മലയാളി സാഹിത്യകാരന്മാരെ സാംസ്കാരികമായ ഔന്ന്യത്യത്തോടെ ലോകമലയാളികള്‍ക്ക് മുന്പില് അവതരിപ്പിച്ച ആദ്യത്തെ പ്രവാസി സംഘടനയാണ് ഫൊക്കാനാ. തകഴിശിവശങ്കരപ്പിള്ളയില് തുടങ്ങി നവാഗതപ്രതിഭയായ സുഭാഷ് ചന്ദ്രനില്‍ വരെ എത്തി നില്ക്കുന്നു ഈ ഔന്നത്യം.
സാഹിത്യകാരന്മാരേയും, ചലചിത്രപ്രവര്‍ത്തകരേയും എന്നും ആദരിക്കുവാന്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള ഫൊക്കാനാ ജനുവരി 24ന് കോട്ടയത്ത് നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു.
മലയാളത്തിന്റെ ബഹുമാനപ്പെട്ട കവയത്രിയും, ആക്റ്റിവിസ്റ്റുമായ സുഗതകുമാരി, മലയാള ചലച്ചിത്രലോകത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായി ഫൊക്കാന സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോണ്‍.പി.ജോണ്‍ ഈ-മലയാളിയോട് പറഞ്ഞു. റോസ്മേരി, ജോസ് പനച്ചിപ്പുറം എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.