Image

സിനിമാതാരം ദിവ്യാ ഉണ്ണി മിസ്‌ ഫൊക്കാനയേയും, മലയാളി മങ്കയേയും കിരീടമണിയിക്കും

Mathew P. Thomas Published on 01 June, 2014
സിനിമാതാരം ദിവ്യാ ഉണ്ണി മിസ്‌ ഫൊക്കാനയേയും, മലയാളി മങ്കയേയും കിരീടമണിയിക്കും
ഷിക്കാഗോ: ഹയട്ട്‌ റീജന്‍സില്‍ ജൂലൈ 4,5,6 തീയതികളില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷനോടനുന്ധിച്ച്‌ നടത്തുന്ന ബ്യുട്ടി പേജന്റ്‌, മലയാളി മങ്ക മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക്‌ പ്രശസ്‌ത സിനിമാതാരം ദിവ്യാ ഉണ്ണി മിസ്‌ ഫൊക്കാന വിജയിയേയും മലയാളി മങ്കയേയും കിരീടമണിയിക്കും.

മിസ്‌ ഫൊക്കാനാ മത്സരത്തില്‍ പങ്കെടുക്കുന്ന യുവതികള്‍ 15 വയസിനും 26 വയസിനും ഇടയിലുള്ളവരും മത്സരാര്‍ത്ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തവരും ആയിരിക്കണം. മലയാളി മങ്ക മത്സരാര്‍ത്ഥികള്‍ വിവാഹിതരായ മലയാളി വനിതളായിരിക്കണം.

പ്രശസ്‌തരായ വിധികര്‍ത്താക്കളായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. താത്‌പര്യമുള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വിജയികള്‍ക്ക്‌ കേരളത്തിലെ പ്രശസ്‌തമായ റിസോര്‍ട്ടുകളില്‍ ഹോളിഡേ പാക്കേജ്‌ ഉള്‍പ്പടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും.

മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ അറിയുവാന്‍ താത്‌പര്യമുള്ളവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടണമെന്ന്‌ നാഷണല്‍ കോര്‍ഡിനേറ്റേഴ്‌സായ സുജാ ജോസ്‌, ജെസി കാനാട്ട്‌, ബാല കെയാര്‍കെ എന്നിവര്‍ അറിയിച്ചു.

മിസ്‌ ഫൊക്കാനാ മത്സരം: അനു ജോസഫ്‌ (ഫോണ്‍: 347 248 2237) ഇമെയില്‍: missfokana2014@gmail.com

മലായളി മങ്ക മത്സരം: ലൈസി അലക്‌സ്‌ (ഫോണ്‍: 845 268 3694), ഇമെയില്‍: fokanamanga2014@gmail.com

വാര്‍ത്ത അയച്ചത്‌: തോമസ്‌ പടന്നമാക്കല്‍ (ഫൊക്കാനാ പബ്ലിസിറ്റി ചെയര്‍മാന്‍).
സിനിമാതാരം ദിവ്യാ ഉണ്ണി മിസ്‌ ഫൊക്കാനയേയും, മലയാളി മങ്കയേയും കിരീടമണിയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക