Image

ബി.ജെ.പി നേതാക്കള്‍ക്ക്‌ യെദിയൂരപ്പ 14 കോടി കോഴ നല്‍കി: കുമാരസ്വാമി

Published on 14 August, 2011
ബി.ജെ.പി നേതാക്കള്‍ക്ക്‌ യെദിയൂരപ്പ 14 കോടി കോഴ നല്‍കി: കുമാരസ്വാമി
ബാംഗളൂര്‍: ഖനന അഴിമിതി വിവാദത്തില്‍ സ്ഥാനം ഒഴിയേണ്ടിവന്ന മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി ജനതാദള്‍ എസ്‌ പ്രസിഡന്റുമായ എച്ച്‌.ഡി. കുമാരസ്വാമി. അഴിമതി ഇടപാടുകള്‍ വഴി ലഭിച്ച 14 കോടി രൂപ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക്‌ നല്‍കിയെന്ന്‌ അദ്ദേഹം ആരോപിച്ചു. അപ്പര്‍ തുംഗഭദ്ര പദ്ധതിയുടെ ചെലവ്‌ 500 കോടിയില്‍ നിന്ന്‌ 1020 കോടിയായി ഉയര്‍ത്തിയതിന്റെ ഭാഗമായാണ്‌ പണം നല്‍കിയത്‌. കോടിക്കണക്കിന്‌ രൂപയുടെ കോഴപ്പണം കൈപ്പറ്റിയത്‌ മൂലമാണ്‌ ബി.ജെ.പി നേതാക്കള്‍ യെദിയൂരപ്പയെ ഭയപ്പെട്ടതെന്നും കുമാരസ്വാമി ആഗോപിച്ചു. ഖനനത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്‌ നേതാക്കളെ രക്ഷിക്കുന്നതിന്‌ ബി.എസ്‌. യെദിയൂരപ്പ അണിയറ നീക്കങ്ങള്‍ നടത്തിയതായും കുമാരസ്വാമി കുറ്റപ്പെടുത്തി. 2002- 06 കാലഘട്ടത്തിലെ ഖനന അഴിമതികള്‍ സംബന്ധിച്ച തെളിവുകളും രേഖകളും ലോകായുക്തക്ക്‌ നല്‍കാതെ യെദിയൂരപ്പ കോണ്‍ഗ്രസ്‌ നേതാക്കളെ രക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഏതൊക്കെ നേതാക്കള്‍ക്കാണ്‌ പണം നല്‍കിയതെന്ന്‌ വെളിപ്പെടുത്താന്‍ കുമാരസ്വാമി തയാറായില്ല. ബി.ജെ.പി നേതാക്കളുടെ പേരുകള്‍ പിന്നീട്‌ പുറത്തുവിടുമെന്ന്‌ ചോദ്യത്തിന്‌ മറുപടിയായി കുമാരസ്വാമി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക