തമിഴ്, മലയാളം സിനിമകളിലെ പ്രശസ്ത താരം സ്നേഹ വിവാഹിതയാകുന്നു. വരന് തമിഴ്
സിനിമാ നടന് പ്രസന്നയാണ്. പ്രണയ വിവാഹമാണ്. ഇരുവരും ചേര്‍ന്ന് അഭിനയിച്ച തമിഴ്
സിനിമയായ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ
പരിചയത്തിലായ ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ
വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. വിവാഹം
ഇരു വീട്ടുകാരുടേയും സമ്മതത്തോടെയാണെന്ന് നടന് പ്രസന്ന അറിയിച്ചു.