ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ ചാവറ അച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: പതിനെട്ടാം നൂറ്റാണ്ടില്‍ സഭയിലും സമൂഹത്തിലും ദീര്ഘവീക്ഷണത്തോടൂകൂടി, വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട നന്മനിറഞ്ഞ നവോത്ഥാന നായകനും, സി.എം.ഐ, സി.എം.സി സഭാ സ്ഥാപകനുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം ജനുവരി 3-ന് രാവിലെ 11 മണിയുടെ വിശുദ്ധ കുര്‍ബാനയില്‍ ആഘോഷിച്ചു.