ഫോമയുടെ സൗത്ത് ഈസ്റ്റ്/ ഫ്ളോറിഡ റീജിയണിന്റെ ആര്.വി.പിയായി ബിനു മാമ്പിള്ളി മത്സരിക്കുന്നു.
ഫ്ളോറിഡ / ന്യൂപോര്‍ട്ട്റിച്ചി: സാമൂഹിക പ്രതിബദ്ധതയും, വിവിധ കര്‍മ്മ പരിപാടികളുടെ ആസൂത്രണ പരിചയവും കൈമുതലാക്കി റ്റാമ്പ ബേയ് മലയാളി അസ്സോസിയേഷന്റെ ബിനു മാമ്പിള്ളി ഫോമായുടെ ഏറ്റവും വലിയ റീജയണായ സൗത്ത്ഈസ്റ്റ് റീജിയന്റെ, റീജണല്‍ വൈസ് പ്രസിഡന്റായി മത്സര രംഗത്തേക്ക് ഇറങ്ങുന്നു.