Image

മതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദം

Published on 11 July, 2014
മതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദം
ചിക്കാഗോ: സ്വാമി വിവേകാനന്ദന്റെ പ്രവാചക ശബ്ദം മുഴങ്ങിയ ചിക്കാഗോയില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും നവമാനവികതയുടെ കാഹളമായി. ഫൊക്കാന സമ്മേളനത്തെ ധന്യമാക്കിയ വേദിയില്‍ മതാതീതമായ മാനവികതയുടെ വക്താക്കളായി അവര്‍.

കേരളത്തില്‍ മതസൗഹാര്‍ദ്ദ റാലി സംഘടിപ്പിച്ച ഫൊക്കാനയുടെ മുതിര്‍ന്ന നേതാവ് ടി.എസ്.ചാക്കോ കോ-ഓര്‍ഡിനേറ്ററായിരുന്ന സമ്മേനത്തില്‍ എല്ലാ മതവിഭാഗളുടെയും പ്രതിനിധികള്‍ അണിനിരന്നു. ചെറിയാന്‍ വേങ്കടത്ത് സ്വാഗതം ആശംസിച്ചു.

നദീതട സംസ്‌കാരങ്ങളിലും മരുഭൂമിയിലുയര്‍ന്ന സംസ്‌കാരങ്ങളിലുമാണ് മതങ്ങള്‍ പിറന്നതെന്ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. പ്രകൃതി ദുരന്തം വിതച്ച ഉത്തരാഖണ്ഡില്‍ അടുത്തയിടക്ക് പോയി. പ്രശസ്തമായ ബദരീനാഥിലുമെത്തി. ഗംഗയുടെ കൈവഴികളായ ഭഗീരഥി, അളകനന്ദ, മന്ദാകിനി എന്നിവയുടെ സമീപത്തു കൂടെ പോയപ്പോള്‍ ദുരിതത്തിന്റെ ആഴം കണ്ടു. പറയാനാവാത്ത ദുരിതത്തിലാണ് നമ്മുടെ സഹോദരന്‍ അവിടെ.

അവരുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ എന്തു ചെയ്യാനാവുമെന്ന് കരുതിയാണ് പോയത്. കുന്നുകള്‍ മൈലുകള്‍ വീതിയില്‍ ഒലിച്ചു പോയപ്പോള്‍ ബദരീനാഥ് ക്ഷേത്രം മാത്രം രക്ഷപ്പെട്ടു. ക്ഷേത്രത്തിന് മുകളില്‍ ഒരു കല്ല് കുത്തൊഴുക്കിനെ തിരിച്ചു വിട്ടു. ക്ഷേത്രത്തിന് സമീപത്തുള്ളവരെല്ലാം നശിച്ചപ്പോള്‍ ക്ഷേത്രത്തിന് മാത്രം കുഴപ്പമൊന്നുമില്ല.

സഭ 20 വീടുകള്‍ ആ ഭാഗത്ത് പണിതു കൊടുക്കാനാണ് തീരുമാനിച്ചത്. ഒന്നിന് അഞ്ചരലക്ഷം രൂപ ചിലവ് വരും. സാധനങ്ങളൊക്കെ താഴെ നിന്ന് എത്തിക്കണം. അതാണ് വലിയ ചിലവ്.
അവിടെ വേദനിക്കുന്ന മനുഷ്യര്‍ക്ക് തുണയാകുന്നതാണ് മതമെന്ന് താന്‍ കരുതുന്നു. കാണാത്ത സഹോദരനു വേണ്ടിയും പ്രവര്‍ത്തിക്കാനാവണം മതവിശ്വാസിക്ക്.

ആന്ഡ്രയില്‍ പ്രളയവും മഹാരാഷ്ട്രയില്‍ ഭൂകമ്പവുമൊക്കെ ഉണ്ടായപ്പോഴും സേവന പ്രവര്‍ത്തിനുണ്ടായിരുന്നു. ഇത്തരം രംഗങ്ങളില്‍ കൈകോര്‍ക്കുക എന്നതാണ് മതസൗഹാര്‍ദം. പരസ്പരം വഴക്കില്ല എന്നതില്‍ അത് ഒതുങ്ങുന്നില്ല.

കേരളത്തില്‍ സുനാമി വന്നപ്പോള്‍ മാതാപിതാക്കള്‍ ഒഴുകിപ്പോയപ്പോള്‍ കുട്ടികള്‍ വൃക്ഷത്തില്‍ പിടിച്ചു രക്ഷപ്പെട്ട സംഭവവുമുണ്ട്. അവര്‍ക്ക് പഠിക്കുവാനും മറ്റും സഹായമെത്തിച്ചു. അതിനു ചേര്‍ന്ന യോഗത്തില്‍ എല്ലാവരും പാടിയത് 'ദൈവസ്‌നേഹം വര്‍ണിക്കാന്‍ വാക്കുകള്‍ പോരാ' എന്ന ഗാനമാണ്.
നദീതടങ്ങളില്‍ ഉണ്ടായ മതങ്ങള്‍ നടീതടങ്ങളില്‍ വലിയ ഒത്തുചേരല്‍ നടത്തുന്നു. മരുഭൂമിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ മതങ്ങള്‍, ക്രിസ്തുമസ്, ഇസ്ലാം എന്നിവ, ഒരുമിച്ചു ചേര്‍ന്ന് കോണ്‍ഗ്രിഗേണഷല്‍ വര്‍ഷിപ്പ് നടത്തുന്നു. വ്യത്യാസങ്ങളില്ല സ്‌നേഹത്തിലാണ് നാം എല്ലാവരും ഒന്നായിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ഉള്‍പ്പിരിവുകളും ആശയഭിന്നതയും അനുദിനം രൂക്ഷമാക്കുന്ന മതങ്ങളില്‍ ആത്മീയത നഷ്ടപ്പെടുന്നതിനെ സംബന്ധിച്ച് മതമേലധ്യക്ഷന്മാര്‍ കാര്യമായി ചിന്തിക്കണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്  സെക്രട്ടറിയും പ്രവാസി മലയാളി ഫൗണ്ടേഷന്‍ മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. മതങ്ങളില്‍  ആശയസംഘട്ടനം നടക്കുന്നു. ആശയപരമായ വ്യതിയാനങ്ങള്‍ എല്ലാ മതങ്ങളിലും പ്രകടമാണ്. നമുക്ക് തത്വശാസ്ത്രങ്ങളല്ല ആത്മീയ അനുഭവമാണ് വേണ്ടതെന്ന പോപ്പ് ഫ്രാന്‍സിസിന്റെ പ്രസ്താവന ഇത്തരുണത്തില്‍ പ്രസക്തമാണ്.

നമ്മുടെ മതബോധം ആധുനികവത്കരണത്തിനു പിന്നാലെയാണ്. മതങ്ങള്‍ യഥാര്‍ത്ഥമായ ആത്മീയത വീണ്ടെടുക്കണം. ഭൗതികവത്കരണം നൈമിഷികമാണ്. മതം യഥാര്‍ത്ഥമായ ആത്മീയ സ്വത്വത്തിലേക്ക് തിരിച്ചുപോകണമെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു.

സ്വാമി വിവേകാനന്ദന് മുമ്പും പിമ്പും എന്നതായി ആത്മീയത. മതസൗഹാര്‍ദം എന്നത് നല്ല വാക്കാണ്. മതങ്ങളെ ഇപ്പോള്‍ വിമര്‍ശനാത്മകമായാണ് കാണുന്നത്. ഉള്‍പ്പിരിവുകളും സംഘര്‍ഷങ്ങളും മതബോധത്തെ വ്രണിതമാക്കുന്നു. ആത്മീയത ഇന്നിപ്പോള്‍ വഴിപാടായി മാറുന്നു. ആധുനികകാലത്തിന്റെ വെളിച്ചമാകാന്‍ മതങ്ങള്‍ക്ക് കഴിയുന്നില്ല. മതവിഭാഗങ്ങള്‍ അവിടുള്ള രക്തരൂക്ഷിത സംഘര്‍ഷം ഇറാഖിലും ലണ്ടനിലുമൊക്കെ നാം കാണുന്നു.

അടുത്തയിടയ്ക്ക് റഷ്യയില്‍ പോയപ്പോള്‍ പഴയ മാക്‌സിയന്‍ നാട്ടില്‍ കൂടുതലും ഉയരുന്നത് പള്ളികളാണെന്ന് കണ്ടു. ആത്മീയത തിരിച്ചു വരികയാണ്. ആത്മീയതയെ നിരാകരിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പില്ല- സ്വാമി പറഞ്ഞു.

മതസൗഹാര്‍ദ സമ്മേളനം ആശയമാണെന്നും അത്തരം സന്ദേശങ്ങള്‍ക്ക് നാട്ടില്‍ പ്രസക്തിയുണ്ടെന്നും ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. മതം മനുഷ്യരെ നന്നാക്കണം വര്‍ഗീയത ഉണ്ടാക്കാന്‍ മതം കാരണമാകരുത്. എല്ലാം ഒന്നാണെന്നും പണ്ഡിതന്‍ അങ്ങിനെ പലതായി കാണുന്നുവെന്നുമുള്ള ഋഗ്വേദസൂക്തം അദ്ദേഹം ഉദ്ധരിച്ചു.

മതസൗഹാര്‍ദത്തിന്റെ മാതൃകയായ മ്യൂസിയം തന്നെയാണ് കേരളമെന്ന് മുന്‍ വൈസ് ചാന്‍സ് ലര്‍ ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. താന്‍ ജനിച്ച ചങ്ങനാശേരിയില്‍ മൂന്നു മതങ്ങളുടെയും ആഘോഷങ്ങള്‍ ഒരു സമയത്ത് നടക്കുന്നു. പക്ഷെ മതത്തിന്റെ പേരില്‍ അവിടെ ഒരു മണ്‍തരി  പോലും വീണിട്ടില്ല.
ഇപ്പോള്‍ താന്‍ താമസിക്കുന്ന മന്നാനത്താണ് ചാവറച്ചന്റെ കബറിടം. 1846 ല്‍ ദളിതര്‍ക്കായി അദ്ദേഹം സ്‌കൂള്‍ സ്ഥാപിച്ചു.പഠിപ്പിക്കാന്‍ തൃശൂരില്‍ നിന്ന് അധ്യാപകരെ കൊണ്ടുവന്നു. അധസ്ഥിതരെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍  തലത്തില്‍ തീരുമാനമാകുന്നത് 1910 ല്‍.

തന്റെ പിതാവ് കച്ചവടക്കാരനായിരുന്നു. ഒരു  ദിവസം അദ്ദേഹം പോകുന്ന വഴി സെന്റ് ജോസഫ് സ്‌കൂളിലെ ഹെഡ്മാസ്റ്ററച്ചന്‍ കാത്തു നിന്നു. 'സാഹബ് താങ്കളുടെ പെണ്‍മക്കളെ വനിതാ സ്‌ക്കൂളിലേക്കയയ്ക്കണമെന്ന്' പറഞ്ഞു. ആ വൈദികന്‍  അന്ന് പറഞ്ഞുതുകൊണ്ട് തന്റെ അഞ്ചു സഹോദരിമാരും വിദ്യാസമ്പന്നകളായി. മതസൗഹാര്‍ദത്തിന്റെ ഉത്തമമാതൃകയുമാണ് ഈ വേദി. അദ്ദേഹം പറഞ്ഞു. കന്യാകുമാരിയില്‍ നിന്ന് ഒരു ഭാഗത്തേക്ക് നോക്കി അറബിക്കടലും അല്‍പം തിരിഞ്ഞുനോക്കിയാല്‍ ഇന്ത്യന്‍ മഹാസമുദ്രവും വീണ്ടും തിരിഞ്ഞാല്‍ ബംഗാള്‍ ഉള്‍ക്കടലും കാണാമെന്ന് ദാര്‍ശനികനായ മണ്ണടി ഹരി ചൂണ്ടിക്കാട്ടി. കടല്‍ മതില്‍ കെട്ടി തിരിച്ചിട്ടില്ല. സമഭാവനയോടെ മറ്റ് ആദര്‍ശങ്ങളെ കാണാന്‍ കഴിഞ്ഞാല്‍ പ്രദര്‍ശനങ്ങള്‍ തീരും.

മൂല്യങ്ങളെ വിട്ട് പരിഷ്‌കാരത്തിന്റെ പുറമെ നാം പായുമ്പോള്‍ നമുക്ക് അപചയം സംഭവിക്കുന്നു.
പി.എസ്.സി.അംഗം സിമി റോസ്ബല്‍ ജോണ്‍, മറിയാമ്മപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

മതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദംമതസൗഹാര്‍ദവേദിയില്‍ മുഴങ്ങിയത് പ്രവാചകശബ്ദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക