സിംഗപ്പൂര്‍ കപ്പലില്‍ ജോലിക്കാരനായ മലയാളി യുവാവ് മരിച്ചനിലയില്‍

സിംഗപ്പൂര്‍ കപ്പലില്‍ ജോലിക്കാരനായ മലയാളി യുവാവ് മരിച്ചനിലയില്‍

സിംഗപ്പൂര്‍ കപ്പലില്‍ ജോലിചെയ്ത മലയാളി യുവാവിനെ മരിച്ചനിലയില്‍ കണെ്ടത്തി. തൊടുപുഴയ്ക്കു സമീപം മടക്കത്താനം ഇലവുങ്കല്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ജോസഫ്(23) ആണു മരിച്ചത്. ഹോങ്കോംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സിംഗപ്പൂര്‍ കപ്പല്‍ സ്റ്റോള്‍ട്ട് വിര്‍ച്യൂവിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണെ്ടത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. തിരുവോണത്തിന്റെ പിറ്റേന്നാണ് കപ്പലില്‍ ജോലിക്കു പ്രവേശിച്ചത്. ജോസഫിന് ഈ കപ്പലില്‍ ജോലിക്കുനിയോഗിച്ച എലഗന്റ് മറൈന്‍ സര്‍വീസ് എന്ന സ്ഥാപനത്തിന് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശം സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ അറിയിക്കുകയായിരുന്നു.

മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രല്‍ കൂദാശ ചെയ്തു

മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രല്‍ കൂദാശ ചെയ്തു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഓസ്‌ട്രേലിയയിലെ പ്രഥമ ദേവാലയമായ മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രലിന്റെ വിപുലമായി പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശാകര്‍മ്മം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്തയൂടെ പ്രധാന കാര്‍മ്മികത്വത്തിലും മലങ്കര ഓര്‍ത്തഡോക്‌സ്, കോപ്റ്റിക് ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്. അസ്സിറിയന്‍, ആംഗ്ലിക്കന്‍, യുണൈറ്റിംഗ്, സിഎസ്‌ഐ സഭകളിലെ വൈദികരുടെയും സാന്നിധ്യത്തിലും ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ നടന്നു.

സിഡ്‌നിയില്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത ഇടവക സന്ദര്‍ശനം നടത്തി

സിഡ്‌നിയില്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത ഇടവക സന്ദര്‍ശനം നടത്തി

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത സിഡ്‌നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തി. സെപ്റ്റംബര്‍ 28 ന് (ശനി) വൈകുന്നേരം സിഡ്‌നി എയര്‍പോര്‍ട്ടിലെത്തിയ മെത്രാപ്പോലീത്തായെ ഇടവക വികാരി ഫാ. തോമസ് വര്‍ഗീസും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പള്ളിയിലെത്തിയ തിരുമേനി സന്ധ്യാനമസ്‌കാരത്തിനു നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന യുവജന പ്രസ്ഥാനത്തിന്റേയുംM.G.O.C.S.M ന്റെയും സംയുക്ത മീറ്റിംഗില്‍ സംബന്ധിക്കുകയും പ്രസ്ഥാനത്തിനുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.