Image

ഈ സമരം പൊതു സമുഹത്തോടുള്ള വെല്ലുവിളി (ടോം ജോസ്‌ തടിയംപാട്‌)

Published on 10 August, 2013
ഈ സമരം പൊതു സമുഹത്തോടുള്ള വെല്ലുവിളി (ടോം ജോസ്‌ തടിയംപാട്‌)
374 കോടി രൂപയുടെ അഴിമതി ആരോപണ വിധേയനായി നില്‍ക്കുന്ന പിണറായി വിജയന്‍, രണ്ടു കോടി ലോട്ടറി രാജാവ്‌ മാര്‍ട്ടിനില്‍ നിന്നും വാങ്ങിയ ജയരാജന്‍, അത്‌ തിരിച്ചു കൊടുക്കും എന്ന്‌ പറഞ്ഞിട്ട്‌ അത്‌ കൊടുത്തോ ഇല്ലയോ എന്ന്‌ സാധാരണ ജനത്തെ ബോധ്യപ്പെടുത്താത്ത കാരാട്ട്‌, വണ്‍, ടു, ത്രീ എന്നു പറഞ്ഞു ഞങ്ങള്‍ ആളെ കൊന്നിട്ടുണ്ട്‌ എന്ന്‌ പറഞ്ഞ മണി, അതിന്റെ പേരില്‍ ഇന്റര്‍നാഷണല്‍ മീഡിയകളുടെ മുന്‍പില്‍ വെള്ളം കുടിച്ച യെച്ചുരി, ഒരു പാര്‍ട്ടി മുഴുവന്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന ചന്ദ്രശേഖരന്‍ വധം, പെണ്ണു കേസ്സില്‍ കൊടുങ്ങിയ തെറ്റയില്‍, മക്കളുടെ കൊള്ളതരങ്ങള്‍ക്ക്‌ കൂട്ടുനിന്ന അച്യുതാനന്ദനും കോടിയേരിയും, ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധം കഴിഞ്ഞ്‌ പാര്‍ട്ടിക്കാര്‍ കൊടുത്തത്‌ അനുസരിച്ച്‌ പ്രതി പട്ടിക തയാറാക്കിയവര്‍. പിച്ചാത്തി മേശയില്‍ കുത്തിവച്ച്‌ കോപ്പി അടിക്കുന്ന എസ്‌ എഫ്‌ ഐക്കാര്‍. ഇവര്‍ എല്ലാവരും കൂടി ഒരുമിച്ച്‌ ജനങ്ങള്‍ തെരഞ്ഞടുത്ത ഉമ്മന്‍ ചാണ്ടിയ്‌ക്ക്‌ എതിരെ അഴിമതിയുടെ പുകമറ സൃഷ്ട്‌ടിച്ചു സമരം ചെയ്‌തു പുറത്താക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ അവസരവാദിയായ പി.സി ജോര്‍ജും, ഇത്തിള്‍ കണ്ണികള്‍ അയ കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും അവസരം കാത്തിരിക്കുന്നു. ഇവിടെ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടാല്‍ കേരളത്തിന്റെ പരിമിതമായ ജനാധിപത്യ മുഖം ആകും തകര്‍ന്നടിയുക.

ഈ പ്രതിസന്ധിയില്‍ എല്ലാ കോണ്‍ഗ്രസുകാരും അഭിപ്രയ വ്യ
ത്യസം മറന്ന്‌ ഒരുമിച്ചു നിന്നില്ലെങ്കില്‍ അത്‌ ബംഗാളിന്റേയും സിദ്ധാര്‍ത്ഥ ശങ്കര്‍ റെയുടെയും തനിയാവര്‍ത്തനം ആയിരിക്കും നടക്കാന്‍ പോകുന്നത. മുപ്പത്തി അഞ്ചു വര്‍ഷം കമ്മ്യൂണിസ്റ്റുകാര്‍ അറവു മാടുകളെ പോലെ ആട്ടിപായിച്ച ബംഗാളിയുടെ അവസ്ഥ കേരളത്തില്‍ സംജാതമാകും. ബംഗാളില്‍ പിന്നീട്‌ മാര്‍സിസ്റ്റ്‌കാര്‍ ഇട്ടുകൊടുക്കുന്ന എല്ലിന്‍ കഷണം കടിച്ച്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ആയി കോണ്‍ഗ്രസുകാര്‍ അധപതിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. ഇതില്‍ നിന്നും ആണ്‌ മമത എന്ന മറ്റൊരു ഭികരത രൂപപ്പെട്ടത്‌. ഇതു തന്നെ കേരളത്തിലും സംഭവിക്കും.

കേരളത്തിലെ ജനസംഖൃയുടെ ഒരു ചെറിയശതമാനം പോലും ഇല്ലാത്ത ഒരു ലക്ഷം ആളുകളെ തിരുവനന്തപുരത്തു കൊണ്ടുവന്നു ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ എന്തിനു വേണ്ടി അത്‌ ചെയ്യുന്നു. ഇവര്‍ക്ക്‌ അഴിമതിക്കാരെയോ പെണ്ണുപിടിയന്‍മാരേയോ നിയമത്തിനു മുന്‍പില്‍ കൊണ്ട്‌ വരികയല്ല ലക്ഷ്യം. മുഖൃമന്ത്രിയെ രാജിവെപ്പിക്കുക മാത്രം ആണ്‌ ലക്ഷൃം. മുഖ്യമന്ത്രി അഴിമതിക്കാരന്‍ ആണ്‌ എന്ന്‌
ഏതെങ്കിലും അന്വേഷണ ഏജന്‍സിയോ അല്ലെങ്കില്‍ കോടതിയോ പാറഞ്ഞിട്ടുണ്ടെങ്കില്‍ ഈ നടത്തുന്ന സമരത്തിനു പ്രസക്തിയുണ്ട്‌. മുഖൃമന്ത്രിയ്‌ക്ക്‌ ചുറ്റും നില്‍ക്കുന്നവര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മുഖൃമന്ത്രിക്കു ധാര്‍മിക ഉത്തരവാദിത്വം ഉണ്ട്‌ എന്നത്‌ നിഷേധിക്കാന്‍ കഴിയില്ല. അതിന്റെ പേരില്‍ മുഖ്യ മന്തി രാജി വയ്‌ക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്കു ആ കസേരയില്‍ ഉറച്ചിരിക്കാന്‍ കഴിയും. ഇവിടെ തെറ്റ്‌ ചെയ്‌തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ഇന്ത്യയിലെ ഏത്‌ ഏജന്‍സിയെ കൊണ്ട്‌ വേണമെങ്കിലും അന്വേഷണം നടത്താന്‍ ഇവര്‍ക്ക്‌ അവശൃപ്പെടാം. എന്തുകൊണ്ട്‌ അത്‌ ചെയുന്നില്ല. കാരണം ഇതിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗുഡാലോചന എന്ന്‌ പറയുന്നത്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മറനീക്കി പുറത്തു വന്ന സിപിഎമ്മിന്റെ ഭികര മുഖം ഒളിപ്പിക്കാന്‍ ഉള്ള ഒരു അവസരം ആയിട്ടാണ്‌ അവര്‍ ഇതിനെ കാണുന്നത്‌. സമരത്തിന്റെ മറവില്‍ ഉമ്മന്‍ ചാണ്ടിയെ രാജിവപ്പിച്ച്‌ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തി കേസ്സില്‍ നിന്നും രെക്ഷപ്പെടാനുള്ള ശ്രമം ആണ്‌ ഇതിനു പുറകില്‍. ഇത്‌ ചെറുത്തുതോല്‍പിച്ചേ മതിയാകൂ

ഈ സമരത്തെ എതിര്‍ത്ത്‌ തോല്‌പിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ അത്‌ കേരളത്തില്‍ ഒരു വലിയ രാഷ്ട്രിയ ധ്രുവീകരണത്തിന്‌ വഴി തെളിച്ചേക്കാം.
വര്‍ഗീയ താത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലിഗിനെയും ചുമക്കേണ്ട ഗതികേട്‌ കോണ്‍ഗ്രസിനു ഉണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ്‌ ഭികരതയാണ്‌. ഇവരുടെ ഭീകരയെ എതിര്‍ത്ത്‌ നില്‌ക്കാന്‍ ആരെയും കുട്ടു പിടിക്കേണ്ട ഗതികേട്‌ കോണ്‍ഗ്രസിനുണ്ടായി. ആ മറവില്‍ ആണ്‌ ഈ വര്‍ഗീയ വാദികളും കമ്മ്യൂണിസ്റ്റുകാരും പരസ്‌പരം മത്സരിച്ചു അവരുടെ നില മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നത്‌. അതുകൊണ്ടാണ്‌ ഒരു പാര്‍ട്ടിയുടെ നേതാവ്‌ മാത്രം ആയ തങ്ങള്‍, മന്ത്രിയെ പ്രഖ്യാപിക്കുകയും അത്‌ ഉമ്മന്‍ചാണ്ടി അംഗീകരിക്കേണ്ട ഗതികേടില്‍ എത്തുകയും ചെയ്‌തത്‌. ഇവിടെ നിന്നും ആണ്‌ പ്രശ്‌നങ്ങളുടെ തുടക്കം തന്നെ.

സമരത്തെ എതിര്‍ത്ത്‌ തോല്‌പിക്കാന്‍ ഈ
വര്‍ഗീയ കക്ഷികളുടെ സഹായം ഇല്ലാതെ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ അത്‌ ഈ വര്‍ഗിയ കക്ഷികളുടെ പ്രാധാന്യം കുറക്കാന്‍ കാരണം ആയേക്കാം. വര്‍ഗീയ കക്ഷികള്‍ തകര്‍ന്നാല്‍ കമ്മ്യൂണിസ്റ്റുകളും തകരും. അതിലുടെ ഒരു പുതിയ ജനാധിപത്യ പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നു വരും. അതിലുടെ മാത്രമേ കേരളം വളരൂ. കലാപവും അഴിമതിയും അവസാനിക്കൂ. ഈ സമരം കേരളത്തിലെ പൊതു സമുഹത്തോടുള്ള വെല്ലുവിളി കൂടിയാണ്‌.  മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനം കൊഴിക്കോട്ടു നടന്നപ്പോള്‍ പത്തു ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ്‌ അച്യുതാനന്ദന്‍ സഖവ്‌ പറയുന്നത്‌. കേരളത്തില്‍ ഇവരുടെ അംഗസംഖ്യ എത്രയാണെങ്കിലും ഇതില്‍ കുറവായിരിക്കും. ത്രയും ആളുകളെ വച്ചുകൊണ്ടാണ്‌ മുന്ന്‌ കോടി മനുഷ്യര്‍ നികുതി കൊടുത്തു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റ്‌ വളഞ്ഞു പൊതു ജനങ്ങളെ ആട്ടി ഓടിക്കുന്നത്‌. ഇതിനൊക്കെ ഓശാന പാടാന്‍ നടക്കുന്ന ഇടതുപക്ഷ ചാരന്‍ ചീഫ്‌ വിഴുപ്പും. ഇവിടെ ഗവണ്‍മെന്റ്‌ പരാജയപ്പെട്ടാല്‍ ജയിക്കുന്നത്‌ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി പാര്‍ലമെന്റ്‌ ഇലക്ഷന്‍ ജയിക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയും അതിനു ഓശാന പാടുന്ന ഏഷ്യാനെറ്റ്‌ ചാനലും ഇതിനു പുറംചൊറിഞ്ഞു കൊടുക്കുന്ന മാര്‍ക്‌സിസ്റ്റുകളും ആയിരിക്കും ഇത്‌ അനുവദിച്ചു കൂടാ.

ടോം ജോസ്‌ തടിയംപാട്‌ ലിവേര്‍പൂള്‍, യുകെ
ഈ സമരം പൊതു സമുഹത്തോടുള്ള വെല്ലുവിളി (ടോം ജോസ്‌ തടിയംപാട്‌)
Join WhatsApp News
Alex Vilanilam 2013-08-12 09:28:02
Dear Tom Jose: You have correctly brought out the facts. There are millions who voted the UDF into power by throwing out the corrupt LDF. Since that time the LDF is trying their best to throw out Ommen Chandy Govt by hook or crook. Unfortunately the media like Asianet is pouring oil into fire and the General public is stunned at its flames!! Where are the supporters of UDF? Where are the supporters of Secularism and democracy? Why can't they realize the blunder they are committing by their 'Silence' and inaction! The future generation will not pardon them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക