Image

നിങ്ങള്‍ എന്തിനു മതം മാറുന്നു?

ജോണ്‍ വേറ്റം Published on 01 January, 2015
നിങ്ങള്‍ എന്തിനു മതം മാറുന്നു?
അകൃതമായ മതപരിവര്‍ത്തനത്തിന്റെ മുഖ്യകാരണം മനപരിവര്‍ത്തനമാണ്.അതു കൊണ്ട് അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള മാറ്റമാണ്.എന്നാല്‍ സമാധാന സ്‌നേഹികളായി ജീവിക്കേണ്ട മനൂഷ്യന്‍ ഐക്യത്തിലേക്കും സാമൂഹ്യസംസര്‍ഗ്ഗത്തിലേക്കുമുള്ള വാതിലുകള്‍ അസംഗതമായ മതപരിവര്‍ത്തനം കൊണ്ട് അടയ്ക്കുവാന്‍ ശ്രമിക്കുന്നു.മനുഷ്യനെ മനുഷ്യനാക്കുന്ന സ്‌നേഹത്തേയും ലോകത്തെ പുരോഗതിയിലേക്കു നയിക്കുന്ന പരസ്പര സഹകരണത്തെയും തടഞ്ഞു നിര്‍ത്തുന്നു.അധികാരികളെയും നേതാക്കളെയും അര്‍ദ്ധ ദൈവങ്ങഉാക്കി ആരാധിക്കുന്നു.മനുഷ്യകുടുംബം എന്ന സൗഭാഗ്യം ത്യജിച്ചു മതത്തോട് ചിതറിപ്പാര്‍ക്കുന്നു.

 വിഭിന്ന മതങ്ങള്‍ സ്വാതന്തൃത്തോടെ വര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ മതപരിവര്‍ത്തനം നിരോധിച്ചാല്‍ എന്ത് സംഭവിക്കും..അത് ജനജീവിതത്തെ എങ്ങനെ ബാധിക്കും? മതപരിവര്‍ത്തന നിയമം ഇന്‍ഡ്യേയിലും വേണമെന്ന ആശയം അര്‍ത്ഥമാക്കുന്നതെന്താണ്? ഭൂരിപക്ഷമുള്ള മതവിഭാഗങ്ങള്‍ അധികാരവും പണവും സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശക നിയമമായി ഇതിനെ കാണുമോ? ന്യൂനപക്ഷ മതങ്ങളുേെടയും പിന്നോക്ക സമുദായങ്ങളുടെയും വികസിത പൂരോഗതിക്കെതിരെ സംവിധാനം ചെയ്ത സങ്കുജിത പദ്ധതിയായി കരൂതാമോ? രാഷ്ടീയാധികാരം അധസ്ഥിതര്‍ക്കും ജനകീയ പ്രസ്ഥാനങ്ങളില്‍ പങ്കാളിത്തം സ്ത്രീകള്‍ക്കും നല്‍കണമെന്ന തത്വ പ്രഖ്യാപനം പൂര്‍വാധികം ഉയരൂന്ന ഈ ഘട്ടത്തില്‍ മതപരിവര്‍ത്തനനിരോധനനിയമം നിരത്തുന്നത് എന്തായിരിക്കും? ജന്‍മാവകാശവും സ്വാതന്ത്രവും അത് നല്‍കുമോ?

   ന്യൂനപക്ഷ മതങ്ങളുടെ കൊമ്പുകള്‍ ഛേദിക്കുവാന്‍ നീതി നിഷ്ട ഗവണ്‍മെന്റുകള്‍ തയ്യാറാവൂകയില്ല.നിഷ്പക്ഷതയെ ബന്ധിക്കുകയുമില്ല.ജനതയുടെ അവകാശങ്ങളും സ്വാതന്ത്രവും സംരക്ഷിക്കും.സമത്വവൂം സമാധാനവും നിര്‍വിഘ്‌നം പകരൂന്ന മാനവസംസ്‌കാരം വളര്‍ത്തും.വിഭ്ന്ന വിശ്വാസങ്ങളുടെ രക്ഷാധികാരികളൂം വാക്താക്കളുമായ മത വിഭാഗങ്ങളുടെ മിഥ്യാ ബോധത്തോടു കൂടിയ മാരക സ്ഥാപനങ്ങളെ തടയും.നന്മ എന്താണെന്നും ഏത് കുറവില്‍ നിന്നു്ം വരുന്നുവെന്നും പഠിപ്പിക്കുന്ന ദൈവ വചന ശ്രുശ്രുശയെ നിഷേധിക്കുകയുമില്ല.എങ്കിലും കൂറു മാറുന്നവരും സ്വകാര്യ താല്‍പര്യങ്ങളെ അഴിച്ചു പണിയുന്നവരുമാണ് രാഷ്ട്രീയ കക്ഷികള്‍.അതുകൊണ്ട് കക്ഷി രാഷ്ട്രിയമനുസരിച്ച് ഇളക്കി മാറ്റാനാവാത്ത വിധത്തിലാണ് മൗലികാവകാശത്തെ ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പിച്ചിട്ടുള്ളത്.വ്യക്തി സ്വാതന്ത്രൃത്തിന്റെ വികാസമാണ് ജനായത്ത ഭരണത്തിന്റെ ലക്ഷ്യം.എന്നാല്‍ വിഭാഗീയത സൃഷ്ടിക്കുന്ന അനന്തരാവകാശം ഭരണാധികാരത്തില്‍ സ്ഥാപിക്കുന്നത് ദുരാസക്തിയാണെന്നു കരുതാം.ആത്മഹത്യ ചെയ്തും കൂട്ടക്കൊല നടത്തിയും സ്വര്‍ഗസ്ഥരാവാന്‍ ശ്രമിക്കുന്നവരും മതത്തിലുണ്ട്.

   ദൈവത്തെ ആരാധിക്കുന്ന മതം വിശ്വാസത്തിന്റെ തുടര്‍ച്ചയാണ്.അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഇടുങ്ങിയ വഴികളീലൂടെ വന്നതാണ് ചില മത വീഭാഗങ്ങള്‍. ആകാശവൂം ഭൂമിയും കടലും കാറ്റും കൊള്ളി മിന്നലും സൂര്യനും ചന്ദ്രനും ഇഴജന്തുക്കളും കീടങ്ങള്‍ പോലും ആരാധിക്കപ്പെട്ടു.അജഞതയുടെ കര്‍മ്മങ്ങളായിരുന്നു അവ.പുരാതന പുണ്യ നിവേധ്യങ്ങളില്‍ പലതും പില്കാലങ്ങളില്‍ നിരോധിക്കപ്പെട്ടു.ക്രൂരകര്‍മ്മങ്ങള്‍ കുറ്റ കൃത്യങ്ങളായി എന്നു വരികിലും,ധാര്‍മ്മിക സദാചാരത്തെ വെട്ടികീറുന്ന മാന്ത്രിക ധര്‍മ്മങ്ങളും,നര ബലിയും ,മൃഗബലിയും ഇന്നും മറവിടങ്ങളിലുണ്ട്.

   സാക്ഷരതയും സാമൂഹ്യബന്ധവും ശാസ്ത്ര പുരോഗതിയും ആധുനീക മനുഷ്യനെ നവീകരിച്ചു.അന്ധവിശ്വാസത്തെയും അനാചാരത്തെയും തിരിച്ചറിഞ്ഞു.സത്യത്തേയും മിഥ്യയേയും വേര്‍തിരിച്ചു കണ്ടു.ജീവികളും മനുഷ്യസൃഷ്ടികളും ദൈവങ്ങളല്ലെന്നു പഠിപ്പിച്ചു.നല്ലതിനെ സ്വീകരിക്കാനും മ്‌ളേച്ഛമായതിനെ ഉപേക്ഷിക്കുവാനുമുള്ള ഉള്‍ക്കരുത്തും അവനു ലഭിച്ചു.കെട്ടു കഥകളും കീറാമുട്ടിയും വിട്ടു കളയാന്‍ പക്വത പ്രാപിച്ചു.സത്യ ദൈവത്തെ തിരിച്ചറിയുവാനുള്ള മോഹം,പ്രപഞ്ച രഹസ്യം കണ്ടെത്താനള്ള ദാഹം.ജീവിത യാഥാര്‍ത്ഥ്യങ്ങളൂടെ പ്രഭയിലൂടെ ജ്ഞാനത്തിന്റെ വാഹനത്തില്‍ അവന്‍ നക്ഷത്രങ്ങളെ പിന്‍തുടരുന്നു.എന്നിട്ടും ബഹിരാകാശത്തിലില്ലാത്ത,ഭൂമിയീല്‍ മനുഷ്യന്‍ നട്ടു വളര്‍ത്തിയ മതവൃക്ഷങ്ങളുടെ ചുവട്ടില്‍ അവന്‍ മടങ്ങിയെത്തുന്നു.

  ഇന്‍ഡ്യയില്‍,മതസ്വാതന്ത്രൃവും മതപ്രചാരണവും അനുവധിച്ചിട്ടണ്ട്.അതൂ നിര്‍ത്തലാക്കുന്നതിനുള്ള പരിശ്രമം ജനങ്ങളുടെ ഐക്യത്തിലേക്കുള്ള ധാര്‍മ്മിക മുന്നേറ്റത്തിനു ഉപരോധമാണ്.പണ്ട് രാജ്യങ്ങളില്‍ നിര്‍ബന്ധിത മത പരിവര്‍ത്തന നീയമം നില നിന്നിരുന്നുവെന്ന് രക്തം പുരണ്ട മനുഷ്യ ചരിത്രം പഠിപ്പിക്കുന്നു.നിര്‍ബന്ധിത മതപരിവര്‍ത്തനം മാരകമാണെന്ന വാസ്തവം ആധുനിക ലോകം മനസ്സിലാക്കി,മതേതര സമൂഹം വളര്‍ത്താന്‍ ശ്രമിക്കുന്നു.ഈ നതന പ്രവണതയും ജ്ഞാനത്തില്‍ ഉളവായതാണ്.


മതവൈരുദ്ധ്യം യാഥാര്‍ത്ഥ്യമാണ്. ആചാരങ്ങളും വിശ്വാസവും അതിന്റെ ഹേതുവാകുന്നു. ലോകത്തെ സംഘര്‍ഷങ്ങളിലേക്കുനയിക്കുന്ന കുറ്റകരമായ ശക്തിയും മറ്റൊന്നല്ല. സകലമനുഷ്യരേയും കോര്‍ത്തിണക്കുന്ന കാന്തഗുണം 

സ്‌നേഹമായിരിയ്‌ക്കെ, അതു നിഷേധിക്കുന്ന വിഭാഗീയത മതങ്ങളില്‍ പടരുന്നു. ഇതിന് പരിഹാരമല്ല മതപരിവര്‍ത്തനം. ബാഹ്യകര്‍മ്മങ്ങളും പേരുമാറ്റവും ആധുനികമനുഷ്യന് മാനസാന്തരം നല്‍കുമോ? ധനികതക്കും ശ്രേഷ്ഠ പദവിക്കും വേണ്ടി 

അനാചാരങ്ങളെ ഇറക്കുമതിചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍. പരസ്പരം നന്മചെയ്യണമെന്ന ആദര്‍ശത്തിന്റെ അധപ്പതനമാണ് പുനര്‍മതപരിവര്‍ത്തനത്തില്‍ പ്രകടമാകുന്നത്. മനുഷ്യസ്‌നേഹവും പരസ്പരസമ്പര്‍ക്കവും നിഷേധിക്കുന്ന 

ജഡികമാനസികനില അതു നല്‍കുന്നു. പ്രകാശത്തില്‍ നിന്നും അന്ധകാരത്തിലേക്കുള്ള മടക്കയാത്രയെ പുനര്‍മതപരിവര്‍ത്തനെ അര്‍ത്ഥമാക്കുന്നു. സത്യം മനസിലാക്കാത്തതിനാല്‍. ആദരവും അഭിവാദ്യവും ആരാധനയും വികാരത്തിന്റെ 

പരിണാമമാണ്. അതുകൊണ്ട്, സകല മതവിഭാഗങ്ങളെക്കുറിച്ചു പഠിക്കാനുള്ള അവസരം സര്‍വ്വര്‍ക്കും ലഭിക്കണം. മതങ്ങളുടെ മൂലതത്വങ്ങള്‍ എന്തെന്നും, ആദര്‍ശം ഉദ്ദേശം വിശ്വാസപ്രമാണം സാംസ്‌കാരിക നിയമം സാമൂഹ്യബന്ധം ഇവ 

എങ്ങനെയെന്നും ഏത് അടിസ്ഥാനത്തിന്മേല്‍ നില്‍ക്കുന്നുവെന്നും എങ്ങനെ മറ്റ് മതങ്ങളില്‍ നിന്നും വ്യത്യസ്തമെന്നും എല്ലാവരും തിരിച്ചറിയണം. ജനത്തിന് രക്ഷാസിദ്ധാന്തങ്ങളോടും ദൈവത്തോടും മനുഷ്യവര്‍ഗ്ഗത്തോടും ഉണ്ടായിരിക്കേണ്ട 

ബന്ധത്തെക്കുറിച്ചു ചിന്തിക്കാനുള്ള ധാര്‍മ്മിക വീക്ഷണം ലഭിക്കണം. അപ്പോള്‍ ഉണ്ടാകുന്ന ആഴമേറിയ അറിവും നല്ല മനസാക്ഷിയും ഉപയോഗിച്ചു, നീതീകരണം വഴി, ജനങ്ങള്‍ സത്യവിശ്വാസികളാകും. ഇങ്ങനെ പരിജ്ഞാനത്തിലൂടെ സ്യമേധയാ 

സ്വീകരിക്കുന്ന വിശ്വാസമാണ് മതപരിവര്‍ത്തനത്തിന്റെ കാരണമായിതീരേണ്ടത്, മറിച്ച് പാരിതോഷികമോ പ്രലോഭനമോ കുടുംബവിഷയമോ അല്ല. അങ്ങനെയാണെങ്കിലും, ധാര്‍മികമര്യാദയും ഇന്‍ഡ്യന്‍ ഭരണഘടനയും ലംഘിച്ചു വമ്പിച്ചതോതില്‍ 

മതപരിവര്‍ത്തനം നടത്തുന്നുണ്ട്. നീതിപൂര്‍വ്വമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിന്റെ അഭാവത്തെയാണ് ഇതു പ്രത്യക്ഷമാക്കുന്നത്. മതപരമായ വിഷയത്തില്‍ നിഷ്പക്ഷത പാലിക്കേണ്ട ഭരണകര്‍ത്തൃത്വം 

ചേരിതിരിയുന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും. വിദേശമലയാളികളെ കഷ്ടത്തിലാക്കും. വിഭാഗീയതയുടെ വിധ്വംസനം നേരിടേണ്ടിവരും അവരുടെ നടുവില്‍ ഇന്ന് നിര്‍ഗ്ഗളിക്കുന്ന സമാധാനവും സ്‌നേഹവും വറ്റും.

ഈശ്വരവിശ്വാസം ഭാരതീയസംസ്‌കാരത്തില്‍ അധിഷ്ഠിതമാണ്. അവിടെ ഭിന്നമതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എങ്കിലും, വിശ്വാസികള്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിക്കുന്നു. ഈ സന്തുഷ്ടസാഹചര്യത്തില്‍, സുരക്ഷയോടെ 

അധിവസിക്കുന്ന മുഴുജനത്തെയും ഒരു മതത്തിന്റെ നിയന്ത്രണത്തില്‍ തളച്ചിടാനുള്ള നയവും നിയമനിര്‍മ്മാണവും അമൃതല്ല, ആച്ഛേദനമാണ്. ഒരു മതത്തിനുമാത്രം അദ്വിതീയയോഗ്യത നല്‍കുന്നതും മറ്റുള്ളവ അപരിഷ്‌കൃതമെന്നു കരൂതൂന്നതും 

മാതൃകാപരമോ? സകല മതങ്ങള്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശവും സ്വാതന്ത്ര്യവും അധികാരത്തിനും ആധിപത്യത്തിനും വേണ്ടി നിയന്ത്രിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യുന്നത് അദൈ്വതമോ?

രാജ്യം ഒരു മതത്തിന്റെ മാത്രം അധികാരത്തിനും ഭരണത്തിനും അധീതമാകരുതെന്നും, വിഭാഗീയചിന്തയോടെ ഒരു പൗരനെയും വേദനിപ്പിക്കരുതെന്നും, എല്ലാ ജനവര്‍ഗ്ഗങ്ങള്‍ക്കും നല്‍കിയിട്ടുള്ള രാഷ്ട്രീയസമത്വം നഷ്ടപ്പെടുത്തരുതെന്നും ഭരണഘടന 

വ്യക്തമാക്കിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം ആരാധനാസ്വാതന്ത്ര്യം തോഴില്‍സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യം സഞ്ചാരസ്വാതന്ത്ര്യം എന്നിവ ഇന്‍ഡ്യന്‍പൗരന്റെ അവകാശത്തില്‍ അധിഷ്ടിതമാണ്. എന്നാല്‍, മതപരിവര്‍ത്തന നിരോധന നിയമം അവയെ 

ചീകിച്ചെറുതാക്കും. ഇതു വിദ്വേഷവും വെറുപ്പും വിഭാഗീയതയും അടിച്ചേല്‍പ്പിക്കും. പണ്ട്, നിയമം മൂലം നിരോധിക്കപ്പെട്ട അനാചാരങ്ങള്‍ ജനസമൂഹത്തില്‍ മടങ്ങിയെത്തുക ന്യൂനപക്ഷ മതങ്ങളുടെ സാമ്പത്തികത്തകര്‍ച്ചക്കു കാരണമാകും. 

പിന്നോക്ക സമുദായങ്ങളുടെ വികസനസാദ്ധ്യത മുരടിക്കും. ആശയദാരിദ്ര്യവും ദുഷ്ടതയും ഉള്ളവരില്‍ വിധ്വംസകവികാരങ്ങള്‍ തിളച്ചുപൊന്തും. നിഷ്പക്ഷതയുള്ള ഭരണകൂെടം മാറ്റപ്പെടും. വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ ദുഷിപ്പ് പടര്‍ന്നൊഴുകും. 

മനസ്സില്‍ ഇറ്റു നില്‍ക്കേണ്ട മനുഷ്യസ്‌നേഹം വറ്റും അതുകൊണ്ട്, ഒരു ആത്മീയഭവനത്തിന്റെ സത്യപ്രകാശത്തിലും ശാന്തി ചൊരിയുന്ന ജീവിതത്തിലും സകല സമുദായങ്ങളും ചേരണമെന്ന് ആഗ്രഹിക്കുന്ന ജനം ആവശ്യപ്പെടുന്നത്, 

മതപരിവര്‍ത്തന നിരോധന നിയമം നിഷേധിക്കണമെന്നാണ്. ഭരണാധികാരത്തിന്റെ ധാര്‍മ്മികത്തകര്‍ച്ചയെ നീതിനിര്‍വ്വഹമസംവിധാനം വഴി പരിഹരിക്കണമെന്നാണ്.

കാണാത്തകാര്യങ്ങളില്‍ വിശ്വസിക്കുന്ന മതങ്ങളും കാണുന്നകാര്യങ്ങളില്‍ വിശ്വസിക്കുന്ന ജനങ്ങളും തമ്മില്‍ അകലുന്നു. മതം രാഷ്ട്രീയത്തിന്റെ വക്താവായും രാഷ്ട്രീയകക്ഷി മതവാദിയായും മാറുന്നത് ഇന്നത്തെ ഇടിച്ചിലാണ്. ഉറച്ചുനില്‍ക്കാനും 

തഴച്ചുവളരുന്നതിനുമുള്ള നയതന്ത്രപരമായുള്ള പ്രവണതയാണ് ഈ മാറ്റത്തിന്‍െ പിന്തുണ. മതവിശ്വാസം വ്യക്തിപരമാണ്. അതുകൊണ്ട്, ഒരു മതത്തിലോ വിവിധമതങ്ങളിലോ പക്ഷപാതസ്വഭാവമുള്ള മതങ്ങളില്‍പ്പോലുമോ ഉണ്ടായിട്ടുള്ള 

വിശ്വാസപ്രമാണങ്ങളെ സ്വീകരിക്കുവാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. ഒരു മതത്തില്‍ മാത്രമേ വിശ്വസിക്കാവൂ എന്ന് നിര്‍ദേശിക്കുന്ന നിയമം മതത്തിന്റേതുമാത്രമാണ്. ഏതു മതത്തില്‍ തുടരുമ്പോഴും, മറ്റ്മതങ്ങളിലെ നല്ലകാര്യങ്ങള്‍ 

അനുകരിച്ചു ജീവിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. ലോകസമാധാനത്തിനും സുരക്ഷക്കും ആവശ്യമായത് മാരകായുധമല്ല പിന്നയോ മതസൗഹാര്‍ദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെയും ഭീഷണിയുടെയും സമ്മര്‍ദ്ധത്തിന്‍ കീഴില്‍ 

മാതൃകായോഗ്യമായ കുടുംബജീവിതം നയിക്കുവാനും, സകലരേയും സ്‌നേഹിക്കുവാനും സാദ്ധ്യമല്ലെന്ന് പുത്തന്‍ തലമുറ മനസിലാക്കുന്നു. അതുകൊണ്ട് സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന്, സത്യസന്ധതയും സ്വഭാവശുദ്ധിയും 

പകരുന്നതിന് ആദരണീയമായമായ നിഷ്പക്ഷതയിലൂടെ, സൗഹാര്‍ദതയുടെ ഏകോപനത്തിലേക്ക് സകലമതങ്ങളും കടന്നുവരട്ടെ! അങ്ങനെ നമ്മുടെ ജന്മദേശം നന്മയുടെ പോറ്റമ്മയായി വാഴട്ടെ! അതിനു പുതുവത്സരത്തിന്റെ നിത്യനൂതനമായ അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക