Image

വോളിബോള്‍ താരം ഉദയകുമാറിന്റെ സ്‌മരണയില്‍ ഫൊക്കാനാ വോളിബോള്‍ ടൂര്‍ണമെന്റ്‌

ജോസ്‌ കാടാപുറം Published on 13 October, 2014
വോളിബോള്‍ താരം ഉദയകുമാറിന്റെ സ്‌മരണയില്‍ ഫൊക്കാനാ വോളിബോള്‍ ടൂര്‍ണമെന്റ്‌
ടൊറന്റോ: ഇക്കഴിഞ്ഞ ഒക്‌ടോബര്‍ നാലാം തീയതി ടൊറന്റോയില്‍ വെച്ച്‌ നടന്ന ഫൊക്കാനയുടെ ആദ്യ ദേശീയ കമ്മിറ്റി യോഗത്തില്‍ മികച്ച വോളിബോള്‍ താരവും, അര്‍ജുന അവാര്‍ഡ്‌ ജേതാവുമായ അന്തരിച്ച കെ. ഉദയകരുമാറിന്റെ അനുസ്‌മരണാര്‍ത്ഥം ഉദയകുമാര്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ കായികരംഗത്തെ അഭിമാനമായ ഉദയകുമാറിനുള്ള പ്രവാസികളുടെ ആദരാഞ്‌ജലിയാകും ഈ ടൂര്‍ണമെന്റ്‌.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത്‌ ജനിച്ച ഉദയകുമാര്‍ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നാണ്‌ ഇന്ത്യന്‍ താരമായി ഉയര്‍ന്നത്‌. ജിമ്മി ജോര്‍ജ്‌, സിറിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം നിരവധി മത്സരങ്ങളില്‍ വിജയം നേടി. 54-മത്തെ വയസില്‍ അന്തരിച്ച ഉദയകുമാര്‍ കായിക പ്രേമികളുടെ മനസിലെ വിസ്‌മയമാണ്‌.

അമേരിക്കയിലെ ടൊറന്റോയില്‍ താമസിക്കുന്ന മലയാളികളുടെ കായികരംഗത്ത്‌ പുതിയ ഉണര്‍വ്വും ഉന്മേഷവും സൃഷ്‌ടിച്ചുകൊണ്ട്‌ ഫൊക്കാന നടത്തുന്ന പരിപാടികളുടെ ആദ്യഘടകമായാണ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ നടത്തുന്നതെന്ന്‌ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ എന്നിവര്‍ അറിയിച്ചു.
വോളിബോള്‍ താരം ഉദയകുമാറിന്റെ സ്‌മരണയില്‍ ഫൊക്കാനാ വോളിബോള്‍ ടൂര്‍ണമെന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക