നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ സ്ത്രീകള്‍ എന്ത് ചെയ്യണം...ശ്രീപാര്‍വതി

നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ സ്ത്രീകള്‍ എന്ത് ചെയ്യണം...ശ്രീപാര്‍വതി

നോട്ടു മാറ്റം പൊതുവില്‍ ഇന്ത്യ മുഴുവന്‍ തന്നെ ജനങ്ങളെ ഉടനീളം ബാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് സത്യം. പലപ്പോഴും അത്യാവശ്യക്കാരനാണു അസാധുവായ നോട്ടിന്റെ മുന്നിലിരുന്നു നെടുവീര്‍പ്പിട്ടതും. ആശുപത്രിയിലേയ്ക്ക് ആവശ്യമായ പണം, വിവാഹത്തിനാവശ്യമായ തുക, വീട് വാങ്ങാന്‍ എടുത്തു വച്ചിരുന്ന തുക എന്നിവയ്ക്ക് വെറും അപൂര്‍വ്വം ദിവസങ്ങള്‍ കൊണ്ട് വിലയില്ലാത്ത കടലാസു തുണ്ടായതിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ആരും കരകയറിയിട്ടുമില്ല. ഒരു വീടിന്റെ കൃത്യമായ താളം ശ്രുതിഭംഗങ്ങളില്ലാതെ കൊണ്ട് പോകുന്ന സ്ത്രീകള്‍ പണത്തിന്റെ വില വളരെ കൃത്യമായി അറിഞ്ഞ സമയമായിരുന്നു ഇത്.

നന്ദി ചൊല്ലാനൊരു നിറ ദിനം...ഹാപ്പി താങ്ക്‌സ് ഗിവിംഗ് ഡേ (എ.എസ് ശ്രീകുമാര്‍)

നന്ദി ചൊല്ലാനൊരു നിറ ദിനം...ഹാപ്പി താങ്ക്‌സ് ഗിവിംഗ് ഡേ (എ.എസ് ശ്രീകുമാര്‍)

സുഖ ദു:ഖ സമ്മിശ്രമായ ഈ ജീവിത യാത്രയില്‍ നമുക്കുമേല്‍ സര്‍വശക്തനാല്‍ ചൊരിയപ്പെട്ട നന്മകള്‍ക്കും ഉപകാരങ്ങള്‍ക്കും പരിരക്ഷയ്ക്കും നമ്രശിരസോടെ, നന്ദിയെഴുന്ന മനസ്സോടെ ഓര്‍ക്കാനൊരു ദിനം... അതാണ് നവംബര്‍ മാസത്തിലെ നാലാം വ്യാഴം. വിളവെടുപ്പിന്റെ നാളുകള്‍ക്ക് മിഴിവേകുന്ന ആ വ്യാഴം 24-ാം തീയതിയാണ്. അന്ന് നാം 'താങ്ക്‌സ് ഗിവിംഗ് ഡേ' പരമ്പരാഗത ഉത്സവ തിമിര്‍പ്പോടെ സമുചിതമായി ആഘോഷിക്കുന്നു. 'ഒന്നും എന്റെ മിടുക്കല്ല, എല്ലാം അവന്റെ കാരുണ്യമാണ്' എന്ന വിശ്വാസദീപ്തമായ, വിനയത്തിന്റെ പാഠം ഇവിടെ സ്മരിക്കപ്പെടുന്നു. ദൈവം നല്‍കിയ സമൃദ്ധിയുടെ കൊഴുപ്പേറിയ ഇന്നലെകള്‍ക്ക് ആണ്ടുവട്ടത്തിലൊരിക്കല്‍ മനുഷ്യന്‍ അങ്ങനെ വന്ദനോപചാരമര്‍പ്പിക്കുകയാണ്...