രാധാകൃഷ്ണന് നായര്‍ ശതാഭിഷിക്തനായി: ആശംസ നേര്‍ന്ന് സി. രാധാകൃഷ്ണന് ഉള്‍പ്പെടെ പ്രമുഖര്‍
അമേരിക്കയിലെ വിവിധ സാഹിത്യ സാംസ്ക്കാരിക സംഘടനകളുടെ ഭാരവാഹിയും സംഘാടകനുമായ രാധാകൃഷ്ണന് നായര്‍ ശതാഭിഷിക്തനായി. ഇതോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ വേറിട്ട രീതിയില്‍ ജന്മനാടായ കൊളപ്പുള്ളിയില്‍ കൊണ്ടാടി. അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതത്തോടെയാണ് ശതാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്. രാധാകൃഷ്ണന് നായരുടെ കുടംബമായ കുണ്ടുതൊടി തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ ഭദ്രദീപം തെളിച്ചു.