Image

എലിസബത്തിനേകുമോ അല്‍പം സാന്ത്വനം

Published on 24 November, 2013
എലിസബത്തിനേകുമോ അല്‍പം സാന്ത്വനം
ചേര്‍ത്തല: ഞരമ്പ്‌ സംബന്ധമായ അസുഖം മൂലം ചികിത്സാ സഹായത്തിന്‌ കേഴുകയാണ്‌ എലിസബത്ത്‌ (16) എന്ന പെണ്‍കുട്ടി. ചേര്‍ത്തല പട്ടണക്കാട്‌ പഞ്ചായത്ത്‌ 19ാം വാര്‍ഡ്‌ അന്ധകാരനഴി തീരത്ത്‌ മാണിയാപൊഴിയില്‍ വീട്ടില്‍ പീറ്റര്‍ ബെഞ്ചമിന്റെയും മറിയമ്മയുടെയും മകളായ എലിസബത്ത്‌ പട്ടണക്കാട്‌ എസ്‌.സി.യു ഗവ.ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ്‌. ഏതാനും മാസം മുമ്പാണ്‌ തലകറക്കമുണ്ടായി ആശുപത്രിയിലെത്തിയത്‌.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ 22 ദിവസത്തെ ചികില്‍സ യ്‌ക്ക്‌ ശേഷം തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ എന്‍സഫലൈറ്റിസ്‌ എന്ന രോഗമാണെന്ന നിഗമനത്തിലാണ്‌ ഡോക്‌ടര്‍മാര്‍. സംസാരശേഷി നഷ്‌ടപ്പെടുകയും അസാധാരണമായി പെരുമാറുകയും ചെയ്യുന്ന എലിസബത്തിനെ തിരികെ സാധാരണ ജീവിതത്തിലേക്ക്‌ കൊണ്ടുവരണമെങ്കില്‍ ന്യൂറോസൈക്കോളജിയും സ്‌പീച്ച്‌ ഇവാലുവേഷനും മറ്റ്‌ ചികില്‍സകളും ആവശ്യമാണ്‌.

സുനാമി പദ്ധതിയില്‍ ലഭിച്ച വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന്‌ ജില്ലാ സഹകരണ ബാങ്കില്‍ നിന്നു വായ്‌പയെടുക്കുന്നതിന്‌ കിടപ്പാടം ഈടുവച്ചതിനാല്‍ ഇപ്പോള്‍ പണം വായ്‌പ കിട്ടുവാന്‍ മാര്‍ഗമില്ല. കടപ്പു റത്ത്‌ മല്‍സ്യബന്ധനത്തിന്‌ പോയി നിത്യവൃത്തിക്കുള്ള വക കണ്ടെ ത്തുന്ന പീറ്ററിന്‌ മകളുടെ ഭാരിച്ച ചികില്‍സ ചിലവ്‌ താങ്ങുവാനാവു ന്നില്ല.

ജീവിതദു:ഖങ്ങള്‍ക്കിടയിലും നിമിഷ നേരത്തില്‍ കവിതകള്‍ രചിക്കുവാ നുള്ള സര്‍ഗശേഷി തന്ന ഈശ്വരനോട്‌ മകളെ രക്ഷിക്കുവാനും പ്രാര്‍ ഥിക്കുകയാണ്‌ കുടുംബം. എലിബസബത്തിന്റെ ചികില്‍സയ്‌ക്ക്‌ സുമനസുകളുടെ സഹായം തേടുകയാണ്‌. ഇതിനായി എസ്‌.ബി.ഐ അര്‍ത്തുങ്കല്‍ ബ്രാഞ്ചില്‍ എലിബസബത്തിന്റെ പേരില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്‌.

അക്കൗണ്ട്‌ നമ്പര്‍-30404435861.
IFSC CODESBIN0008593
ഫോണ്‍: 9249200561.
എലിസബത്തിനേകുമോ അല്‍പം സാന്ത്വനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക