Image

ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ജ്യേഷ്‌ഠ സഹോദരന്‍ ജോസഫ്‌ ഉലഹന്നാന്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 15 August, 2011
ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ജ്യേഷ്‌ഠ  സഹോദരന്‍ ജോസഫ്‌ ഉലഹന്നാന്‍ നിര്യാതനായി
പാലാ, ഇലഞ്ഞി, പെരിയപുറം, അങ്ങാടിയത്ത്‌ ജോസഫ്‌ ഉലഹന്നാന്‍ (73) നിര്യാതനായി. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ജ്യേഷ്‌ഠ സഹോദരനാണ്‌ പരേതന്‍.

ഓഗസ്റ്റ്‌ 16-ന്‌ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന്‌ പെരിയപുറം സെന്റ്‌ ജോണ്‍സ്‌ ദി ബാപ്‌റ്റിസ്റ്റ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

ഭാര്യ: ത്രേസ്യക്കുട്ടി പെരുവ, കുന്നപ്പള്ളി വരീക്കല്‍ കുടുംബാംഗമാണ്‌.

മക്കള്‍: ഡെയിസമ്മ (തൃപ്പൂണിത്തുറ), രാജു (പെരിയപുറം), ബാബു (പെരിയപുറം), ജെസി (പെരുമ്പല്ലൂര്‍), ലാലി (ആമ്പല്ലൂര്‍).

സഹോദരങ്ങള്‍: ആന്‍ഡ്രൂസ്‌ അങ്ങാടിയത്ത്‌ (പെരിയപുറം), ഏലിക്കുട്ടി അഗസ്റ്റിന്‍ (ചമ്പമലയില്‍, മുത്തോലപുരം), ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ (ഷിക്കാഗോ).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിഷപ്പ്‌ (9544369036), ആന്‌ഡ്രൂസ്‌ (485 2242074, 485 2243865- വസതി).

ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ. ആന്റണി തുണ്ടത്തില്‍, മുന്‍ വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, ചാന്‍സലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, കത്തീഡ്രല്‍ അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവര്‍ പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

ഓഗസ്റ്റ്‌ 16-ന്‌ ചൊവ്വാഴ്‌ച രാവിലെ 8.30-ന്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ പരേതന്റെ ആത്മശാന്തിയ്‌ക്കായി വിശുദ്ധ കുര്‍ബാനയും, പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. (ഫോണ്‍: 708 544 7250, 708 544 6419).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക