Image

അക്ഷര നഗരിക്ക് ശ്രേഷ്ഠ മലയാള പുണ്യമായി ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍

അനില്‍ പെണ്ണുക്കര Published on 21 January, 2015
അക്ഷര നഗരിക്ക് ശ്രേഷ്ഠ മലയാള പുണ്യമായി ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍
ഫൊക്കാനായുടെ ഏഴാമത് കേരളാ കണ്‍വന്‍ഷന് ഇനി രണ്ട് ദിനം കൂടി. ജനുവരി 24ന് അക്ഷരനഗരിയായ കോട്ടയത്തിന് ശ്രേഷ്ഠ മലയാളത്തിന്റെ പുണ്യമായി ഫൊക്കാനായുടെ കേരളാ കണ്‍വന്‍ഷന് തിരശ്ശീല ഉയരുന്നു.

ഏതൊരു ജനതയുടേയും, സാമൂഹികവും, സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ഠിതമായ വികസനത്തിലൂടെയാണെന്ന തിരിച്ചറിവാണ് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാനായുടെ കേരളപ്രവേശം കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി നടത്തിയ ആറ് കേരളാ കണ്‍വന്‍ഷനുകള്‍ മലയാളിക്ക് കാണിച്ചുതന്നത്.
മാതൃഭാഷാ തിരസ്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ മാനവികതയും, സാമൂഹ്യബോധവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ്. ഫൊക്കാനയുടെ ഉത്ഭവത്തിന് കാരണം കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ സ്പന്ദനമായി ഫൊക്കാനയ്ക്ക് മാറാന്‍ കഴിഞ്ഞതും ഈ സാമൂഹ്യബോധവും പ്രതിബന്ധതയും കൊണ്ട്മാത്രമാണ് ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ എന്ന ബൃഹത്തായ ഒരു പദ്ധതി മാത്രം മതി ഈ സംഘടനയെ മറ്റു സംഘടനകളില്‍നിന്ന് വ്യത്യസ്തമാക്കുവാന്‍. 

മലയാളം മാതൃഭാഷയായ കേരളത്തില്‍ മാതൃഭാഷ പഠിക്കുവാനുള്ള അവസരം പോലും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ അക്ഷരനഗരിയിലെ ഒത്തുചേരലിന് വലിയ പ്രാധാന്യമുണ്ട്.

മലയാള സിനിമയെ വിശ്വോത്തരമാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍, മലയാളത്തെ സ്‌നേഹിക്കുന്ന സുഗതകുമാരി മുതല്‍ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ മുപ്പതിലധികം അക്ഷരസ്‌നേഹികളെ അണിനിരത്തിയാണ് ഫൊക്കാനാ കേരള കണ്‍വന്‍ഷന്‍ കോട്ടയം ആര്‍ക്കാഡിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ജനുവരി 24ന് നടക്കുക.

പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി ആളും, ആരവങ്ങളുമില്ലാതെ ഫൊക്കാനാ നേതാക്കള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ക്കൊപ്പം ഒരു കുടുംബസംഗമം വിവിധ വിഷയങ്ങള്‍ ആത്മാര്‍ത്ഥമായി ചര്‍ച്ച ചെയ്യുവാന്‍ ഒരുക്കുന്ന വേദികള്‍.

ബിസിനസ് സെമിനാര്‍, മാധ്യമസെമിനാര്‍, ചാരിറ്റി പ്രോഗ്രാം, കലാപരിപാടികള്‍ എന്നിങ്ങനെ തരു തിരിച്ചിരിക്കുന്ന വിവിധ സെഷനുകളില്‍ കേരളാ ഗവര്‍ണര്‍ മുതല്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് പങ്കുകൊള്ളുക. കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍പ്രകാശ്, കെ.സി.ജോസഫ്, അനൂപ് ജേക്കബ്, വി.എസ്്. ശിവകുമാര്‍ എം.എല്‍.എമാരായ പി.സി.വിഷ്ണുനാഥ്, രാജു ഏബ്രഹാം, ബെന്നി ബഹനാന്‍, സുരേഷ് കുറുപ്പ്, സിഎഫ് തോമസ്, എംപിമാരായ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി എന്നിവര്‍ രാഷ്ട്രീയരംഗത്തു നിന്നും പങ്കെടുക്കുമ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സുഗതകുമാരി, റോസ്‌മേരി, ജോസ് പനച്ചിപ്പുറം എന്നിവര്‍ സാഹിത്യരംഗത്തുനിന്നും ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന് അനുഗ്രഹവുമായി എത്തും.

കേരളത്തിലെ വിവിധ പത്രദൃശ്യമാധ്യമങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍ ചടങ്ങിന്റെ മറ്റൊരു പ്രത്യേകതയാണ്. അമേരിക്കയില്‍ നിന്നും കേരള മാധ്യമരംഗത്ത് ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയ സംഘടന കൂടിയാണ് ഫൊക്കാന. 2004 ല്‍ കൊച്ചിയില്‍ നടന്ന കേരളാകണ്‍വന്‍ഷനില്‍ മാധ്യമശ്രീ പുരസ്‌കാരം ലഭിച്ചത് ഏഷ്യാനെറ്റ് എഡിറ്റര്‍ ശ്രീ.ടി.എന്‍.ഗോപകുമാറിനായിരുന്നു. അതുകൊണ്ടുതന്നെ ഫൊക്കാനയുടെ മാധ്യമ സമ്മേളനം മാധ്യമ സാംസ്‌കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്.

മാധ്യമ സമ്മേളനത്തിനും പൊതുസമ്മേളനത്തിനും ശേഷം അനുഗ്രഹീത ഗായകന്‍ ഫ്രാങ്കോയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയോടെ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് തിരശ്ശീല വീഴും.

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കുന്നത് പ്രസിഡന്റ് ഡോ.ജോണ്‍ പി.ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍ക്കെ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചേല്‍, ട്രഷറാര്‍ ജോയി ഇട്ടന്‍, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാനും, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ പോള്‍ കറുകപ്പിള്ളില്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ തുടങ്ങിയവരാണ്.
അക്ഷര നഗരിക്ക് ശ്രേഷ്ഠ മലയാള പുണ്യമായി ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍അക്ഷര നഗരിക്ക് ശ്രേഷ്ഠ മലയാള പുണ്യമായി ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍അക്ഷര നഗരിക്ക് ശ്രേഷ്ഠ മലയാള പുണ്യമായി ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക