Image

ഫൊക്കാന ഇലക്ഷന്‍ മാതൃകയാക്കി ജോണ്‍ ഐസക്കും സംഘവും

അനില്‍ പെണ്ണുക്കര Published on 08 July, 2014
ഫൊക്കാന ഇലക്ഷന്‍ മാതൃകയാക്കി ജോണ്‍ ഐസക്കും സംഘവും
ചിക്കാഗോ : സംഘടനയ്ക്കു മീതെ വ്യക്തികള്‍ വളരുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്ന് ഫൊക്കാന 2006 ല്‍ തിരിച്ചറിഞ്ഞത് ഇപ്പോള്‍ ഗുണമായി.
അത് അടിവരയിട്ട് തെളിയിക്കുകയായിരുന്നു ഫൊക്കാനായുടെ 2014-16 ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും. ഫൊക്കാനയുടെ വികസന സെക്രട്ടറിയായിരുന്ന ജോണ്‍ ഐസക് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംഘടനയെ വളര്‍ത്താനുള്ള എല്ലാ സമവാക്യങ്ങളും പാലിച്ചു എന്നതാണ്.
ന്യൂജേഴ്‌സിയില്‍ നിന്ന് ആദരണീയനായ ഫിലിപ്പോസ് ഫിലിപ്പ് സെക്രട്ടറിയാകും എന്ന് പരക്കെ അഭിപ്രായം നിലനില്‍ക്കെ വിനോദ് കെയാര്‍ക്കെ ഫൊക്കാനാ സെക്രട്ടറിയായതിനു പിന്നില്‍ ഇവര്‍ക്കാര്‍ക്കും താനെന്ന ഭാവം ഇല്ലാതിരുന്നതാണ് കാരണം. ഫൊക്കാന എന്നത് അമേരിക്ന്‍ മലയാളികളുടെ ജാതി- മതേതര സാംസ്‌കാരിക കൂട്ടായ്മയാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു ഇലക്ഷന്‍ കമ്മറ്റി ചിക്കാഗോയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞജോണ്‍ ഐസക്കിന്റെ സമവായതന്ത്രമാണ്. അതിന് ഫൊക്കാന ഒന്നടങ്കം പിന്തുണയും നല്‍കി.

ഫൊക്കാനയുടെ ഇലക്ഷന് അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കുന്ന സന്ദേശവും അതാണ്. വളരെ പ്രതിസന്ധിയില്‍ നിന്ന് കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഫൊക്കാനയ്ക്ക് ലഭിച്ച ഈ ഊര്‍ജ്ജം ഇനി നിലനില്‍ക്കും എന്നതില്‍ സംശയമില്ല. ഇപ്പോള്‍ തന്നെ പല അംഗ സംഘടനകളിലും ഫൊക്കാനയുടെ ചിക്കാഗോ കണ്‍വന്‍ഷന്‍ ചര്‍ച്ചായിക്കഴിഞ്ഞു. ആത്മാര്‍ത്ഥമായ അര്‍പ്പണബോധവും “സെല്‍ഫ് സര്‍ക്കിള്‍സ് മൈന്‍ഡും” ഒഴിവാക്കി ഒന്നായി നിന്നാല്‍ സംഘടന രക്ഷപ്പെടുമെന്ന് നേതാക്കള്‍ക്ക് തിരിച്ചറിഞ്ഞു തുടങ്ങി. ഒരല്‍പ്പം  വിട്ടുവീഴ്ചയ്ക്ക് തയ്യാറായ്ല്‍ നമുക്ക് ഭാവിയില്‍ എന്തെല്ലാം നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് ജോണ്‍ ഐസക്ക് ഈ മലയാളിയോട് പറഞ്ഞു.
ഫൊക്കാന ഇലക്ഷന്‍ മാതൃകയാക്കി ജോണ്‍ ഐസക്കും സംഘവുംഫൊക്കാന ഇലക്ഷന്‍ മാതൃകയാക്കി ജോണ്‍ ഐസക്കും സംഘവുംഫൊക്കാന ഇലക്ഷന്‍ മാതൃകയാക്കി ജോണ്‍ ഐസക്കും സംഘവുംഫൊക്കാന ഇലക്ഷന്‍ മാതൃകയാക്കി ജോണ്‍ ഐസക്കും സംഘവുംഫൊക്കാന ഇലക്ഷന്‍ മാതൃകയാക്കി ജോണ്‍ ഐസക്കും സംഘവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക