Image

ഫൊക്കാനയില്‍ ഹാസ്യ വിസ്‌മയമായി ചിരിയരങ്ങ്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 July, 2014
ഫൊക്കാനയില്‍ ഹാസ്യ വിസ്‌മയമായി ചിരിയരങ്ങ്‌
ഷിക്കാഗോ: ഫൊക്കാനയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ട ചിരിയരങ്ങ്‌ അവിസ്‌മരണീയമായ ഫലിതങ്ങളുടേയും ചിന്തിപ്പിക്കുന്ന ഹാസ്യങ്ങളുടേയും വെടിക്കെട്ടായി മാറി. ഹാസ്യത്തിന്റെ തമ്പുരാക്കന്മാര്‍ അരങ്ങു തകര്‍ത്തപ്പോള്‍ സദസില്‍ തിങ്ങി നിന്ന ജനാവലി കാതടപ്പിക്കുന്ന കരഘോഷങ്ങളോടെ സര്‍വ്വവും മറന്നു ചിരിക്കുന്ന കാഴ്‌ചയാണ്‌ ദര്‍ശിച്ചത്‌.

ഫൊക്കാനാ ചിരിയരങ്ങിനുവേണ്ടിയുള്ള കമ്മിറ്റിയുടെ ചെയര്‍മാനും ഫലിതങ്ങളുടെ തോഴനുമായ വര്‍ഗീസ്‌ പോത്താനിക്കാട്ടിന്റെ അധ്യക്ഷതയില്‍ നടന്ന ഹാസ്യവിരുന്നില്‍ ഡോ. റോയി പി. തോമസ്‌, സതീഷ്‌ ബാബു പയ്യന്നൂര്‍, നോവലിസ്റ്റ്‌ ബന്യാമിന്‍, ജയന്‍ മുളങ്ങാട്‌, ജോര്‍ജ്‌ കള്ളിയവയില്‍, ഷിജി അലക്‌സ്‌, ടി.എസ്‌ ചാക്കോ, പ്രൊഫ. തമ്പി മാത്യു തുടങ്ങിയവര്‍ ചേര്‍ന്ന്‌ ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക്‌ തിരികൊളുത്തി.

ഫൊക്കാനയില്‍ അരങ്ങേറ്റം നടത്തിയ ജോസ്‌ വര്‍ഗീസ്‌ പുന്നല പരിപാടികളുടെ മാസ്റ്റര്‍ ഓഫ്‌ സെറിമണി ആയി അരങ്ങുകൊഴുപ്പിച്ചു. തോമസ്‌ മാത്യു അറിയിച്ചതാണിത്‌.
ഫൊക്കാനയില്‍ ഹാസ്യ വിസ്‌മയമായി ചിരിയരങ്ങ്‌ഫൊക്കാനയില്‍ ഹാസ്യ വിസ്‌മയമായി ചിരിയരങ്ങ്‌ഫൊക്കാനയില്‍ ഹാസ്യ വിസ്‌മയമായി ചിരിയരങ്ങ്‌ഫൊക്കാനയില്‍ ഹാസ്യ വിസ്‌മയമായി ചിരിയരങ്ങ്‌ഫൊക്കാനയില്‍ ഹാസ്യ വിസ്‌മയമായി ചിരിയരങ്ങ്‌
Join WhatsApp News
മനശാസ്ത്രം മത്തായി 2014-07-23 11:20:21
ചിരിക്കാൻ പറഞ്ഞാൽ മലയാളി കരയും കരയാൻ പറഞ്ഞാൽ ചിരിക്കും. അഭിനന്ദിക്കാൻ പറഞ്ഞാൽ നിന്ദിക്കും. എന്തെങ്കിലും നല്ലത് പറഞ്ഞാൽ ചീത്ത വിളിക്കും. എന്തെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാൻ തുടങ്ങിയാൽ ചോതിക്കും താനാരാ എന്നെ പഠിപ്പിക്കാൻ. ഒരു മലയാളി ആദ്യമായി മറ്റൊരു മലയാളിയെ കണ്ടാൽ, 'ഇവൻ ആരാടാ ഈ വരത്തൻ' എന്ന ഭാവത്തിൽ നെറ്റി ചുളിച്ചു കണ്ണിറുക്കി മസിലു പിടിച്ചു എന്തെങ്കിലും ചോതിച്ചാൽ ആയി. അല്ലെങ്കിൽ കിറിയുടെ ഒരറ്റം പൊക്കി ചിരി പോലെ തോന്നുന്ന എന്തോ ഒന്ന് കാണിച്ചു (ഇതിനെ ചിലര് കൊക്കിറി എന്നും പറയാറണ്ടു) " എന്നെ നീ പിന്നെ അറിഞ്ഞോളും" എന്ന ഭാവത്തിൽ ഒരു പോക്ക് പോകും. പരിച്ചയപെട്ടാൽ ഏതാണ്ട് പെട്ടതുപോലെയാണ്. പുതിയ ആളിന് അവസരം കൊടുക്കാതെ, ഞാൻ ഇന്ന സംഘടനയുടെ ഫൌണ്ടിംഗ് ഫാദർ ആണെന്നോ, അല്ലെങ്കിൽ ഇന്ന പള്ളിയിലെ പ്രസിഡന്ടാനെന്നോ, ഇന്ന തിരുമേനി എന്റെ കുടുംമ്ബത്തിൽ പെട്ടതാനെന്നോ, അദ്ദേഹം വന്നാല എന്റെ വീട്ടിലാണ് താമസം എന്നോ ഒക്കെ പറഞ്ഞു കൊന്നു കയ്യിൽ കൊടുക്കും. പുതിയാളുടെ ഫോണ നമ്പരും എടുത്തു പോകും. ഭാര്യ ജോലിക്ക് പോയാൽ ഉടനെ അല്പം അടിച്ചിട്ട് ഫോണ്‍ കറക്കും. ചില മൃഗങ്ങൾ ഇരകളെ കൊന്നു പകുതി തിന്നിട്ടു പിറ്റേ ദിവസം വന്നു തിന്നുന്നതുപോലെ നമ്മളുടെ ആശാൻ തന്റെ ഇരയെ കഴുത്തിനു പിടികൊടുക്കും. പിന്നെ പള്ളിയിൽ ചേരണം എന്ന് അടുത്ത തിരഞ്ഞെടുപ്പിൽ തന്നെ തുനക്കനം എന്നും ഒക്കെ ആവശ്യ പെടും. അങ്ങനെ നമ്മുടെ വരത്തൻ കുഴിയിൽ വീണ ആനയെപ്പോലെ അവസാനം ശിഷ്യനായി പിന്നെ ഗുരുവായി തലമുറകളെ നശിപ്പിച്ചു ഏതെങ്കിലും ആറടി മണ്ണിൽ ചിരിക്കാതെ മരിച്ചു മണ്ണ്‌ അടിയും. ചിരിപ്പിക്കാൻ ശ്രമിക്കുന്നവന്പോലും ചിരിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ചിരി അരങ്ങു എന്ന പേര് മാറ്റി ചിരി ഞരക്കം എന്ന് പേരിടണം
ചിരിക്കാൻ മറന്നവൻ 2014-07-24 07:28:06
മനശാസ്ത്രം മത്തായി പറഞ്ഞത് വളരെ ശരിയാണ്. എന്റെ കുടുംബ ജീവിതം തകർത്തത് ഒരു പള്ളിയും, അവിടുത്തെ കത്താനാരും പിന്നെ പള്ളിയുണ്ടാക്കിയെന്നു ഇരുപത്തിനാല് ദിവസവും പറഞ്ഞുകൊണ്ട് നടക്കുന്ന 'ദൈവ വിളിയാൽ' തിരെഞ്ഞെടുക്കപെട്ടന്നു കുറെ നാറിയ ഭക്തന്മാരാണ്. ഇതൊന്നും ആർക്കും മനസ്സിലാകില്ല. ഒരിക്കൽ വെട്ടിൽ വീനവന്മാർക്കു കാര്യം മനസിലാകും. അമേരിക്കയിൽ നടത്തിയ ഒരു പോളിങ്ങിൽ ഒരിക്കലും വിശ്വസിക്കാൻ പാടില്ലാത്ത വര്ഗ്ഗത്തില്പെട്ടവരാണ് പുരോഹിത വർഗ്ഗവും രാഷ്ട്രീയക്കാരും എന്ന് പറയുന്നു. അത് വളരെ ശരിയാണ്. കൂടുതൽ ഭക്തി അഭിനയിക്കുന്നവരെ സൂക്ഷിക്കണം. 'കുരുക്കന്മാരാണ്". അമേരിക്കയിൽ ആവ്യശ്യത്തിൽ അധികം ഭക്തിയുണ്ട് എന്നാലും നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുതുകൊണ്ടിരിക്കുകയാണ്. വലിയ കാലതാമസം ഇല്ലാതെ ഇവന്മാര് ഭക്തി ഗുളിക ഉണ്ടാക്കി മാർക്കെറ്റിൽ ഇറക്കും. ഇന്ന് ലോകത്ത് നടക്കുന്ന സർവ്വ പ്രശനങ്ങൾക്കും കാരണം മതവും രാഷ്ട്രീയവുംമാണ്. ജനമാണെങ്കിൽ അവരുടെ പുറകെയും. "എന്ന് തീരും എന്റെ കഷ്ടം ഇന്നി മന്നിലെ?" എന്ന പാട്ടാണ് എനിക്ക് ഓർമയിൽ വരുന്നത്. (ഇത്രയും എഴുതി കഴിഞ്ഞപ്പോൾ യേശുവിനെ നേരിട്ട് കണ്ടു സംസാരിച്ച ഒരു സുഖം)
അനുഭവം 2014-07-24 09:16:45
മതം എന്റെ ദാമ്പത്യ ജീവിതവും കുളമാക്കി. എന്റെ മുഖത്തെ എന്നെന്നേക്കും ആയി പോയി. ഇപ്പോൾ ഈ പടത്തിൽ ഇരിക്കുന്നവരെ പോലെയും ചിരിപ്പിക്കാൻ ശ്രമിക്കുന്നവനെ പോലെയുമാണ്. ആദ്യം ഈ പടം കണ്ടപ്പോൾ തോന്നി ഈ ആൾക്കാരെല്ലാം ഏതോ ശവം അടക്കിൽ പങ്കുകൊള്ളുകയാണ്. പോടിയത്തിൽ നിന്ന് സംസാരിക്കുന്നവനെ നോക്കിയാൽ ചരമ പ്രസംഗം നടത്തുകയോ അനുശോചനം അറിയിക്കുകയോ ആണെന്ന് തോന്നും. (സംശയം ഉണ്ടെങ്കിൽ ഓരോ അവന്മാരുടെം അവളുമാരുടെം മുഖത്തു സൂക്ഷിച്ചു നോക്കിയാൽ മതി). എന്റെ ദാമ്പത്യ ജീവിതം കുളം ആക്കിയെന്നു പറയാൻ കാരണം ഞാൻ ഒരു മാർത്തോമാക്കാരനാണ് എന്റ ഭാര്യ പെന്തികൊസ്തിലും. പിള്ളാര് അവരുടെ വഴിക്കും. ഞാൻ എന്ത് കാര്യം ഭാരിയോടും ചോതിച്ചാൽ അവൾ ആദ്യം സ്തോത്രം എന്ന് പറഞ്ഞിട്ടേ എന്നോട് മറുപടി പറയുകയുള്ളൂ. ഞങ്ങളെല്ലാം മർത്തോമാക്കാരായിട്ടാണ് ജീവിതം ആരംഭിച്ചത്. ആദ്യകാലത്തൊക്കെ എന്റെ കയ്യിൽ ഇരിപ്പും ശരിയല്ലായിരുന്നു. അതുകൊണ്ടാണ് അവൾ പെന്തികൊസ്തിൽ ചേർന്നത്‌. പക്ഷെ ഞാൻ എങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ചു മാർത്തോമാ സഭയിൽ നിന്ന്. കാരണം അവരുടെ നിലപാട്, " ഞങ്ങള് പറയാനുള്ളത് പറഞ്ഞു, പിന്നെ സ്വർഗ്ഗത്തിൽ പോകണോ വേണ്ടയോ എന്നുള്ളത് അവനവന്റെ തീരുമാനമാണ്" എന്നതാണ്. എനിക്കതാനിഷ്ടം. ആദ്യം ഞാൻ വിചാരിച്ചു ഭാര്യ എന്തെങ്കിലും എന്നോട് പറയുന്നതിന് മുൻപ് യഥാർഥത്തിൽ അവള്ക്കുള്ള ദേഷ്യം നിയന്ത്രിക്കുന്നതിനു വേണ്ടി കണ്ടു പിടിച്ച ഒരു ഉപാധിയാണ് സ്തോത്രം എന്ന് പറഞ്ഞതിന് ശേഷം എന്തെങ്കിലും പറയുക എന്നുള്ളത്. പക്ഷെ സംഗതി കൂടുതൽ വഷളായത് ഞാൻ രാത്രിയിൽ കിടക്കയിൽ അവളെ സമീപിക്കുംപോളാണ്. തൃശൂർ പൂരത്തിന് വെടികെട്ടു വരുന്നതുപോലെയാണ് സ്തോത്രം വരുന്നത്. ഇത് മടുത്ത ഞാൻ വേറെ മുറിയിലാണ് കിടപ്പ്. അതിനുശേഷം പല പ്രാവിശ്യം ഞാൻ ശ്രദ്ധിച്ചെങ്കിലും സ്തോത്രം കേല്ക്കാറില്ലായിരുന്നു. അപ്പോൾ എനിക്ക് കാര്യം മനസിലായി എന്തുകൊണ്ടാനെനു ഇവൾ സ്ത്രോത്രം പറയുന്നെതെന്നു. അവൾക്കു ഇഷ്ടം ഇല്ലാത്ത കാര്യം പറയുമ്പോൾ സ്തോത്രം ഒത്തിരി പറയും. ദിവസങ്ങളും മാസങ്ങളും അങ്ങനെ കടന്നു പോയി. കുറച്ചു നാളുകൾക്കു മുൻപ് ഒരു പാതിരാത്രിയിൽ വെടികെട്ടുപോലെ അവളുടെ മുറിയില നിന്ന് സ്തോത്രം വരുന്നത് കേട്ട് ഞാൻ ഒളിഞ്ഞു നോക്കി. അപ്പോൾ അവളുടെ പാസ്റ്റർ വളരെ വേഗത്തിൽ ഓടി പിന്നിലുള്ള വാതിലിലൂടെ മറയുന്നത്കണ്ടു. ഇപ്പോൾ ഞങ്ങൾ രണ്ടും രണ്ടു വീട്ടില് താമസിക്കുന്നു. എനിക്ക് സ്തോത്രത്തിന്റെ ശല്യം ഇല്ലാതെ. ഇങ്ങനെയൊക്കെയുള്ള വ്യക്തികൾക്ക് ചിരിക്കാൻ കഴിഞ്ഞിരിന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. പക്ഷെ നമ്മളുടെ മതവും അവരുടെ ജീവിതത്തെ കുറിച്ചുള്ള വീക്ഷണങ്ങളും ഒരിക്കലും നമ്മളെ ചിരിപ്പിക്കാൻ അനുവദിക്കില്ല. ഒരു ഹിന്ദുവായിരുന്നെങ്കിൽ കുറച്ചുകൂടി സ്വാതന്ത്ര്യം ഉണ്ടായിരുന്നു സന്തോഷത്തോടുകൂടിയുള്ള ഒരു ലൈഗംഗിക ജീവിതം എങ്കിലും നയിക്കാമായിരുന്നു. മലയാളിക്ക് ചിരിക്കാൻ കഴിയില്ല. അവൻ ഇല്ലാത്ത കാര്യങ്ങളെക്കുരിച്ചി ചിന്തിച്ചും കരഞ്ഞും ജീവിതം തുലക്കും. അതുകൊണ്ട് എന്റെ പ്രിയ മിത്രങ്ങളെ മതത്തെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇറക്കി വിട്ടു ചിരിച്ചു കളിച്ചു മരിക്കാൻ നോക്ക്.
ചിരികുട്ടൻ 2014-07-24 12:59:43
ചരിയരങ്ങിനെ കൊഴുപ്പിക്കുന്ന അഭിപ്രായങ്ങൾ. നർമ്മം നിറഞ്ഞ 'അനുഭവ' കഥ നന്നായിരിക്കുന്നു. ചില പന്ന കഥകളെക്കാളും നല്ലത്. സത്യത്തിൽ ഓരോ വ്യക്തികളേം പടത്തിൽ നോക്കിയാൽ ചിരിവരും. ചിരിക്കാതെ എന്ത്പറയാനാ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക