Image

`സ്റ്റാര്‍ട്ട്‌ അപ്പ്‌ 2 വാലി'ക്ക്‌ കോട്ടയത്ത്‌ തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം Published on 28 January, 2014
`സ്റ്റാര്‍ട്ട്‌ അപ്പ്‌ 2 വാലി'ക്ക്‌ കോട്ടയത്ത്‌ തുടക്കമായി
കോട്ടയം: കേരളത്തിലെ ചെറുകിട ബിസിനസ്സ്‌ സ്ഥാപനങ്ങള്‍ക്ക്‌ വളരാനും വിജയം കൈവരിക്കാനും ഉള്ള ദൗത്യംവുമായി നോര്‍ത്ത്‌ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഐ ടി പ്രൊഫഷണല്‍സ്‌ (naaiip) എന്ന സംഘടന ആരംഭിക്കുന്ന `സ്റ്റാര്‍ട്ട്‌ അപ്പ്‌ 2 വാലി' എന്ന പ്രോഗ്രാമിന്‌ ഈ മാസം 24-നു കോട്ടയത്ത്‌ തുടക്കമായി. ഹോട്ടല്‍ ഐഡയില്‍ നടന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രോഗ്രാം ഉദ്‌ഘാടനം ചെയ്‌തു. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ ആശംസ നേര്‍ന്നു.

സ്റ്റാര്‍ട്ട്‌ അപ്പ്‌ കളെയും ക്യാമ്പസ്‌ 2 വാലിയെയും കുറിച്ചുള്ള സെമിനാര്‍,സ്റ്റുഡന്റ്‌ എക്‌സ്‌ചേഞ്ച്‌ , ഐന്‍ജേല്‍ ഫുന്‍ടിംഗ്‌ പ്രോഗ്രാമുകള്‍ ഇതിനോടൊപ്പം നടന്നു .നോര്‌ത്ത്‌ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഐ ടി പ്രൊഫഷണല്‍സ്‌ (naaiip) ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഷോജീ മാത്യു ആണ്‌ സെമിനാര്‍ നടത്തിയത്‌ .ക്യാമ്പസുകളില്‍ നിന്നുള്ള യുവസംരംഭകരെ പിന്തുണക്കാനും അവര്‍ക്ക്‌ ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‌കനുമാണ്‌ ഈ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്‌ .കേരളത്തിലെ യുവസംരംഭകരെ അമേരിക്കയുമായി ബന്ധിപ്പിച്ചുകൊണ്ട്‌ ഇതു വിപുലമാക്കാനും എല്ലാവരെയും അടുത്ത തലത്തിലേക്ക്‌ കൊണ്ടുവരനുമാണ്‌ naaiip ശ്രമിക്കുന്നത്‌ .ഇന്ത്യന്‍ ഉപ ഭുഖണ്‌ഡത്തില്‍ നിന്ന്‌ 1000 ത്തോളം സ്റ്റാര്‍ട്ട്‌ അപ്പ്‌ കളെ അമേരിക്കയിലേക്ക്‌ വളര്‍ത്തികൊണ്ടു വരികയാണ്‌ പ്രോഗ്രാമിന്റെ ആത്യന്തികമായ ലക്ഷ്യമെന്നു ഷോജീ മാത്യു അറിയിച്ചു .
ഫോക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ളക്ക്‌ ലീഡര്‍ഷിപ്‌ അവാര്‍ഡും, പോള്‍ കറുകപ്പിള്ളിക്ക്‌ എന്‍.ആര്‍.ഐ ലീഡര്‍ അവാര്‍ഡും നല്‌കി .
`സ്റ്റാര്‍ട്ട്‌ അപ്പ്‌ 2 വാലി'ക്ക്‌ കോട്ടയത്ത്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക