Image

ഡോ.ബി.ഇഖ്ബാല്‍, ബിനോയ് വിശ്വം, ബെന്യാമിന്‍: ഫൊക്കാന കണ്‍വന്‍ഷനിലെ സജീവ സാന്നിദ്ധ്യം

അനില്‍ പെണ്ണുക്കര Published on 05 July, 2014
ഡോ.ബി.ഇഖ്ബാല്‍, ബിനോയ് വിശ്വം, ബെന്യാമിന്‍: ഫൊക്കാന കണ്‍വന്‍ഷനിലെ സജീവ സാന്നിദ്ധ്യം
ചിക്കാഗോ: ഫൊക്കാനായുടെ 16-മത് ദേശീയ കണ്‍വന്‍ഷനില്‍ അമേരിക്കന്‍ മലയാളികള്‍ ആദരവോടെ കാണുന്ന മൂന്ന് മുഖങ്ങളുണ്ട്.ഡോ.ബി.ഇഖ്ബാല്‍, ബിനോയ് വിശ്വം, ബെന്യാമിന്‍.
മൂവരും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍. ഇക്ബാലും, ബിനോയ് വിശ്വവും കമ്മ്യൂണിസ്റ്റ് സഹയാത്രികര്‍, ബെന്യാമിനാകട്ടെ എഴുത്ത് കൊണ്ട് വലിയ കമ്മ്യൂണിസ്റ്റും.

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടു വളര്‍ത്തല്‍ കേന്ദ്രത്തില്‍ മൂന്നു വര്‍ഷം അടിമപ്പണി ചെയ്യേണ്ടിവന്ന നജീബിന്റെ കഥയിലൂടെ വായനക്കാരെ കാരുണ്യത്തിന്റേയും സഹനത്തിന്റേയും ലോകത്തെത്തിച്ച ബെന്യാമിന്റെ 'ആടുജീവിതം'  എന്ന നോവല്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ നിരോധിക്കുകയും ചെയ്തു.

ബിനോയ് വിശ്വം സി.പി.ഐയുടെ എം.എല്‍.എയും, മന്ത്രിയുമായി ജനമനസില്‍ സ്ഥാനം പിടിച്ച  വ്യക്തിയാണ്. അമേരിക്കന്‍ മലയാളികളുടെ പ്രിയസുഹൃത്തു കൂടിയാണ് അദ്ദേഹം. സംഘടനാ പ്രവര്‍ത്തനത്തിനുശേഷവും ഇടവേളകളിലും അദ്ദേഹം ഒരു സാഹിത്യകാരന്‍ കൂടി ആകുന്നു.
 കവിതകള്‍, ഗസലുകള്‍ എന്നിവ എഴുതി പബ്ലിഷ് ചെയ്തിട്ടുണ്ട്. ചില ഗസലുകള്‍ സിഡിയാക്കിയിട്ടുണ്ട്. ഒരു എഴുത്തുകാരനായ രാഷ്ട്രീയക്കാരന്റെ സാന്നിദ്ധ്യം ഫൊക്കാനാ കണ്‍വന്‍ഷന്റെ വേദിക്ക് സാംസ്‌കാരിക അന്തസ്സ് സമ്മാനിക്കുന്നു.

ഡോ.ബി. ഇഖ്ബാല്‍ കേരളായൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്ന നിലയില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു മികച്ച ന്യൂറോസര്‍ജന്‍ എന്ന നിലയില്‍ പ്രശസ്തനായ വ്യക്തിയാണ്. ഒരു തികഞ്ഞ സി.പി.എം. അനുഭാവിയാണെങ്കിലും മാറി വരുന്ന ലോക സാഹചര്യങ്ങളെ നോക്കിക്കണ്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുവാന്‍ അദ്ദേഹം കാണിക്കുന്ന സന്‍മനസ്, ആര്‍ജവത്വം എല്ലാം ഇനിയും അമേരിക്കന്‍ മലയാളികളും ശ്രദ്ധിക്കും.
ഈ മുവരുടേയും സാന്നിദ്ധ്യം ഫൊക്കാനാ കണ്‍വന്‍ഷന്, മികച്ച അനുഭവമാണ് സമ്മാനിക്കുന്നത് എന്നതില്‍ സംശയമില്ല. മൂവര്‍ക്കും ഈ മലയാളിയുടെ ആശംസകള്‍.


ഡോ.ബി.ഇഖ്ബാല്‍, ബിനോയ് വിശ്വം, ബെന്യാമിന്‍: ഫൊക്കാന കണ്‍വന്‍ഷനിലെ സജീവ സാന്നിദ്ധ്യംഡോ.ബി.ഇഖ്ബാല്‍, ബിനോയ് വിശ്വം, ബെന്യാമിന്‍: ഫൊക്കാന കണ്‍വന്‍ഷനിലെ സജീവ സാന്നിദ്ധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക