Image

`ഇവന്‍ മേഘരൂപന്‍' നവംബറില്‍ എത്തും

Published on 13 October, 2011
`ഇവന്‍ മേഘരൂപന്‍' നവംബറില്‍ എത്തും
മഹാകവി പി കുഞ്ഞിരാമന്‍നായരുടെ ജീവിതകഥ പറയുന്ന ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം നവംബര്‍മാസം അവസാനം തീയറ്ററുകളിലെത്തും. സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ പി. ബാലചന്ദ്രന്‍ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൂഫി പറഞ്ഞ കഥയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനും നിര്‍മ്മാതാവുമായ പ്രകാശ്‌ ബാരെയാണ്‌ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്‌. കൂടാതെ നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ജഗതി ശ്രീകുമാര്‍, വി.കെ. ശ്രീരാമന്‍, പത്മപ്രിയ, ശ്വേതാ മേനോന്‍, രമ്യാ നമ്പീശന്‍, മാര്‍ഗി സതി, കണ്ണൂര്‍ ശ്രീലത എന്നിവരും നിരവധി മറ്റ്‌ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഗോപ പെരിയാടന്‍, തമ്പി ആന്റണി, പ്രകാശ്‌ ബാരേ എന്നിവരാണ്‌ നിര്‍മ്മാതാക്കള്‍. എഡിറ്റിംഗ്‌: വിനോദ്‌ സുകുമാരന്‍, അസോസിയേറ്റ്‌ ഡയറക്‌ടര്‍: സുധീഷ്‌ ജി, ഗാനരചന: ഒഎന്‍വി കുറുപ്പ്‌, കാവാലം നാരായണ പണിക്കര്‍, സംഗീതം: ശരത്‌. ഗായകര്‍: കെ.ജെ. യേശുദാസ്‌, കെ.എസ്‌. ചിത്ര, കൃഷ്‌ണചന്ദ്രന്‍, ശ്വേതാ മോഹന്‍, രമ്യാ നമ്പീശന്‍, സുനിത നെടുങ്ങാടി, മൃദുല.
`ഇവന്‍ മേഘരൂപന്‍' നവംബറില്‍ എത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക