Image

കോണ്‍ഗ്രസ്‌ ഭരണത്തിന്റെ സ്‌മാരകമാണ്‌ രാജ്യത്തെ ദാരിദ്ര്യം: നരേന്ദ്രമോഡി

Published on 15 August, 2011
കോണ്‍ഗ്രസ്‌ ഭരണത്തിന്റെ സ്‌മാരകമാണ്‌ രാജ്യത്തെ ദാരിദ്ര്യം: നരേന്ദ്രമോഡി
അഹമ്മദാബാദ്‌: രാജ്യത്തെ പട്ടിണി കോണ്‍ഗ്രസ്‌ ഭരണത്തിന്റെ സ്‌മാരകമാണെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രസ്‌താവിച്ചു. 50 വര്‍ഷം കോണ്‍ഗ്രസ്‌ ഭരിച്ചിട്ടും ഒട്ടേറെ കുടുംബങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്‌ക്കു താഴെ കഴിയുന്നത്‌ ലജ്‌ജാകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മാധ്യമ ശ്രദ്ധ ലഭിക്കാന്‍ ചില രാഷ്‌ട്രീയ നേതാക്കള്‍ പട്ടിണിപ്പാവങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത്‌ ലജ്‌ജാകരമാണെന്നും മോഡി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേര്‌ പരാമര്‍ശിക്കാതെയാണ്‌ മോഡി ഇക്കാര്യം പറഞ്ഞത്‌. `സാധാരണക്കാര്‍ക്കൊപ്പം നിന്ന്‌ ചിത്രമെടുക്കുന്നതില്‍ ആനന്ദിക്കുന്ന ആളുകളുണ്ട്‌. സാധാരണക്കാരുടെ മക്കളെ കയ്യിലെടുത്ത്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നു- മോഡി കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക