Image

ചില പെണ്‍കുട്ടികള്‍ അങ്ങെനെയാണ് (തമ്പി ആന്റണി)

Published on 31 March, 2015
ചില പെണ്‍കുട്ടികള്‍ അങ്ങെനെയാണ് (തമ്പി ആന്റണി)
കാറ് കൊട്ടാരക്കടവി ലെത്തിയപ്പോള്‍ കുറുവച്ചന് വല്ലാത്തൊരുത്സാഹം തോന്നി . െ്രെഡവറോട് കാറ് നിര്‍ത്താന്‍പറഞ്ഞു. . പഴെയ മാണീസ് ഹോട്ടലിന്‍റെ മുന്പിലാണ് വണ്ടി നിര്‍ത്താന്‍ പറഞ്ഞതെങ്കിലും അങ്ങെനെ ഒരു ഹോട്ടലുന്നും അവിടെ കണ്ടില്ല . അന്നൊക്കെ ഞങ്ങള്‍ കുട്ടികളുടെ ഒരു പ്രധാന സംഗമസ്ഥാനം മാണീസ്‌ഹോട്ടലായിരുന്നു . ഉടമസ്ഥന്‍മാണിക്ക് കുട്ടികളോട് ഒരു പ്രത്യേക ഇഷ്ട്ടവുമായിരുന്നു. അതൊക്കെ പഴയ കഥ .ഇപ്പോള്‍ ആസ്ഥാനത് പുതിയ ഒരു ഇരുനിലകെട്ടിടമാണ്. മുകളില്‍ ബാങ്കും താഴെ ബേക്കറിയുമൊക്കയായി ആകെ ഒരു മാറ്റത്തിന്റെ പ്രതീതി. എന്നാലും ആ പഴയ ബസ്സ്­ സ്‌റ്റോപ്പ് ഇപ്പോഴും അവിടെതന്നെയുണ്ട്­. മാണീസ്‌ഹോട്ടലിന്‍റെ തോട്ടതിര്‍ വശത്താണ്. കോളേജു കുട്ടികളല്ലാതെ മറ്റുള്ളവരെ വളെരെ വിരളമായിട്ടേ അവിടെ കാണാറുള്ളു . ഇടക്കിടെ വന്നുപോകുന്ന ബസുകള്‍. തലങ്ങും വിലങ്ങും ഓടുന്ന ഒട്ടോറിഷകള്‍ എല്ലാംകൂടി ശബ്ദമുഖരിതമാണ് കൊട്ടാരക്കടവ് അന്നത്തെ ആ ശാന്തത എവിടെയോ നഷ്ട്മായതുപൊലെ. കൊട്ടാരക്കടവ്കവലയില്‍നിന്നു താഴോട്ടു കിടക്കുന്ന കൊച്ചു വഴിയുണ്ടായിരുന്നത് അല്‍പ്പമൊന്നു പരിഷ്ക്കരിച്ചിട്ടുണ്ട്. അതുവഴി പുഴക്കടവിലേക്ക് തലച്ചുമടുമായിആളുകള്‍ നടന്നുപോകുന്നതിനുമാത്രം മാറ്റമൊന്നുമില്ല. എന്നാലും കുറുവച്ചനു കാറില്‍നിന്നു ഇറങ്ങണമെന്നു തോന്നിയതേയില്ല. െ്രെഡവറോട് കാറുമുന്നോട്ടെടുക്കാന്‍പറഞ്ഞു . വര്‍ഷങ്ങള്‍ക്കു ശേഷം പഠിച്ച കോളേജിലേക്ക് വീണ്ടും വരിക. അതും പ്രത്യേകം ഷെണിക്കപ്പെട്ട ഒരഥിതിയായി ഒരു സിംപോസ്യത്തില്‍ പങ്കെടുക്കാന്‍ . മനസിന്­ ഒരിക്കലുമില്ലാത്തഒരുന്മേഷം .പഴയഓര്‍മ്മകളിലേക്ക് വീണ്ടും വഴുതിവീഴുന്നതുപോലെ. പഷെ അവിടെവെച്ച് ആരതി എന്നു പേരുള്ള മറ്റൊരു പെണ്‍കുട്ടിയെ കാണുമെന്ന് ഒട്ടും പ്രതീഷിച്ചതേയില്ല. പെണ്‍കുട്ടിയുടെ പേരു ചോദിക്കാന്‍ ഒരു കാരണവുമുണ്ട് . പ്രബ്ന്ധാവതാരകനായി തന്നെ സ്‌റ്റേജിലേക്ക് പൂക്കള്‍തന്ന് ആനയിച്ചത് ആ സുന്ദരിക്കുട്ടിയായിരുന്നല്ലോ. ഒരു ഔപചാരികത എന്ന നിലയില്‍ പേര് ചോദിക്കുംബോള്‍ കേവലം ഒരു കൌതുകമാല്ലാതെ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. പുഞ്ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടി മറുപടി പറഞ്ഞു .

"ആരതി കൃഷ്ണന്‍'

ആ വിടര്‍ന്ന പുഞ്ചിരി നാണം കുന്നുങ്ങുന്ന കണ്ണുകളിലെ നഷത്രങ്ങള്‍. എല്ലാം അയാളുടെ മനസിനെ വീണ്ടും ആ വിസ്മയലോകത്തേക്ക് ആരോ കൂട്ടികൊണ്ടുപോയതുപോലെ . ഉത്തരമില്ലാത്ത ചോദ്യചിന്നംപോലെ മനസിനെ അലട്ടിയിരുന്ന ആ ആരതികുട്ടി. ആ പോയ കാലത്തേക്ക് മനസ്സ് പാഞ്ഞുപോകുന്നതുപോലെ . ഏതായാലും ഒരു കാര്യം സത്യമാണ് ആ പെണ്‍കുട്ടിയുടെ പേരുപോലും തന്‍ മറന്നിരുന്നു. എന്തായാലും ആരതീ കൃഷ്ണന്‍ എന്നായിരിക്കാന്‍ വഴിയില്ല . പഷെ ആദ്യ സംഗമത്തില്‍തന്നെ എല്ലാം മറന്ന ആ നിമിഷങ്ങള്‍ അങ്ങെനെ അത്ര പെട്ടന്ന് കാലത്തിനു മായിച്ചുകളയാന്‍ പറ്റില്ലല്ലോ . എന്നാലും അന്ന് അതെങ്ങെനെ സംഭവിച്ചു . എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല . സിംപോസിയംകഴിഞ്ഞു വീട്ടിലെത്തിയിട്ടും എന്നോ മറക്കാന്‍ ശ്രമിച്ച ആ ആരതിക്കുട്ടിയുടെ ഓര്‍മ്മകള്‍ അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു .

പെട്ടന്ന് ഓര്‍മ്മവന്നത് ആ മലയോര ഗ്രാമത്തിലെ ഗുഡ് ഷെപ്പേര്‍ട് ഹോസ്പിറ്റലാണ്. പകല്‍വെളിച്ചത്തില്‍ പോലും ഇരുട്ട് പൊതിഞ്ഞ ഇടനാഴികള്‍. വെള്ള ചായമടിച്ച അഴുക്കു പുരണ്ട പൊട്ടിപൊളിഞ്ഞ പുറംഭിത്തികള്‍. അവള്‍ അന്ന് എന്തിനാണ് കോറിടോറിലൂടെ ഞാന്‍ നടന്നപ്പോള്‍ എന്‍റെ പിന്നാലെ വന്നത് . ഇടനാഴികളില്‍ അവിടവിടെ വെളിച്ചം കുറഞ്ഞ ബല്‍ബുകളായിരുന്നു. തൊട്ടടുത്തു വന്നപ്പോഴാണ് ആ മുഖം വ്യക്തമായി കണ്ടത് . പാവാട പ്രായമെത്തിയ ഒരു പെണ്‍കുട്ടിയാണെന്ന് തോന്നിയതും ആ അരണ്ട വെളിച്ചത്തിലായിരുന്നു. അത്രക്കൊന്നും ആള്‍താമസ്സമില്ലാത്ത ആ കുന്നിന്‍ മുകളില്‍ ഒരൊറ്റയനെപ്പോലെ നില്ക്കുന്ന പഴെയ ഇരുനില കെട്ടിടം അതാണ്­ ഗുഡ് ഷെപ്പാര്‍ഡ്­ ഹോസ്പിറ്റല്‍ . പേരുപോലെ അത്ര വലിയ ആശുപത്രി ഒന്നുമല്ലെങ്കിലും ആ മലയോര ഗ്രാമത്തിനു ഒരാശ്വാസം തന്നെയായിരുന്നു സ്ഥാപനം .. ചുറ്റും വന്മരങ്ങളാണ്. പഴയകാല പ്രതാപത്തെ ഓര്‍മ്മപ്പെടുത്തുവാന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു ബാക്കിപത്രംപോലെ മുറ്റത്തു ചിതറിക്കിടക്കുന്ന പൂന്തോട്ടങ്ങള്‍. പണ്ട് ഹോസ്പിറ്റലിന്‍റെ യവ്വ്‌നകാലത്ത് സായിപ്പുണ്ടാക്കിയതാവാം .ഹോസ്പ്പിറ്റലിലേക്ക് മലകയറി വരുന്ന ഒരു കൊച്ചു റോഡുണ്ട്­ . ഒരുകാലത്ത് തറിട്ടിരുന്നു എന്നോര്മ്മിപ്പിക്കുന്ന ചെമ്മണ്‍ പാത . പുതിയതായി വന്ന ഡോക്ടര്‍ അല്പ്പം പേരു കേട്ടതാണെന്നു ആരോ പറഞ്ഞരിഞ്ഞു. അങ്ങെനെ കുറച്ചാളൊക്കെ വരാന്‍ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. അന്ന് ആ ഹോസ്പ്പിറ്റലിന്‍റെ കോറിഡോറില്‍കൂടി എന്തിനാണ് ഈ പെണ്‍കുട്ടി ഒറ്റക്കു നടക്കുന്നത് എന്നൊരു നിമിഷനേരം ആലോചിച്ചു നിന്നുപോയി . അവളുടെ ആരെങ്കിലും അവിടെ ഉണ്ടാകുമെന്നുള്ളത് ഏതാണ്ട് ഉറപ്പുള്ള കാര്യമാണ് എന്ന്­ കുറുവച്ചനു തോന്നിയിരുന്നു . എല്ലാ ചികിത്സക്കും കൂടി ഒരേ ഒരു ഡോക്ടറേ ഉണ്ടായിരുന്നുള്ളൂ . അതുകൊണ്ട് രോഗികളും കുറവായിരുന്നു . എല്ലായിടത്തും ഒരു വിജനത . താഴവാരത്തുനിന്നു ഇടനാഴിയിലേക്ക്­ തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. അയാള്‍ അല്‍പ്പം ഒന്ന് പരിഭ്രമിച്ചെങ്കിലും അവള്‍ അറിഞ്ഞിരിക്കാനിടയില്ല. പഷെ അവളുടെ കണ്ണുകളില്‍ ഭീതി നിഴലിച്ചിരുന്നു . അടുത്തുചെന്നാല്‍ ഓടിപ്പോകുമെന്ന് ഒരുനിമിഷം അയാള്‍ സംശയിച്ചെങ്കിലും അങ്ങെനെ സംഭവിച്ചില്ല. അവള്‍ അല്‍പ്പം അകലത്തിലായി നിന്ന് ആ അരണ്ട വെളിച്ചത്തില്‍ തന്നെ നോക്കുകയായിരുന്നു എന്ന് കുറുവച്ചനു മനസിലായി .

അങ്ങെനെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രൊഫെഷണല്‍ കോളേജില്‍ പഠിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു പെണ്‍കുട്ടിയോട് എങ്ങെനെ പെരുമാറണം എന്നൊന്നും കുറുവച്ചനറിവില്ലായിരുന്നു. എന്നാലും അപ്പോള്‍ തോന്നിയതുമാത്രമാണ് ആവശ്യപ്പെട്ടത്. അതും ഒരു ചോദ്യം . ഒട്ടും പ്രതീഷയില്ലായിരുന്ന ഒരു കുസൃതി ചോദ്യമായിരുന്നെങ്കിലും സംഭവിച്ചത് അഷരാര്‍ഥത്തില്‍ അയാളേ അബരിപ്പിച്ചു. എല്ലാം പെട്ടന്നായിരുന്നു എന്ന് തീര്‍ത്തുപറയാനും പറ്റില്ല. കാരണം അയാളുടെ വല്യമ്മച്ചിയും പെണ്‍കുട്ടിയുടെ അച്ഛനും ആ കൊറിഡോറിനടുത്തുള്ള അടുത്തടുത്ത മുറിയിലായിരുന്നു . കുറുവച്ചന്‍ തന്‍റെ വല്യമ്മച്ചിയുടെ കട്ടിലിനടുത്തുള്ള പഴയ ആണിയിളകിയ തടിക്കസേരയില്‍ അല്പം പേടിച്ചാണിരുന്നത്. പെണ്‍കുട്ടി മുറിയുടെ വാതുക്കലൂടെ ഒരു മൂന്നുതവണെയെങ്കിലും എന്തോ ആവശ്യത്തിനെന്ന വ്യാചേന നടന്നുപോയിരിന്നിരിക്കണം . മൂന്നാമത്തെ പ്രാവശ്യം കുറുവച്ചന്‍ എല്ലാ ധൈര്യവും സംഭരിച്ച് ഒന്നു ചിരിച്ചു എന്നത് സത്യമാണ്. അപ്പോള്‍ അവള്‍ അര്‍ഥംവെച്ചൊരു പുഞ്ചിരി സമ്മാനിച്ചതും ചുറ്റുപാടും കണ്ണോടിച്ചതും അയാള്‍ ശ്രദ്ധിച്ചിരുന്നു. അവളുടെ പിടക്കുന്ന കണ്ണുകള്‍ഒന്നുമിന്നി മറഞ്ഞതുപോലെ. കുറേനേരം പെണ്‍കുട്ടിയെ കാണാതിരുന്നപ്പോള്‍ കുറുവച്ചനു പെട്ടന്നൊരു അങ്ങലാപ്പ് . അവള്‍ പുഞ്ചിരിച്ചതുകൊണ്ട് മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടാവാന്‍ വഴിയില്ല . കുറുവച്ചന്‍ ധൈര്യമായി പെണ്‍കുട്ടി കയറിയ മുറിയുടെ വാതുക്കലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . അകത്താരോ കിടപ്പുണ്ടെന്നും മനസിലായി . അങ്ങെനെ രാജ്യന്തിരഭാഷയിലും ചിരിയിലും തുടങ്ങിവെച്ച നാടകത്തിന്റെ ക്ലൈമാക്‌സാണ് നേരത്തെ സൂചിപ്പിച്ചതും പറയാന്‍ മടിച്ചതുമായ് കാര്യം . ഇടനാഴിയിലേക്ക്­ വിളിച്ചതും ഒരു ചുബനം ചോദിച്ചതും.

പിന്നീട് പെണ്‍കുട്ടിയോട് കുറുവച്ചന്‍ ഗുഡ് ഷെപ്പേര്‍ഡു ഹോസ്പിറ്റലിന്റെ പിറകുവശത്തുള്ള വലിയ മരത്തിന്റെ ചുവട്ടിലേക്ക്­ അവനെ അനുഗമിക്കാന്‍ പറഞ്ഞു . അവള്‍ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ അവന്‍റെയൊപ്പം നടന്നു. അവിടെക്കിടന്ന പഴകിയ ചാരുബഞ്ചില്‍ അവന്‍ ഇരുന്നു . അവള്‍ പോക്കുവെയിലിനു അഭിമിഖമായി അവനേ നോക്കിനിന്നു. ആ ചുവന്ന സന്ധ്യാവെളിച്ചതില്‍ അവളുടെ മുടികള്‍ക്കു സ്വര്‍ണ്ണനിറമായിരുന്നു എന്നവനു തോന്നി. കണ്ണുകളില്‍ നഷത്രങ്ങള്‍ മിന്നി മറയുന്നതുപോലെ. ഒക്കെ അതേ പ്രായത്തിലുള്ള ഏതൊരു പെണ്‍കുട്ടിയുടെയും പ്രത്യേകതകള്‍ ആയിരിക്കാമെന്നു അറിയാമായിരുന്നിട്ടും ഗോതബിന്‍റെ നിറമുള്ള ആ സുന്ദരിക്കുട്ടിയോട് വെറുതെ ഒരിഷ്ട്ടം തോന്നിയിരുന്നു. ഏതോ ഒരു സിനിമാപാട്ടുപോലെ " എന്തിനോ തോന്നിയോരിഷ്ട്ടം എപ്പോഴോ തോന്നിയോരിഷ്ട്ടം" അതുകൊണ്ടാണ അങ്ങെനെ ഒരു ചോദ്യം ചോദിച്ചത്.

"നീ എന്തിനാണ് എന്നെ അനുസരിച്ചത്?"
" എന്നോട് ചോദിച്ചു വാങ്ങിയതല്ലേ "
അങ്ങനെ ആരുചോദിച്ചാലും കൊടുക്കാനുള്ളതാണോ"
"അല്ലെന്നെനിക്കറിയാം"
"പിന്നെ എന്തിനാണ് ഒരു ചുബനം മാത്രം"
"അത്രെക്കിഷ്ട്ടമായി , അതുകൊണ്ടു തന്നെ "
" അപ്പോള്‍ ലവ് അറ്റ്­ ഫസ്റ്റ്‌സൈറ്റ് ആണോ'
അതൊന്നും എനിക്കറിയില്ല'

മഞ്ഞ ലോങ്ങ്­ സ്‌കേര്‍ട്ടും ബ്രൌണ്‍ നിറത്തിലുള്ള ബ്ലൌസുമണിഞ്ഞആ സാധാരണ ഗ്രാമീണപ്പെണ്‍കുട്ടിയോട് ഇനിയും ആരേയും അനുസരിക്കില്ലാ എന്നു വാക്കു തരണം എന്നു പറയണമെന്നു തോന്നി. പക്ഷെ പറഞ്ഞില്ല . അങ്ങനെ ആധികാരികമായി പറയാനുള്ള അടുപ്പമൊന്നും ഒരു ചുംബനത്തിലൂടെ ഉണ്ടാകുമോ ?.
എന്നാലും പേരു ചോദിച്ചു .

"ആരതി'
" എന്നോട് പേരു പറഞ്ഞില്ലല്ലോ
"കുറുവച്ചന്‍ , പള്ളിവാതുക്കല്‍ കോരയുടെ മകന്‍. എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്ഷം ആണ്"

"ഓ വലിയ എഞ്ചിനീയര്‍ ആണല്ലേ ?പള്ളിവാതുക്കല്‍ കോര . കേട്ടിട്ടുണ്ട് . റബ്ബര്‍ മുതലാളിയല്ലേ"

" അതേ കൊരമുതലാളി"

" ഞങ്ങള്‍ പാവങ്ങളാണ് . അച്ഛന് താഴ്വാരത്ത് ചായക്കട , അമ്മ നേരത്തേപോയി. അച്ഛന് എന്തോ രോഗമാണ് . അതാ ഇപ്പം ഇവിടെ . ചികിത്സിച്ചാല്‍ ഭേതമാകാത്ത ഏതോ രോഗമാണന്നാണ് ഡോക്ടര്‍ പറഞ്ഞത്"

" എല്ലാം ഒരു നിമിത്തമാ "
" അച്ഛന് അസുഖം വന്നതോ"
'എല്ലാം...അല്ലെങ്കില്‍ നമ്മള്‍ ഒരിക്കലും കാണുമായിരുന്നില്ലല്ലോ"

അവള്‍ അല്പ്പമോന്നു പതറിയതുപോലെ. അങ്ങെനെ പറയേണ്ടിയിരുന്നില്ലായിരുന്നു എന്നു കുറുവച്ചനു തോന്നി. അവള്‍ കണ്ണില്‍ തന്നെ നോക്കി പറഞ്ഞു.

" അച്ഛന്‍ വിളിക്കും എനിക്കു പോകണം"
" കോളേജിലെ അഡ്രസ്­ തരുമോ"
" പാരലല്‍ കോളേജിലാ ഒന്നാം വര്‍ഷം "
"എനിക്കെഴുതെണ്ട . അച്ഛനറിയും"
' എനിക്കെഴുതുമോ അഡ്രസ്­ തരാം " കുറുവച്ചന്‍ പറഞ്ഞു.
അവള്‍ അവന്‍റെ കണ്ണുകളിലേക്കു നോക്കി. പതുക്കെ പറഞ്ഞു .
" എഴുതാം .. എന്തെഴുതണം "
"എന്തുവേണമെങ്കിലും എഴുതാം. ഒരു നിബന്ധനമാത്രം "
" അതെന്താണ്"

ആദ്യം ചോദിച്ചുവാങ്ങിയത് എല്ലാ കത്തിലുമുണ്ടാകണം "

ജീവിതം അങ്ങേനെയാണ് കണ്ടുമുട്ടുന്നവരെയൊക്കെ ചിലപ്പോള്‍ വീണ്ടും കണ്ടെന്നു വരാം. അല്ലെങ്കില്‍ പിന്നീട് ഒരിക്കലും കണ്ടുമുട്ടിയില്ലന്നും വരാം. വെറും മണിക്കൂറുകള്‍ മാത്രം പരിചയമുള്ള ഒരു പെണ്‍കുട്ടിയോട് അങ്ങെനെയൊക്കെ പറഞ്ഞതും പെരുമാറിയതും അത്ര പന്തിയല്ലായിരുന്നു എന്നുപോലും കുറുവച്ചനു അന്നു തോന്നിയിരുന്നു .

പക്ഷെ അവള്‍ വീണ്ടും ചിരിച്ചു . പ്രസിദ്ധമായ മൊണാലിസ്സ എന്ന പെയിന്‍റിങ്ങിലെ നിഘൂടമായകള്ളച്ചിരിയേപ്പറ്റി എവിടെയോ വായിച്ചതോര്‍ത്തു. ആരതിയുടെ ചിരിയുടെ അര്‍ഥവും അവനു മനസിലായില്ല . യാത്ര പറയാനും തോന്നിയില്ല . എന്നാലും മനസില്ലാ മനസോടെ യാത്ര പറഞ്ഞു . വല്ല്യമ്മച്ചിയെ ഒന്നുകൂടി കണ്ട് യാത്രപരഞ്ഞിട്ടു ഗുഡ് ഷെപ്പേര്‍ട് ഹോസ്പ്പിറ്റല്‍ ഗൈറ്റ്കടന്ന്‌ചെമ്മന്‍പാതയിലൂടെ കവലയിലേക്കു നടന്നു . താഴ്വാരത്തുനിന്നുള്ള കാറ്റിനു ശക്തി കൂടികൂടി വന്നിരുന്നു . ആകാശത്തിന്‍റെ അങ്ങേയറ്റം കറുത്തുതുടങ്ങിയതുപോലും അപ്പോഴാണ്­ അറിഞ്ഞത് . പോകേണ്ട ബസ്സുകള്‍ പലതും പോയിക്കഴിഞ്ഞിരുന്നു .ആ സന്ധ്യയില്‍ ആരതിയുടെ അടുത്തിരുന്നപ്പോള്‍, സംസാരിച്ചപ്പോള്‍ , സമയത്തെപ്പറ്റി ഓര്‍ക്കാതിരുന്നതില്‍ പരിഭവം തോന്നി . താമസ്സിയാതെതന്നെ കയറ്റം കയറിവരുന്ന സര്‍ക്കാരുവണ്ടിയുടെ ഞരക്കം കേട്ടു. അവസാനത്തെ ബസ്സാണെന്ന് ആരോ പറയുന്നതുകെട്ടു. തിക്കും തിരക്കുമുണ്ടായിരുന്നു എന്നാലും അതില്‍ തന്നെ കയറിയിരുന്നു . വല്യമ്മച്ചിയെ ഓര്‍ത്തു കൂടെ ഒരു ജോലിക്കാരിയുണ്ട് . ഭഷണവുമായി അമ്മ വരാതിരിക്കില്ല . അപ്പന് എപ്പോഴുംതിരക്കുതന്നെ. ആരതി എന്ന പെണ്‍കുട്ടി വീണ്ടും മസസിലൂടെ എത്തിനോക്കുന്നു . അവളെന്തിനാണ് യാത്ര പറയുബോള്‍ വീണ്ടും ചിരിച്ചത് .
ബസ്സിലിരുന്നു മയങ്ങിപോയതറഞ്ഞതേയില്ല. അടിവാരത്തുള്ള ഏതോ ഹോട്ടലിന്‍റെ മുന്‍പില്‍ സഡണ്‍ െ്രെബക്കിട്ടപ്പോള്‍ ഞെട്ടിയുണര്‍ന്നു. എല്ലാം ഒരു സ്വപ്നംപോലെ മനസ്സില്‍തെളിയുന്നതുപോലെ .

കോളേജില്‍ എത്തി. ആരതിയെപ്പറ്റി ആരോടും ഒന്നും പറഞ്ഞില്ല . ദിവസങ്ങള്‍ കടന്നുപോയി . ആരോടും ഒന്നും പറയാന്‍ തോന്നാതിരുന്ന ആ ദിവസങ്ങള്‍ കൂടി കൂടി ആഴ്ച്ചകളായി, മാസങ്ങളായി.ആരതി ഒരിക്കലും കത്തെഴുതിയില്ല. മേല്‍വിലാസം മേടിക്കാതതിലും ഒന്നന്ന്വഷിച്ചു പോകാതിരുന്നതിലും കുറ്റബോധം തോന്നി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ മാസങ്ങളും കുമിഞ്ഞുകൂടി. പഠിത്തം കഴിഞ്ഞു കോളേജിനോട് യാത്ര പറഞ്ഞു. തിരക്കുകളില്‍ പെട്ട് ആരതിയെ മറന്നതുപോലും അറിഞ്ഞതേയില്ല . ഗുഡ് ഷെപ്പെര്‍ഡു ഹോസ്പ്പിറ്റലിന്‍റെ താഴത്തെ വളവിലുള്ള ചായക്കട ഇപ്പോഴില്ല എന്നുമാത്രമാറിയാം. ആരതിയുടെ അച്ഛന്‍ മരിച്ചുപോയിരിക്കും . അങ്ങെനെ ആരതിക്കുട്ടി എന്ന സുന്ദരിക്കുട്ടി ഓര്‍മ്മയിലെവിടെയോഓടിയൊളിച്ചു . മറക്കാനും മനസ്സില്‍നിന്നു മായിക്കാനും കഴിഞ്ഞില്ല .വല്ലപ്പോഴും വെറുതെ ഓര്‍ക്കാനും ശ്രമിക്കാതിരുന്നില്ല .

കാലചക്രം ഒന്നുമറിയാതെ വീണ്ടും കറങ്ങിക്കൊണ്ടിരുന്നു . ബഷീറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജീവിതത്തിന്‍റെ' പ്രേമസുരഭിലവും യൌവ്വനതീഷ്ണവുമായ കാലഖട്ടങ്ങള്‍' എങ്ങോ പോയി മറയുന്നതുപോലെ . സമയം ആരതിക്കുവേണ്ടി മാത്രമല്ല ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്ന സത്യം വെറുതെ ഓര്‍ത്തു. ഗുഡ് ഷെപ്പേര്‍ഡ ഹോസ്പ്പിറ്റല്‍ ഇരിക്കുന്ന കുന്നിന്‍റെ താഴ്വാരത്തുള്ള മലയോരഗ്രാമത്തില്‍ ഒരിക്കലും പോകണമെന്ന് തോന്നിയില്ല .ആരതി ഇപ്പോള്‍ എവിടെയായിരിക്കും ? അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട്എവിടെയെങ്കിലും അലയുകയായിരിക്കുമോ. ഇനിയിപ്പം അതൊന്നും ചിന്തിച്ചു സമയം കളയുന്നതില്‍ ഒരര്‍ഥവുമില്ല എന്നു തോന്നി. പുതിയ ജീവിതത്തിലേക്ക് പഴയ അദ്ധ്യായങ്ങള്‍ തുറന്നു വയ്‌ക്കേണ്ടതില്ല എന്നുള്ള തീരുമാനത്തില്‍ തന്നെ കുറുവച്ചന്‍ ഉറച്ചുനിന്നു .

ആ മലയോരഗ്രാമത്തില്‍ എത്രയോ മഴക്കാലങ്ങള്‍ വന്നുപോയി . എത്രയെത്ര മാവുകള്‍ പൂത്തുലഞ്ഞു . എന്നാലും ഒരു ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ആ ഇടനാഴിയിലെ അരണ്ട വെളിച്ചത്തില്‍ അവളെന്തിനാണ്അവനെ അനുഗമിച്ചത്, അവന്‍റെ സാന്നിദ്ധ്യമറിയാമായിരുന്നിട്ടും എന്താണ് ഓടി പോകാതിരുന്നത് . ചുംബിക്കാനനുവദിചത്, ഒരു കത്തുപോലും അയക്കാതിരുന്നത്? എന്താണ് ആ കള്ളച്ചിരിയിലൂടെ അവളുടെ മനസു പറയുന്നത് . പെന്‍മനസുകളുടെ നിഘൂടതകളിലെങ്ങോ ആ ചോദ്യം ഉത്തരംതേടി അലഞ്ഞു നടക്കുന്നുണ്ടാവ­ണം .
ചില പെണ്‍കുട്ടികള്‍ അങ്ങെനെയാണ് (തമ്പി ആന്റണി)
Join WhatsApp News
maya 2015-04-17 09:42:52
പോയ്‌ മറഞ്ഞ സ്കൂൾ , കോളേജ് ദിനങ്ങിളിലേക്ക് എത്തി നോക്കിയത് പോലെ ഉണ്ടായിരുന്നു കഥ വായിച്ചപ്പോൾ.  നല്ല എഴുത്ത് ശൈലി, ഇംഗ്ലീഷ് ടു മലയാളം തര്ജിമ ടൈപ്പ് ചെയ്യുമ്പോ വരുന്നത് കൊണ്ടാവാം ചിലെ ഇടങ്ങളിൽ എഡിറ്റിംഗ് ആവശ്യമായിരുന്നു എന്ന് തോന്നാൻ.  വളരെ ഇഷ്ട്ടപെട്ടു, ഇത് പോലെ ഉള്ള കഥകൽ വായിക്കുമ്പോൾ നല്ല ഓർമ്മകൾ വരും, ഒരു ഉര്ജം കിട്ടും ജീവിതം മുന്നോട്ടു പോകുവാൻ.
Thampy Antony 2016-05-14 20:37:41
Thank you Maya
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക