ജീവന്‍ നിലനിര്‍ത്താന്‍ അച്ചൂട്ടിയുടെ പോരാട്ടം; ഈ കുരുന്നിനായി നമുക്കും ഒരു ചെറു സാന്ത്വനമേകാം

ജീവന്‍ നിലനിര്‍ത്താന്‍ അച്ചൂട്ടിയുടെ പോരാട്ടം; ഈ കുരുന്നിനായി നമുക്കും ഒരു ചെറു സാന്ത്വനമേകാം

: ജനിച്ചപ്പോള്‍ മുതല്‍ ദുരിതത്തോടും വിധിയോടും പടവെട്ടിയാണ് അശ്വതിയുടെ ജീവിതം മുന്നോട്ടുനീങ്ങിയത്. വീട്ടുകാരുടെയും നാട്ടുകാരുടെയും വാത്സല്യഭാജനമാണ് അച്ചൂട്ടിയെന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ആറുവയസുകാരിയായ അശ്വതി. വൃക്കയ്ക്ക് തകരാറുമായിട്ടായിരുന്നു അവളുടെ ജനനം. തങ്ങളുടെ ആരോമലായി പിറന്ന ആദ്യത്തെ കണ്‍മണി ഗുരുതരമായ രോഗവുമായാണ് പിറന്നുവീണതെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കളായ റജുമോന്റെയും സുനിതയുടെയും ഹൃദയം തകര്‍ന്നു. എങ്കിലും ദൈവത്തിന്റെ കരുണയില്‍ ആശ്രയിച്ച് അവര്‍ വിധിയെ നേരിടാന്‍ തന്നെ തീരുമാനിച്ചു.

വൃക്കരോഗിയായ പൂര്‍വവിദ്യാര്‍ഥിക്കു സഹായവുമായി കുഞ്ഞനുജന്മാര്‍

വൃക്കരോഗിയായ പൂര്‍വവിദ്യാര്‍ഥിക്കു സഹായവുമായി കുഞ്ഞനുജന്മാര്‍

ഒരാഴ്ചയോളം തങ്ങളുടെ അനാവശ്യ ചെലവുകളൊഴിവാക്കി സ്വരൂപിച്ച 50000 രൂപ ഇരുവൃക്കകളും തകരാറിലായതിനേത്തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു സഹായം തേടുന്ന ധനീഷ് എന്ന പൂര്‍വവിദ്യാര്‍ഥി കൂടിയായ ചെറുപ്പക്കാരന് നല്കി പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടിനു മാതൃകയായി. ഇന്നലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പോളച്ചിറ വിദ്യാര്‍ഥികളില്‍ നിന്നേറ്റുവാങ്ങി ധനീഷിന്റെ ചികിത്സാനിധിയിലേക്കു നല്കി. വിദ്യാര്‍ഥികളോടൊപ്പം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ് മേടയില്‍, ഫാ. മാത്യു ചെത്തിക്കളം, ഫാ. റോയി മാളിയേക്കല്‍, ഫാ. റോയി തുണ്ടുപറമ്പില്‍, സിസ്റ്റര്‍ മേബിള്‍ മോനിക്ക തുടങ്ങിയവരും ധനസമാഹരണത്തില്‍ പങ്കാളികളായി.