Image

ബി. ഉണ്ണിക്കൃഷ്‌ണന്റെ ഗ്രാന്റ്‌ മാസ്റ്റര്‍

Published on 31 December, 2011
ബി. ഉണ്ണിക്കൃഷ്‌ണന്റെ ഗ്രാന്റ്‌ മാസ്റ്റര്‍
മോഹന്‍ലാലിനെ പ്രധാന അഭിനേതാവാക്കി വന്‍ വിജയം നേടിയ മാടമ്പിക്കുശേഷം ബി. ഉണ്ണിക്കൃഷ്‌ണന്‍ തിരക്കഥ രചിച്ച്‌ സംവിധാനംചെയ്യുന്ന ഗ്രാന്‍ഡ്‌മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉടന്‍ ആരംഭിക്കും. മോഹന്‍ ലാലിലെ കൂടാതെ പ്രിയാമണി, റോമ, നരേന്‍, ബാബു ആന്റണി, സായ്‌കുമാര്‍, സിദ്ധിഖ്‌, ജഗതി, സീത എന്നിവര്‍ പ്രധാന താരങ്ങളാണ്‌.

സമീപകാലത്തെ സിനിമകളില്‍നിന്നും ഏറെ വൈവിധ്യമാര്‍ന്ന ഒരു കഥയാണ്‌ ഈ ചിത്രത്തിന്റേത്‌. ആ വ്യത്യസ്‌തതയും പുതുമയും ഒരുപോലെ നിലനിര്‍ത്തിക്കൊണ്‌ടാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്‌.

യു.ടി.വി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ ഡിസംബര്‍ മാസം പതിനഞ്ചിന്‌ തിരുവനന്തപുരത്തെ എന്‍.സി.പി ഗ്രാന്റ്‌ ഹോട്ടലില്‍ നടന്നു.

സന്തോഷ്‌ വര്‍മ- ചിറ്റൂര്‍ ഗോപി എന്നിവരുടെ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ ദീപക്‌ ദേവാണ്‌. വിജയ്‌ ഉലകനാഥാണ്‌ ഛായാഗ്രാഹകന്‍. എഡിറ്റിംഗ്‌- മനോജ്‌, കലാസംവിധാനം- ജോസഫ്‌ നെല്ലിക്കല്‍, പ്രൊഡ. കണ്‍ട്രോളര്‍- അരോമ മോഹന്‍.

വാഴൂര്‍ ജോസ്‌.
ബി. ഉണ്ണിക്കൃഷ്‌ണന്റെ ഗ്രാന്റ്‌ മാസ്റ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക