Image

പ്രവാസി സാഹിത്യത്തിലെ നാടകീയ വികാസങ്ങള്‍ (പുസ്‌തക നിരൂപണം: ജോണ്‍ വേറ്റം)

Published on 04 September, 2013
പ്രവാസി സാഹിത്യത്തിലെ നാടകീയ വികാസങ്ങള്‍ (പുസ്‌തക നിരൂപണം: ജോണ്‍ വേറ്റം)
സാമൂഹ്യരംഗത്ത്‌ ആധുനികവല്‍ക്കരണവും രാഷ്‌ട്രീയ തലങ്ങളില്‍ അഴിച്ചു പണിയുംമതവേദികളില്‍ വിഭാഗീയതയും വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ മാനവസംസ്‌കാരംശുദ്ധീകരിക്കേണ്ട സാഹിത്യനിരൂപണം മാറ്റത്തിന്റെ വഴിയിലെത്തി. സാഹിത്യം മനുഷ്യപുരോഗതിക്ക്‌ വെളിച്ചമായപ്പോള്‍ ജനാഭിപ്രായങ്ങള്‍ ഉണ്ടായി. അവ അമിത വിമര്‍ശനങ്ങളായി. ഇപ്പോള്‍ സാഹിത്യ നിരൂപണമായി.

വിദ്യാര്‍ത്ഥികളെ നുള്ളിനോവിച്ചും ചൂരല്‍ വടികൊണ്ട്‌ അടിച്ചും പഠിപ്പിച്ച വിദ്യാഭ്യാസകാലം പിന്നിലായി. അദ്ധ്യാപനം നിയമബന്ധിതമായി. എന്നാല്‍, സാഹിത്യനിരൂപണത്തിന്റെ ഗതി എന്തായി? അതിലുള്ള വിശ്വസ്‌തതയുടെ മുല്യം കുറഞ്ഞോ? സാഹിത്യകാരന്മാരെ ഇടിച്ചുതാഴ്‌ത്തി മുറിവേല്‍പ്പിച്ചു വളര്‍ന്ന വിമര്‍ശനത്തിന്റെ വില വര്‍ദ്ധിച്ചുവോ? മാനനഷ്‌ടക്കേസുകളുടെ വാതായനം തുറന്നതോടെ കുറ്റകരമായ വിമര്‍ശനങ്ങളെ നിയമം വേര്‍തിരിച്ചു. ആക്ഷേപവും അശ്ശീല പദപ്രയോഗവും അസഭ്യതയും കുറഞ്ഞു. വഴക്കപ്രകാരമുള്ള ആചാരങ്ങളെ മുറുകെപ്പിടിച്ചു. യാഥാസ്‌ഥികത്വത്തില്‍ മൂപ്പ്‌ മുറക്കാര്‍ മുന്നോട്ട്‌ പോകുമ്പോള്‍ നവാഗതര്‍ നവംനവമായ പ്രവണതകളുമായി സാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നു.

എഴുത്തുകാരുടേയും പ്രസാധകരുടേയും വായനക്കാരുടേയും നടുവില്‍ സാഹിത്യത്തെ സംബന്ധിച്ച സംസ്‌കാരലോപം കൂടാതെ സത്യം പറയേണ്ടവനാണ്‌ നിരൂപകന്‍. പരമാര്‍ത്ഥത സാഹിത്യകാരന്റെ മൗലികമായ ശക്‌തിവിശേഷമാണെങ്കിലും, കൃതികളും ഉള്ളടക്കവും സ്വഭാവവും പഠിക്കാതെ വിമര്‍ശനങ്ങളില്‍ സ്വകാര്യതാല്‍പ്പര്യങ്ങളെ നിരത്തിവക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. സാഹിത്യസ്രുഷ്‌ടിയെ സംബന്ധിച്ച്‌ എന്തറിയുന്നു എങ്ങനെ നിര്‍ണ്ണയീക്കുന്നു എന്തു്‌ പറയുന്നു എന്നതിന്റെ വ്യക്‌തമായ ആവിഷ്‌ക്കാരമാണല്ലോ വിമര്‍ശനം. അതിനു ഊറ്റമുണ്ട്‌, മര്‍ദ്ദനശക്‌തിയുണ്ട്‌, മൂര്‍ച്ചകൂടിയ മുനകളുണ്ട്‌. ഹ്രുദയത്തില്‍ തറഞ്ഞ്‌ വേദനിപ്പിക്കുന്ന സ്വഭാവമുണ്ട്‌. എങ്കിലും, അതില്‍ ശ്ശോകക്രമങ്ങളില്ല. വര്‍ണ്ണമാത്രകളും നിര്‍ബന്ധവ്യവസ്‌ഥകളും ഇല്ല. അതിന്റെ യുക്‌തമായ ആദിപാഠങ്ങള്‍ വിദ്യാസമ്പന്നര്‍ രചിച്ചു. ബുദ്ധിജീവികള്‍ അതില്‍ പ്രബോധനവാക്യങ്ങള്‍ എഴുതി ചേര്‍ത്തു. അതോടെ വിമര്‍ശനത്തിനു ഗതിമാറ്റമുണ്ടായി. നിരൂപകനു ലേഖനരചനാവൈദഗ്‌ധ്യം വേണമെന്ന പ്രമാണം കാലഹരണപ്പെട്ടു.

ഫോര്‍മലിസ്‌റ്റ്‌ നിരൂപകരും, യാഥാസ്‌ഥികരും, നവീജരണ വാദികളും മിതവാദികളും രാഷ്‌ട്രീയക്കാരും ഭൗതിക വാദികളും നിയമനിഷേധികളും നിരൂപണജര്‍മ്മത്തെ ഉപകരണമാക്കി. എങ്കിലും സാഹിത്യസ്രുഷ്‌ടികളുടെ ഗുണാഗുണനിലവാരം നിശ്‌ചയിക്കുന്ന നിരൂപകന്‍ ജ്‌ഞാനിയായിരിക്കണമെന്ന ആവശ്യം മാനിക്കപ്പെടുന്നു.

കാല്‍പ്പനികകവി, കഥാക്രുത്ത്‌, ലേഖകന്‍, നിരൂപകന്‍, വിവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രവാസി സാഹിത്യ മേഖലയില്‍ നിറസാന്നിദ്ധ്യം കരസ്‌ഥമാക്കിയ അനുഗ്രഹീത എഴുത്തുജാരനാണു ശ്രീ സുധീര്‍ പണിക്കവീട്ടില്‍. അദ്ദേഹത്തിന്റെ പ്രഥമപുസ്‌തകമാണ്‌ `പയേറിയയിലെ പനിനീര്‍പൂക്കള്‍' എന്ന നിരൂപണലേഖനസമാഹാരം. അമേരിക്കന്‍ മലയാള സാഹിത്യം ഇന്നലെ, ഇന്ന്‌, നാളെ എന്ന പ്രബന്ധവും, 36 ലേഖനങ്ങളും പ്രശസ്‌ത സാഹിത്യകാരി ശ്രീമതി ചന്ദ്രമതിയുടെ അവതാരികയും, കൈരളി പബ്ലിക്കേഷന്‍സ്‌ പത്രാധിപര്‍ ശ്രീ ജോസ്‌ തയ്യിലെഴുതിയ ഹ്രുദ്യമായ ഒരു സ്‌നേഹക്കുറിപ്പുമാണ്‌ ഇതിന്റെ ഉള്ളടക്കം.

നോര്‍ത്തമേരിക്കയിലെ മലയാളസാഹിത്യചരിത്രം എഴുത്തുകാര്‍, മാദ്ധ്യമങ്ങള്‍, സമാജങ്ങള്‍, സാഹിത്യസംഘടനകള്‍ തുടങ്ങി പഠനാര്‍ഹമായ വിഷയങ്ങളെ വിവരിക്കുന്ന പ്രബന്ധം സുധീര്‍ എഴുതി പ്രസിദ്ധീകരിച്ചതാണ്‌.

ഇവിടെ ജീവിക്കുന്ന മലയാളികളുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ സാഹിത്യം എങ്ങനെ വേരുറപ്പിച്ചുവളര്‍ന്നു എന്ന്‌ വിവരിക്കുന്ന പ്രബന്ധത്തില്‍ ദീര്‍ഘകാലത്തെ സാഹിത്യാഭിവ്രുദ്ധിയുടെ ബിംബങ്ങള്‍ തെളിഞ്ഞ്‌ നില്‍ക്കുന്നു. ഈ വിദേശഭൂമിയില്‍ ജീവിതം പറിച്ചുനട്ട ദേശഭിമാനികളുടെ ഗതജാലസംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന മറ്റൊരു പ്രസിദ്ധീകരണം ഇതിനു മുമ്പ്‌ ഇവിടെ ഉണ്ടായിട്ടില്ല. അക്കാരണത്താല്‍ ഈ സാഹിത്യസ്രുഷ്‌ടി ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ സാഹിത്യസേവനങ്ങളെ സമാഹരിക്കുന്ന മറ്റൊരു പ്രസിദ്ധീജരണം ഉണ്ടായാല്‍, അതിലും ഈ ചരിത്രലേഖനത്തിനു സ്‌ഥാനം ലഭിക്കും എന്ന്‌ വിശ്വസിക്കാം.

അമേരിക്കയിലും ക്യാനഡയിലും വസിക്കുന്ന മലയാളി എഴുത്തുകാരുടെ സാഹിത്യസ്രുഷ്‌ടികളെക്കുറിച്ച്‌ ശ്രീ സുധീര്‍ പ്രസിദ്ധീകരിച്ച 36 നിരൂപണങ്ങളാണ്‌ സമാഹാരത്തിലെ അനുബന്ധഭാഗം. അതിലൂടെ 23 ഗ്രന്ഥ കര്‍ത്താക്കളെ പരിചയപ്പെടുത്തുന്ന ഈ പുസ്‌തകം പുതുമ അര്‍ഹിക്കുന്നു. സാഹിത്യകാരന്മര്‍ക്ക്‌ നിരൂപണത്തിലൂടെ നല്‍കേണ്ടത്‌ അപലപനമല്ലെന്നും പിന്നെയോ അറിവിന്റെ പ്രമാണവും പ്രോത്സാഹനത്തിന്റെ ബലവുമാണെന്ന ആശയം ഇതില്‍ ദര്‍ശിക്കാം. സാഹിത്യ സേവനത്തിന്റെ നിഷ്‌പക്ഷതയും നിര്‍മ്മലതയുമാണു മറ്റ്‌ മേന്മ. അതുകൊണ്ട്‌ കലര്‍പ്പും കാലികദുഷിപ്പുമില്ലാത്ത യുക്‌തിപ്രതിപാദനങ്ങളുടെ ഉത്തമസമാഹാരമെന്നും കരുതാം.

ശ്രീ സുധീറിന്റെ സമാഹാരത്തെയും നിലവിലുള്ള നിരൂപണ രീതികളേയും താരതമ്യം ചെയ്യുമ്പോള്‍ സ്‌പഷ്‌ടമാകുന്ന വസ്‌തുത വ്യത്യസ്‌തതയാണ്‌. നിരൂപണ സാഹിത്യത്തിന്റെ മൂല്യം നിശിതവിമര്‍ശനത്തിലണെന്ന്‌ ഏറെ വിമര്‍ശകര്‍ വിശ്വസിക്കുന്നു. മതരാഷ്‌ട്രീയ ശക്‌തികളുടെ മുഖസ്‌തുതിയും തരംതാഴത്തലുകളും അഭിപ്രായങ്ങളില്‍ ആവാമെന്നും കരുതുന്നവരുണ്ട്‌. അതുഹേതുവായി കേരളീയ നിരൂപണത്തിലെ സത്യസന്ധത തുച്‌ഛമായി. അവയില്‍ നീതിയുടെ പ്രമാണങ്ങളില്ല. എന്നിട്ടും, സ്വകാര്യതാല്‍പ്പര്യങ്ങളാല്‍ സ്രുഷ്‌ടിക്കപ്പെടുന്ന പക്ഷപാതിത്വം പഠിപ്പിക്കുന്ന വിമര്‍ശനരീതിയെ പരസ്യപ്രസ്‌ഥാനങ്ങള്‍ ന്യായീകരിക്കുന്നു. ഉദിക്കുന്ന പ്രകാശം പോലെ മന്ദം മന്ദം ഉയരുന്ന പ്രവാസി എഴുത്തുകാരുടെ ശക്‌തിക്കും ദൂരെക്കാഴ്‌ചക്കും വേണ്ടത്‌ താഡനവും പീഡനവുമല്ലെന്നും നല്ല ജ്‌ഞാനവും മാനവസംസകാരവുമാണെന്നും ശീ സുധീറിന്റെ പുസ്‌തകം സിദ്ധാന്തിക്കുന്നു. രചനകളിലൂടെ വിജസന പുരോഗതിയിലേക്കുള്ള നേര്‍വീഥിജള്‍ തെളിക്കുന്നതും മറ്റൊരു കാരണത്താലല്ല. വിഭാഗീയതയുടെ തിന്മകളെ ശാസിക്കുന്ന ശൈലിയും, ഉള്ളടക്കത്തിന്റെവിധാനവും, എഴുത്തുകാരെ പരിചയപ്പെടുത്തുന്ന രീതിയും, പ്രത്യാശയുടെ സ്‌ഥിരത പകരുന്ന ഉണര്‍വ്വുംരചനയെ വിദഗ്‌ധമാക്കി. വിമര്‍ശന ലേഖനങ്ങളില്‍ പോരും പോരായ്‌മയും ഒഴിവാക്കിയതുംമാത്രുകാപരമായി.

പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാഹിത്യസംസ്‌കാരത്തെപോഷിപ്പിക്കുന്നതിനുമുള്ള പരിശ്രമം ഈ ഗ്രന്ഥത്തിനു ഒരു ധാര്‍മ്മികഭാവം നല്‍കുന്നുണ്ട്‌.നിരൂപണസമാഹാരങ്ങള്‍ കേരളത്തിലും അപൂര്‍വ്വമാണു. നോര്‍ത്തമേരിക്കയില്‍ പ്രസിദ്ധീകരിച്ച പ്രഥമ
നിരൂപണലേഖന സ്‌മാഹാരം ശ്രീ സുധീറിന്റെ പയേറിയയിലെ പനിനീര്‍പൂക്കള്‍തന്നെ. ഇവിടെയുള്ള മലയാളികളുടെ ദേശസ്‌നേഹവും ഭാഷാബന്ധവും നട്ടുണ്ടാക്കിയ സാഹിത്യാരാമങ്ങള്‍ ദര്‍ശിക്കുന്നതിനു
സഹായിക്കുന്ന പ്രസ്‌തുത പുസ്‌തകം ആകമാന മലയാളി ലോകത്തിനു ലഭിച്ച ഒരു നേട്ടമായി കരുതാം.

ഈ ഗ്രന്ഥവും വിദേശമാദ്ധ്യമങ്ങളില്‍ നിരന്തരം പ്രകാശനം ചെയ്യുന്ന ശ്രീ സുധീറിന്റെ ക്രുതികളുംരചനാസാമര്‍ത്ഥ്യത്തെ അര്‍ത്ഥമാക്കുന്നു. പ്രതിപാദനത്തിലെ സമഗ്രതയാണു അതിന്റെ കാരണം.
ഗ്രന്ഥനിരൂപണത്തിനു ഒരു ധര്‍മ്മം ഉണ്ടെന്നും അത്‌ നിഷ്‌പക്ഷതയുടേയുംസത്യസന്ധതയുടേയും വസ്‌തുനിഷ്‌ഠ നിശ്‌ചയത്തിന്റെയും കര്‍മ്മമാണെന്നും രചയിതാവ്‌ കരുതുന്നുണ്ടാവും അനുരാഗത്തിന്റെ ആന്തരസംഗീതവും അഴകിന്റെ ആഴങ്ങളിലേക്ക്‌ ആകര്‍ഷിച്ചുകൊണ്ടുപോകുന്ന സൗന്ദര്യശാസ്ര്‌തവും,ആത്മീയതയെ അനാവരണം ചെയ്യുന്ന ഈശ്വരചിന്തയും, നൈലോണ്‍ മറയ്‌ക്ക്‌ പിന്നിലെ ലൈംഗികതയുടെ മാസ്‌മരികമായ അഭിനിവേശവും ഈ സാഹിത്യകാരന്റെ സ്രുഷ്‌ടകളില്‍ ഊറിവരുന്ന
വര്‍ണ്ണങ്ങളാണ്‌്‌. സാഹിത്യത്തിന്റെ ഗദ്യപദ്യപദവികളില്‍ ഉന്മത്തരംഗം സ്രുഷ്‌ടിച്ച ആത്മാക്കളെ പോഷിപ്പിക്കുന്ന ശ്രീ സുധീറിന്റെ നിരൂപണത്തിലെ മൗലിക സിദ്ധാന്തം നന്മയാണ്‌. ആംഗലേയ സാഹിത്യത്തിലുള്ള ....... സാമര്‍ത്ഥ്യവും വൈവിധ്യമുള്ള വിവര്‍ത്തനങ്ങളിലൂടെ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഈ സമാഹാരത്തില്‍ ഒരുക്കിയിട്ടുള്ള ലേഖനങ്ങളില്‍നിന്നും കടഞ്ഞെടുത്ത വശ്യമനോഹാരിത നിറഞ്ഞ ശീര്‍ഷകമണ്‌ `പയേറിയയിലെ പനിനീര്‍പൂക്കള്‍'. വിടരാന്‍ കൊതിച്ച്‌ വികാരം പുതച്ച്‌ നില്‍ക്കുന്ന പൂമൊട്ടിന്റെ ഭാവനാത്മക മൂഖചിത്രം ആകര്‍ഷകമാണ്‌. പുസ്‌തകങ്ങളുടെ വില്‍പ്പനയും എഴുത്തുകാരുടെ പ്രശസ്‌തിയും വിപുലവ്യാപകമാക്കുന്നതിനു, ലക്ഷങ്ങള്‍ ചിലവാക്കി, ഉന്നതസ്‌ഥാനീയരെക്കൊണ്ട്‌ പ്രകാശനം നടത്തുന്ന സമ്പ്രദായം കേരളത്തില്‍ പുരോഗമിക്കുന്നു. ശ്രീ സുധീര്‍ പണിക്കവീട്ടില്‍ തന്റെഗ്രന്ഥം പ്രിയപ്പെട്ടവര്‍ക്കും അഭ്യുദയജാംക്ഷികള്‍ക്കും നേരിട്ട്‌കൊടുത്തും തപാല്‍ വഴി എത്തിച്ചും സ്വയം നിര്‍വ്വഹിച്ച പ്രകാശനം ഒരു ബുദ്ധിയുപദേശമായി.

അമ്മയുടെ അഭാവത്തില്‍ സ്‌നേഹവാത്സ്യങ്ങളുടെ സമ്പന്നതയില്‍ വളര്‍ത്തിയ മൂന്ന്‌ മാത്രുസഹോദരികള്‍ക്ക്‌ പുത്രധര്‍മ്മത്തിന്റെ ആരാധന സമര്‍പ്പിച്ച ഈ സമാഹാരത്തിന്റെ പ്രത്യക്ഷമേന്മ പെട്ടെന്ന്‌ വായിക്കാന്‍ സഹായിക്കുന്ന ഭാഷാപ്രവാഹമാണ്‌.

നോര്‍ത്തമേരിക്കയില്‍ നിരൂപണ സാഹിത്യം നിലവിലില്ലെന്ന്‌ വിടുവാക്ക്‌ പറയുന്നവര്‍ക്ക്‌ ഈ നിരൂപണസമാഹാരം ഒരു തിരുത്താണ്‌്‌. മറുനാടന്‍ മലയാളിയുടെ നാവില്‍ മലയാളം - ആ ശ്രേഷ്‌ഠഭാഷ - നിറയണം. പ്രവാസ സാഹിത്യം മലയാള സാഹിത്യത്തില്‍ വളരണം. അതിനുവേണ്ടി കഥകളും
കവിതകളും നിരൂപണങ്ങളും വിവര്‍ത്തനങ്ങളും പകര്‍ന്നുകൊണ്ട്‌ പ്രവാസിസാഹിത്യമേഖലയില്‍ മൂന്ന്‌ പതിറ്റാണ്ടുകള്‍ പിന്നിട്ട ശ്രീ സുധീറിന്റെ സാഹിത്യസിദ്ധിയുടെ ഉറവയില്‍ നിന്നും പോഷകകൃതികള്‍ നിരന്തരം നിര്‍ഗ്ഗളിക്കട്ടെ.
പ്രവാസി സാഹിത്യത്തിലെ നാടകീയ വികാസങ്ങള്‍ (പുസ്‌തക നിരൂപണം: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക