Image

യുവധാര പ്രകാശനം ചെയ്തു

പി.പി.ചെറിയാന്‍ Published on 11 August, 2011
യുവധാര പ്രകാശനം ചെയ്തു
നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ മുഖ്യപാത്രമായ യുവധാരയുടെ 2011-2013 ലെ ആദ്യ പ്രതിയുടെ പ്രകാശനം മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സി യില്‍ വച്ച് മാര്‍ത്തോമ്മാ യുവജനസഖ്യം പ്രസിഡന്റെ അഭിവന്ദ്യ ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി റവ.എം.എസ് ഡാനിയേല്‍ അച്ചന് നല്കികൊണ്ട് നിര്‍വഹിച്ചു.

വടക്കേ അമേരിക്കന്‍ ഭദ്രാസനത്തിലെ യുവജനങ്ങളുടെ സര്‍ഗ്ഗ വാസനയെ പരിപോഷിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമായി തീരട്ടെ യുവധാര എന്ന് തിരുമേനി ആശംസിച്ചു.

ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റെ റവ.ജോസ് .ടി. ഏബ്രഹാം. റവ.ബേബി ജോണ്‍ , റവ.ബെന്‍ഞ്ചമിന്‍ ജോര്‍ജ്, ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ജോണ്‍ വര്‍ഗീസ് (ജോജി), അസംബ്ലി മെമ്പര്‍ ബിനു.സി.തോമസ്, യുവധാര ചീഫ് എഡിറ്റര്‍ സന്തോഷ് അബ്രഹാം തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
യുവധാര പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക