വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന് നിര്‍മ്മിക്കുന്ന ഡോ. സരോജ് കുമാര്‍
എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ പ്രധാന താരത്തെ അവതരിപ്പിക്കുന്ന
ശ്രീനിവാസന് കൈകാര്യം ചെയ്യുന്നു.
പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍
മലയാളത്തിലെ സൂപ്പര്‍സ്റ്റാറാണ്.സുഹൃത്തായ ഉദയന്റെ തിരക്കഥ അടിച്ചുമാറ്റി,
തെങ്ങുംമൂട് രാജപ്പന് സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറായ കഥ ഉദയനാണ് താരം എന്ന
ചിത്രത്തിലൂടെ മലയാളികള്‍ക്ക് രസം പകരുന്ന കാണാപാഠമാണ്. സിനിമയിലൂടെ ലഭിച്ച
പ്രശസ്തിയും അംഗീകാരങ്ങളും സരോജ്കുമാറിന്റെ ജീവിതം കൂടുതല്‍
സങ്കീര്‍ണ്ണമാക്കുകയാണ്.
സൂപ്പര്‍താര പദവിയിലേക്കുള്ള വളര്‍ച്ചയില്‍
സരോജ്കുമാര്‍ നീലിമ എന്ന സുന്ദരിയായ നടിയെ സൂത്രത്തില്‍ വിവാഹം കഴിക്കുന്നു.
വിവാഹത്തിനുശേഷം നീലിമ അഭിനയിക്കുന്നില്ല. അതിന്റെ പിന്നിലും സരോജിന്റെ
പങ്കുണ്ട്. സരോജിന്റെ കോംപ്ലക്സും ഈഗോയും കുടുംബത്തില്‍ ഉണ്ടാക്കുന്ന രസകരമായ
മുഹൂര്‍ത്തങ്ങളാണ് പദ്മശ്രീ ഡോക്ടര്‍ സരോജ്കുമാര്‍ എന്ന ചിത്രത്തില്‍
ദൃശ്യവല്‍ക്കരിക്കുന്നത്.
സിനിമാരംഗത്തു വിവിധ മേഖലകളില്‍
പ്രവര്‍ത്തിച്ചിട്ടുള്ള സജിന്രാഘവന് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍
സരോജ്കുമാറായി ശ്രീനിവാസനും ഭാര്യ നീലിമയായി മംദയും അഭിനയിക്കുന്നു.
വിനീത്ശ്രീനിവാസന്, ഫഹദ്ഫാസില്‍, ജഗതി, സുരാജ്, മുകേഷ്, സലിംകുമാര്‍, ശാരി
തുടങ്ങിയവരും വേഷമിടുന്നു. പച്ചാളം ഭാസിയായി ജഗതി എത്തുമ്പോള്‍ ബാബുവായി സുരാജ്
വേഷമിടുന്നു. എസ്.കുമാറാണ് കാമറാമാന്. അനില്‍പനച്ചൂരാന്റെ വരികള്‍ക്ക് ഈണം
പകരുന്നത് ദീപക്ദേവാണ്. വൈശാഖാ റിലീസ് ചിത്രം
പ്രദര്‍ശനത്തിനെത്തിക്കുന്നു.
എ.എസ്.ദിനേശ്