Image

രാഹുല്‍ഗാന്ധിയുടെ ചിരിയും, നരേന്ദ്രമോദിയുടെ കരച്ചിലും - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 22 May, 2014
രാഹുല്‍ഗാന്ധിയുടെ ചിരിയും, നരേന്ദ്രമോദിയുടെ കരച്ചിലും - അനില്‍ പെണ്ണുക്കര
രാഹുല്‍ഗാന്ധിയുടെ ചിരിയും, നരേന്ദ്രമോദിയുടെ കരച്ചിലും അനില്‍ പെണ്ണുക്കര
മെയ് 16ന് വോട്ടെണ്ണല്‍ തകൃതിയായി നടക്കവെ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും  ഒരു കാര്യം പുറത്തുവിട്ടു. രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോകുന്നുവെന്ന്. ഫലം പൂര്‍ണ്ണമായും പുറത്തുവരുന്നതിനു മുമ്പ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സ്ഥലം വിടുന്നത് രാഷ്ട്രീയ പക്വതയില്ലായ്മയായി എനിക്കു തോന്നി.

പക്ഷേ അദ്ദേഹം പോയില്ല!

പിറ്റേ ദിവസം രാവിലെ അമ്മയോടൊപ്പം മാധ്യമങ്ങളുടെ മുന്‍പിലെത്തി പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സമസ്ഥാപരാധം എല്ലാം പൊറുക്കണമെന്ന് പറഞ്ഞു. വേണമെങ്കില്‍ രാജിയുമാകാമെന്നും വച്ചലക്കി. ഈ സമയത്തെല്ലാം രാഹുല്‍ഗാന്ധി നന്നായിചിരിക്കുന്നുണ്ടായിരുന്നു. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ “ഊശിയാക്കി” ചിരി. എന്തായിരുന്നു രാഹുല്‍ഗാന്ധി ഈ ചിരികൊണ്ട് ഉദേശിച്ചത് എന്ന് വ്യക്തമല്ല എങ്കിലും ഒന്ന് ഊഹിക്കാം. ഈ പരാജയം അദ്ദേഹം മൂന്‍കൂട്ടി കണ്ടിരുന്നുവെന്ന് അല്ലാത്തവന് ഇങ്ങനെയൊരു കൊലച്ചിരി ചിരിക്കുവാന്‍ കഴിയുമായിരുന്നോ?

അതുപോലെ തന്നെ മോദിയും ഒരു നമ്പരിറക്കി. അദ്വാനിയെ ചാക്കിലാക്കി കാശിക്കയ്ക്കാന്‍ വേണ്ടി ഒരു ചെറിയ നമ്പര്‍ ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന് പാര്‍ലമെന്റില്‍ എത്തിയ മോദി പാര്‍ലമെന്റില്‍ എത്തിയ മോദി പാര്‍ലമെന്റിന്റെ ആദ്യപടിയില്‍ മുട്ടുകുത്തിവണങ്ങി. ഭാരതത്തോട് സ്‌നേഹമുള്ളവന്റെയൊക്കെ ചങ്ക് പൊട്ടിയ സംഭവമായിരുന്നു അത്. പാര്‍ലമെന്റില്‍ നാളിതുവരെ എം.പിയായി കടന്നുകൂടിയ ഒരുത്തന്റേം തലയില്‍ കയറാതെ പോയ ഒരു കാര്യം. മോദിക്ക് ബുദ്ധിയുണ്ടെന്ന് നിഷ്പക്ഷ ജനം പറയുന്നതില്‍ യാതൊരു കുഴപ്പവുമില്ല.

ബി.ജെ.പി.ക്കുണ്ടായ വിജയം മോദിയുടെ കാരുണ്യം കൊണ്ടാണെന്ന് അദ്വാനി പറഞ്ഞത് മോദി തിരുത്തി. അദ്വാനിജി അങ്ങനെ പറയരുത്… ഇനി മേലാല്‍…. എന്നിട്ട് പൊട്ടിക്കരച്ചില്‍…. ബി.ജെ.പി.യിലെ ഹൃദയമുള്ളവരെല്ലാം കരഞ്ഞു. അമ്മയെ സ്‌നേഹിക്കുന്നതും സേവിക്കുന്നതും കരുണയല്ല. കടമയാണെന്നുകൂടി പറഞ്ഞപ്പോള്‍ ഭാരതീയര്‍ ഒന്നടങ്കം മോദി ഹൃദയം കീഴടക്കി എന്നു വേണം പറയാന്‍. അതാണ് മോദി. എന്തുകൊണ്ട് ഇത്തരം കൊച്ചുകൊച്ചു ബുത്തികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലാതെ പോയി. രാജീവ്ഗാന്ധിയുടെ ആ നിഷ്‌കളങ്കമായ ചിരി മതിയായിരുന്നു ഒരു കാലത്ത് ഭാരതീയന്. അത് കൊലച്ചിരി ആയിരുന്നില്ല. ജനത്തിന്റെ മനസറിഞ്ഞ ചിരി. ആ ചിരി പ്രിയങ്കക്ക് കിട്ടി. പക്ഷേ കോണ്‍ഗ്രസുകാര്‍ അത് പ്രയോജനപ്പെടുത്തിയില്ല. സോണിയയും, രാഹുലും ആ ചിരി പ്രയോജനപ്പെടുത്തി. എന്തായാലും ഇനി വരുന്ന നാളുകള്‍ ഇത്തരം ചിരിയുടേയും കരിച്ചിലിന്റേയും നാളുകളായിരിക്കും. ഇന്നസെന്റും, റോയ്‌സുമൊക്കെ കളം മാറ്റിച്ചവുട്ടിത്തുടങ്ങി… എത്രയോ സിനിമയില്‍ എത്രയെത്ര വേഷങ്ങള്‍ കെട്ടിയ ആളാ ഇന്നച്ചന്‍…. ഇന്നച്ചനെയാണോ  അഭിനയം പഠിപ്പിക്കുന്നത്…. എല്ലാം കാത്തിരുന്ന് കാണാം!

സാമൂഹ്യപാഠം
കഴിവ് ഏറിയാല്‍ കഴുവേറി
മനഃസ്സാക്ഷിമൂത്താല്‍ രക്തസാക്ഷി.


രാഹുല്‍ഗാന്ധിയുടെ ചിരിയും, നരേന്ദ്രമോദിയുടെ കരച്ചിലും - അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക