Image

ഒരു തട്ടിപ്പുകാരനും അയാളുടെ കാമുകിയും പിന്നെ നമ്മുടെ മുഖ്യമന്ത്രിയും (ജോസ് കാടാപുറം)

Published on 09 July, 2013
ഒരു തട്ടിപ്പുകാരനും അയാളുടെ കാമുകിയും പിന്നെ നമ്മുടെ മുഖ്യമന്ത്രിയും (ജോസ് കാടാപുറം)
ഭയമോ, നീതിയോ, സ്‌നേഹമോ, പക്ഷപാതിത്വമോ കൂടാതെ ഭരണഘടനയും നിയമവുമനുസരിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കും എന്നു സത്യപ്രതിജ്ഞ ചൊല്ലിയാണ് ഉമ്മന്‍ചാണ്ടിയും, ഇതിനു മുമ്പുള്ള ഇ.എം.എസും, എ.കെ. ആന്റണിയും, നായനാരും ഒക്കെ അധികാരമേറ്റത്. ഭരണഘടനാപരമായി ഒരു സംസ്ഥാനത്തെ ഏറ്റവും ഉന്നതശീര്‍ഷനായ വ്യക്തിത്വമാണ് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ തലവനാണ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഒരു നോമിനി മാത്രമാണ്. ഇങ്ങനെയുള്ള സംസ്ഥാനത്തിന്റെ തലവന്റെ ഓഫീസ് ഏതു തട്ടിപ്പുകാരനും അനായാസം കയറിപ്പറ്റാനുള്ള സ്ഥലമാണോ? ബിജു രാധാകൃഷ്ണന്‍, സരിത എസ്. നായര്‍ എന്നീ ക്രിമിനല്‍ പശ്ചാത്തലമുള്ള രണ്ടു വ്യക്തികളും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധമാണല്ലോ ഇപ്പോള്‍ കേരളത്തില്‍ വന്‍ വിവാദമായിരിക്കുന്നത്. 

എല്ലാവര്‍ക്കും പ്രാപ്യനായ ഒരു ഒരു ജനകീയ മുഖ്യമന്ത്രിക്ക് തന്നെ കാണാന്‍ വരുന്നവരെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന വാദം ഉന്നയിക്കുന്നവരോട് വാദത്തിനു വേണ്ടി മാത്രം നമുക്ക് അംഗീകരിക്കാമെങ്കിലും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നിയമപരമായി രണ്ടല്ലെന്ന വസ്തുത യാഥാര്‍ത്ഥ്യമാണെന്നിരിക്കെ മുമ്പ് പറഞ്ഞ വാദം തള്ളിക്കയേണ്ടിവരും. തന്റെ ഓഫീസിനെ ചിലര്‍ ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം പറയുമ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ പലതും തന്റെ അറിവോടെയല്ലെന്ന് അദ്ദേഹം സമ്മതിക്കുകയാണെന്നര്‍ത്ഥം. ഭരണഘടനാപരമായി തന്റെ ചുമതലകള്‍ നിറവേറ്റാനുള്ള ഇടം താനറിയാതെ ദുരുപയോഗം ചെയ്തു എന്നു വരുമ്പോള്‍ അത്തരം ചുമതലകള്‍ നിര്‍വഹിക്കാന്‍ താന്‍ പ്രാപ്തനല്ലെന്നു തുറന്നു സമ്മതിക്കുകകൂടിയാണ് ചെയ്യുന്നത്. ഒന്നുകില്‍ അദ്ദേഹത്തിന്റെ അറിവോടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ തന്നിഷ്ടം പോലെ പ്രവര്‍ത്തിച്ചു. അല്ലെങ്കില്‍ അവരുടെ തോന്ന്യാസങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നു. ഇതു രണ്ടും ഗുരുതരമായ പ്രത്യാഘാതം വിളിച്ചുവരുത്തുന്നതും, ഈ പ്രത്യാഘാതത്തിന്റെ ഫലമാണ് ഇന്ന് മുഖ്യമന്ത്രിയുടെ രാജിയല്ലാതെയുള്ള മറ്റൊരു പോംവഴിക്കും സാധാരണ ജനങ്ങള്‍ അംഗീകരിക്കാത്തത്. ഒരു പക്ഷെ ഉമ്മന്‍ചാണ്ടി ജനകീയനായിരിക്കാം. പക്ഷെ ഭരണഘടനാപരമായ കാര്യനിര്‍വ്വഹണശേഷി ഏറ്റവും കുറഞ്ഞ മുഖ്യമന്ത്രിയാണദ്ദേഹം. ജനകീയതയും ഭരണഘടനയും തിരിച്ചറിയണം. തിരിച്ചറിയാന്‍ കഴിയാത്തതാണ് ഉമ്മന്‍ചാണ്ടിക്ക് പറ്റിയത്. 

ഇ.എം.എസ്, എ.കെ. ആന്റണി, നായനാര്‍ എന്നീ മുഖ്യമന്ത്രിമാരൊന്നും ജനകീയതയുടെ പേരില്‍ തങ്ങളുടെ ഓഫീസിനെ വഴിയമ്പലമോ, തട്ടിപ്പ് കേന്ദ്രങ്ങളോ ആക്കിയിട്ടില്ല. നാല് അല്ലെങ്കില്‍ നാലായിരമോ പരാതികള്‍ എഴുതി വാങ്ങി അതിനു ഉത്തരം കൊടുത്തതുകൊണ്ടോ, മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്നിട്ട് അവിടെ എന്തു നടക്കുന്നുവെന്ന് ജനങ്ങളെ അറിയിച്ചതുകൊണ്ടോ, അതിന്റെ പേരില്‍ യു.എന്‍ അവാര്‍ഡോ, നോബല്‍ സമ്മാനമോ വാങ്ങിയതുകൊണ്ടോ മുഖ്യമന്ത്രി നല്ല മുഖ്യമന്ത്രിയാവില്ല. മറിച്ച് വില്ലേജ് ഓഫീസിലും, പഞ്ചായത്ത് ഓഫീസിലും കളക്ടറേറ്റിലും, ഗവ. ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും നിന്ന് ലഭിക്കുന്ന സമയബന്ധിതമായ നീതിയും, സേവനവുമാണ് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് പ്രിയങ്കരമാക്കുന്നത്. ആ രീതിയില്‍ പൂര്‍ണ്ണമായും പരാജയമാണീ സര്‍ക്കാര്‍. പനി പിടിച്ച കേരളത്തെ ഉമ്മന്‍ചാണ്ടി കൈകാര്യം ചെയ്ത രീതിയിലൂടെ നമുക്കത് മനസിലാക്കാം. മറ്റൊന്ന് 40 ലക്ഷം നഷ്ടപ്പെട്ട ശ്രീധരന്‍ നായര്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതാ നായരും താനും ചെന്നപ്പോള്‍ മുഖ്യമന്ത്രി സരിതോര്‍ജ പൂര്‍ണ പിന്തുണ കൊടുത്തിട്ടുണ്ടെന്നും, മുഖ്യമന്ത്രി സരിതയ്ക്ക് പണം നല്‍കാന്‍ ശ്രീധരന്‍ നായരോട് പറഞ്ഞുമെന്നുമാണ്. ഇതുതന്നെയാണ് ജോലി ചെയ്ത് കഷ്ടപ്പെട്ട് പണം നല്‍കിയ ന്യൂയോര്‍ക്കിലെ ദമ്പതികളോടും മുഖ്യമന്ത്രിയുടെ ഓഫീസും തട്ടിപ്പ് സംഘവും നല്‍കിയ ഉറപ്പുകൊണ്ടാണ് ഒരു കോടി 17 ലക്ഷം നല്‍കിയത്. ഇങ്ങനെ നൂറുകണക്കിന് മലയാളികളുടെ ലക്ഷക്കണക്കിന് സമ്പാദ്യം ഈ തട്ടിപ്പ് സംഘം അപഹരിച്ചിട്ടുണ്ട്. 

ഏതായാലും ജോണ്‍ ബ്രിട്ടാസും അദ്ദേഹത്തിന്റെ കോഴിക്കോട് 
ലേഖകന്‍ കുട്ടനും
ഉള്‍പ്പടെയുള്ള കൈരളി, പീപ്പിള്‍ ടിവിയുടെ പത്രലേഖക സംഘം സോളാര്‍ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ പിന്നെയും ധാരാളം മലയാളികള്‍ക്ക് പണം നഷ്ടപ്പെട്ട് നിരാശരാകേണ്ടിവന്നേനും. ശരിക്കും ഭരിക്കുന്നവര്‍ ഈ മാധ്യമപ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു. അതിനു പകരം അവരോട് പകയോടെ പെരുമാറിയാല്‍ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കയുമെന്നോര്‍ക്കുക. 

പഞ്ചസാര കുംഭകോണത്തില്‍ എ.കെ. ആന്റണി തന്റെ സെക്രട്ടറി കുംഭകോണത്തിന് ഉതകുന്ന 
രീതിയില്‍ കത്തെഴുതിയതിനാലാണ്‌ രാജിവെച്ചത് എന്നോര്‍ക്കുക. മുഖ്യമന്ത്രി ഇക്കാലമത്രയും പറഞ്ഞ കള്ളങ്ങളൊക്കെയും പൊളിഞ്ഞു. ബിജുവിനെ അറിയില്ലെന്നു പറഞ്ഞു. ബിജുവുമായി ഒരു മണിക്കൂര്‍ ചര്‍ച്ചചെയ്തത് വെളിപ്പെട്ടു. ശ്രീധരന്‍ നായരെ കൂട്ടാളി സംഘത്തോടെയല്ലാതെ കണ്ടിട്ടില്ലെന്നു പറഞ്ഞു. പിന്നെ സരിതയ്‌ക്കൊപ്പം തന്റെ ഓഫീസില്‍ വെച്ച് കണ്ടുവെന്നു പറഞ്ഞു. ശ്രീധരന്‍ നായരുടെ ആദ്യ പരാതിയില്‍ കൂട്ടിച്ചേര്‍ക്കലുകളുണ്ടെന്നു പറഞ്ഞു. അങ്ങനെയല്ലെന്ന് കോടതി തന്നെ പറഞ്ഞു. ഡല്‍ഹിയില്‍ സരിതയെ കണ്ടില്ലെന്നു പറഞ്ഞു. അവസാനം കണ്ടതായി വെളിപ്പെട്ടു. ഇങ്ങനെ നുണകളുടെ ചില്ലുകൊട്ടാരം കെട്ടി അതിനുള്ളില്‍ എത്രകാലം ഒളിക്കാന്‍ പറ്റും. കൂടെ നില്‍ക്കുന്ന തിരുവഞ്ചൂരിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഈയിടെ മുഖ്യമന്ത്രിക്ക് മനസിലായി. ഈ രണ്ടു നേതാക്കളുടേയും പേരെഴുതാന്‍ പോലും പേടിയുള്ള പോലീസിനെക്കൊണ്ട് ഇതൊക്കെ അന്വേഷിപ്പിച്ചാല്‍ എന്താകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ഉചിതമായ തീരുമാനം എടുത്ത് കേരളത്തിലെ ജനങ്ങളുടെ അഭിമാനം കാക്കണമെന്ന് അപേക്ഷിക്കുന്നു.
ഒരു തട്ടിപ്പുകാരനും അയാളുടെ കാമുകിയും പിന്നെ നമ്മുടെ മുഖ്യമന്ത്രിയും (ജോസ് കാടാപുറം)
Join WhatsApp News
RAJAN MATHEW DALLAS 2013-07-11 06:46:35
ഏതായാലും ജോണ്‍ ബ്രിട്ടാസും അദ്ദേഹത്തിന്റെ കോഴിക്കോട് ലേഖകന്‍ കുട്ടനും
ഉള്‍പ്പടെയുള്ള കൈരളി, പീപ്പിള്‍ ടിവിയുടെ പത്രലേഖക സംഘം സോളാര്‍ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ പിന്നെയും ധാരാളം മലയാളികള്‍ക്ക് പണം നഷ്ടപ്പെട്ട് നിരാശരാകേണ്ടിവന്നേനും.   

എന്തോ ??? ഒന്നുക്കൂടി ശരിക്ക് അന്നേഷിച്ചു നോക്ക് !

അഞ്ചു വര്ഷം സരിതയെയും    ബിജുവിനെയും ശാലുവിനെയും     കാത്തു പരിപാലിചതു കോടിയേരി അഗ്ഗിളും ബിനീഷും അവരുടെ പോലീസും അല്ലെ ?
Alex Vilanilam 2013-07-14 19:22:40
Dear Chief Minister of Kerala:

Please do not resign at the provocations and the dramas played by opposition and the media. Do your duty by serving the people of Kerala 'Heart within and God above'. We know that your hands are clean and your heart is nobler than many contemporary politicians! Be strong! Let the 'Dogs Bark', go forward and implement all that your team promised to the people. 
Peter Neendoor 2013-07-14 21:25:58
you are only a blind follower of congress.  If our chief minister was clean he could declare a judicial inquiry, and be away from power.  Let the truth come out.  Did you ever watched live Kerala assembly?  Try to be a free minded and justified person.
Raju Thomas 2013-07-15 05:10:00
I agree with Mr. Vilanilam. The fact is, these villains would have pulled off their scheme even under a Leftist govt. Think of that.Isn't that the plain truth about all India? And there will be other scammers, because such is the mindset of the people now. So what is all this talk about the CM resigning? Imagine what would happen then? Let the wheels of justice turn, fast, and grind small.
josecheripuram 2013-07-15 04:14:40
What the staff in chief ministers office were thinking,when any persons approach the office don't they check their backgrounds.When ever a crime is commited let the law handle it.No one is to take law in to their hands.
Thomas Koovallur 2013-07-15 08:05:03
എന്റെ മലയാളി സുഹുരുതുക്കളുടെ കമന്റുകള്‍ കേട്ട് വളരെ ഖേദം തോന്നുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് വീമ്പിളക്കുന്ന എന്റെ സുഹൃത്ത് അലക്‌സ് വിളനിലം ഇത്ര അന്ധമായി ഒരു വ്യക് തിയെ സുപ്പോര്ടു ചെയ്യുന്നതും അതിനെ എന്റെ സുഹൃത്ത് രാജു തോമസ് പിന്താങ്ങിയതും കണ്ടു.
ഉമ്മന്‍ ചാണ്ടി രാജി വൈക്കരുതെന്നും അയാള്‍ ഏറ്റിരിക്കുന്ന പ്രോജെച്ടുകള്‍ തീര്തിട്ടെ ഇറങ്ങാവൂ എന്നും കണ്ടു. ഞാനൊന്നു ചോതിക്കട്ടെ, ഏത്ര നാള്‍ ഉമ്മന്‍ ചാണ്ടി ഭരിച്ചാല്‍
കേരളം ഫിക്‌സ് ആക്കാന്‍ കഴിയും എന്ന് അലെക്‌സൊ രാജുവോ ചിന്ധിച്ചോ , അതോ കുബയിലെ കാസ്‌ട്രോയെ പോലെ മരിച്ചിട്ട് ഇറങ്ങിയാല്‍ മതിയെന്നാണോ നിങ്ങള്‍ പറയുന്നത്. എന്നാല്‍ നിങ്ങളുടെ ആശയം കൊള്ളാമല്ലോ. വിഡ്ഢിത്തം പറയാതെ. തെറ്റ് ചെയ്തവനെ വിടരുത്.
അവരെയെല്ലാം കുറഞ്ഞത് 50 വ്രര്ഷതെക്കെങ്കിലും ശിക്ഷിക്കണം . അമേരിക്കയില്‍ ഇതൊന്നും ചെയ്യാത്ത അലക്‌സാണ്ടര്‍ ആനന്ദ് ജോണിനെ 59 വര്ഷത്തെ തടവ് ശിക്ഷ ആണ് കിട്ടിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന നിക്‌സന്‍ വാട്ടര്‍ ഗേറ്റ് ഉപജാപത്തില്‍ ഇടപെട്ടില്ലെങ്ങിലും രാജി വച്ച് പിന്മാറി.
ന്യൂ യോര്‍ക്ക് ഗവര്‍ണര്‍ എലിഒറ്റ് സ്പിട്‌ഴേര്‍ െ്രെപവറ്റ് ആയി കാശു കൊടുത്തു അല്പം സെക്‌സ് നടത്തിയെന്നതിന്റെ പേരില് രാജി വച്ച്. ഇവിടെ സത്യാവസ്ഥ തുറന്നു കാണിക്കുന്ന ഒരു എഴുത്തുകാരനെ , അതും പ്രവാസി മലയാളികളുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന, വിശ്രമസമയം പോലും അവര്കുവേണ്ടി ചിലവഴിക്കുന്ന ഒരു മീഡിയകാരനെ വെറും തരാം താഴ്ന്നവനായി നിങ്ങളെപ്പോലെയുള്ള സമുഹത്തില്‍ സ്ഥാനമുള്ള വ്യക്തികള്‍ ചെളിവാരിഎറിഞ്ഞാല്‍ അതിന്റെ തിക്താനുഭവം നിങ്ങളുടെ സന്തതികളുടെ മേല്‍ വന്നു ഭവിക്കും എന്നൂ ഞാന്‍ മുന്നറിയിപ്പ് തരുന്നു.
തെറ്റ് ചെയ്താല്‍ ജുഡീഷ്യല്‍ അന്വേഷണം തന്നേ വേണം. പോലീസുകാര് വരെ ഇതില്‍ പങ്കാളികല്‍ ആണ്. അത് കേരളത്തിലെ കൊച്ചു കുട്ടികള്ക്ക് വരെ അറിയാം. പിന്നെ വെറുതെ മിണ്ടാതെ ഇരുന്നാല്‍ പോരെ. എന്നെക്കൊണ്ട് ഈ നേരമില്ലാത്ത നേരത്ത് ഇത്ര കഷ്ടപ്പെട്ടു എഴുതിക്കണോ . നമ്മള്ക്കുവേണ്ടി കഷ്ട്ടപ്പെട്ടു എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുക.
നിങ്ങളുടെ സ്വന്തം പ്രവസികളില്‌പ്പെട്ട സുഹുരുത്ത്
നമുക്ക് ഒറ്റക്കെട്ടായി നിന്ന് അസമത്വംഗല്‌ക്കെതിരെ ഒരുമിച്ചു നിന്ന് പോരാടാം
തോമസ് കൂവള്ളൂര്‍
Raju Thomas 2013-07-15 09:05:47
Mr. Kovalloor, I agree. But that what was strong! Sure, punish the CM--yes, for life, IF he is found guilty. But first, get the original villains. I am sure you can do something in that regard! Don't let your party affiliation blindfold you. In my case, you have totally misunderstood me. You see, I am not 'a Congress', as we say. Even as I am not a Christian. You see, such 'belonging' is a luxury I cannot afford. My shoulders are not for the greats in politics and religion.(To me, they are but Neccessary Evils; I don't thrive on favours from such, nor glory over the number of such in my poeket.) My shoulders are for the books of the masters, for the truly great men, the hig-souled, those we call 'mahaaSayar' or'mahhaathmaaKaL'.
വിദ്യാധരൻ 2013-07-15 15:14:43
വിളഞ്ഞനിലം തന്നിലെ കോവളം പോൽ 
വിളങ്ങി വിലസി നിന്നിരുന്നോർ 
അവരുടെ തോട്ടത്തിൽ ചേരകേറി
അവിടെല്ലാം ആകെ കുഴപ്പമായി 
പല പല വില്ലന്മാർ വന്നു കേറി 
അലങ്കൊലമായി പ്രശ്നമായി
ഒരു വില്ലൻ ഉമ്മന്റെ കഥ കുറിച്ച് 
മറുവില്ലൻ ശത്രുവിൻ പക്ഷം ചേർന്ന് 
നീതിക്കായി ഒരുമയിൽ നിന്നിരുന്നോർ 
ആദർശം കാറ്റിൽ പറത്തിടുന്നു 
വിളനിലം ഉഴുതു മറിച്ചിടുവാൻ 
അലമുറ കൂട്ടുന്നു കോവളം താൻ 
ഇതുതന്നെയല്ലേ നാം കേരളത്തിൽ 
പതിവായി കാണുന്ന നാടകങ്ങൾ?
മലയാളി മറുനാട്ടിൽ പോയിടിലും 
കൊലയാളി സംശയം ഒട്ടും ഇല്ല 



vayanakkaran 2013-07-15 19:34:29
ശ്രീ കോവല്ലൂർ പറയുന്നു: ‘... അതും പ്രവാസി മലയാളികളുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന, വിശ്രമസമയം പോലും അവര്കുവേണ്ടി ചിലവഴിക്കുന്ന ഒരു മീഡിയകാരനെ വെറും തരാം താഴ്ന്നവനായി നിങ്ങളെപ്പോലെയുള്ള സമുഹത്തില്‍ സ്ഥാനമുള്ള വ്യക്തികള്‍ ചെളിവാരിഎറിഞ്ഞാല്‍ അതിന്റെ തിക്താനുഭവം നിങ്ങളുടെ സന്തതികളുടെ മേല്‍ വന്നു ഭവിക്കും എന്നൂ ഞാന്‍ മുന്നറിയിപ്പ് തരുന്നു. ‘

ഈ കൊച്ചു കാര്യത്തിന് ചക്രായുധം പ്രയോഗിക്കണമായിരുന്നോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക