing to do anything for anyone in the 'blink of an eye'.

 

A Fountain Valley High School teacher was among the three people killed in a two-car head-on collision on I-25 early Saturday morning.

The Colorado State Patrol identified the two other people involved in the crash as Binu George, 38, of Pueblo West and Aleysa George, 36, also of Pueblo West.

Michael Russell was driving a 2001 Toyota SUV north in the southbound lanes of I-25 when he struck a  2005 Acura SUV driven by Binu George head on, troopers said. Aleysa George was a passenger in the Acura.

All three were pronounced dead at the scene of the 1 a.m. crash south of Colorado Springs.

A trooper was enroute to the area after receiving several calls about a car headed the wrong way on the highway. The crash had occurred when the trooper arrived, the patrol said.

The crash shut down the southbound lanes near the Fountain exit for about five hours. The highway reopened about 6 a.m.

Russell, 36, joined the faculty two months ago as the new Spanish teacher and junior varsity soccer coach, according to the school's website, which announced his death. He moved with his wife and daughters from Hawai'i to Colorado, according to the Fountain Valley school's Facebook page.

Russell, who lived on campus with his family, spent the 2007-2008 school year in Peru on a Fullbright fellowship teaching exchange.

The State Patrol is investigating the crash.


ദമ്പതികളുടെ മരണം: നടുക്കം വിട്ടു മാറാതെ സമുഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക